Home Authors Posts by പ്രസന്നകുമാർ ന്യൂഡൽഹി

പ്രസന്നകുമാർ ന്യൂഡൽഹി

16 POSTS 0 COMMENTS

പാർലമെന്റ്‌ തിളങ്ങുന്നു

1947 ആഗസ്‌റ്റ്‌ 15-ന്‌ ഇന്ത്യ ഒരു സ്വതന്ത്രജനാധിപത്യ റിപ്പബ്ലിക്കായി ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ വന്ന സ്വദേശി ഗവൺമെന്റിനെ ഇന്ത്യൻ ജനത രണ്ടുകൈയും നീട്ടി സ്വീകരിച്ചു. നെഹ്രു ഗവൺമെന്റിന്റെ വസന്തകാലങ്ങളിൽ ഇന്ത്യൻ രാഷ്‌ട്രീയം തികച്ചും രാഷ്‌ട്രീയകക്ഷികളുടെയും രാഷ്‌ട്രീയ-സാമൂഹിക പ്രവർത്തകരുടേയും കൈകളിലായിരുന്നു. ഭാരതത്തിന്റെ രാഷ്‌ട്രീയ സുരക്ഷിതത്വവും വികസനവും സ്വതന്ത്ര ഇന്ത്യയിലെ രാഷ്‌ട്രീയകക്ഷികളുടെ മടിത്തട്ടിൽ സുരക്ഷിതമാണെന്ന്‌ ഓരോ ഭാരതീയനും വിശ്വസിച്ചിരുന്നു. പേരിന്‌ ഒന്നോരണ്ടോ വ്യവസായി പ്രമു...

തമസോമഃ ജ്യോതിർ ഗമയഃ

ഭാരതമെന്ന പേർ കേട്ടാലഭിമാന- പൂരിതമാകണമന്ത രംഗം കേരളമെന്നു കേട്ടാലോ തിളയ്‌ക്കണം ചോര നമുക്ക്‌ ഞരമ്പുകളിൽ എന്നാൽ ഈ കവി സങ്കല്പം ഇന്ന്‌ തിരുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വർത്തമാനകാലത്ത്‌ ലോകസമൂഹത്തിനുമുന്നിൽ ഭാരതത്തിന്‌ അഭിമാന പുരസ്‌കരം പറയത്തക്കതായ ഒന്നും തന്നെയില്ല. മതത്തിന്റെ പേരിൽ മനുഷ്യൻ പരസ്‌പരം തല്ലി ചാവുന്നു. രാഷ്‌ട്രീയക്കാർവരെ പരാജയപ്പെടുന്ന ഇത്തരം സംഭവങ്ങളിൽ ദൈവങ്ങൾ നിസ്സഹായത അവലംബിക്കുന്നു. ഗാന്ധിജിയുടെ ജന്മനാടായ ഗുജറാത്തിൽ നടന്ന ഗോധ്ര കൂട്ടക്കൊലയും അതിനോടനുബന്ധിച്ച്‌ അരങ്ങേറിയ വർഗ്...

ചൂഷിതരാവുന്ന ഫ്‌ളോറൻസ്‌ നൈറ്റിംഗൽസ്‌

ലോകത്തിൽ ഏതെങ്കിലും ഒരു പ്രത്യേകവിഭാഗത്തിൽപ്പെട്ട ഏറ്റവും അധികം ആളുകൾ ആഘോഷിക്കുന്ന സുദിനം ഏതാണ്‌? ഉത്തരം ക്രിസ്‌തുമസ്സെന്നോ നബിദിനമെന്നോ ഈസ്‌റ്റർ എന്നോ പറഞ്ഞാൽ നമുക്കു തെറ്റി. അന്താരാഷ്‌ട്ര വനിതദിനമാണ്‌ ലോകത്തിൽ ഏറ്റവും അധികം ആളുകൾ ആഘോഷിക്കുന്നത്‌. കാരണം ലോകജനസംഖ്യയിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്‌ത്രീകളാണുളളത്‌. മാർച്ച്‌ 8 എല്ലാവർഷവും അന്താരാഷ്‌ട്ര വനിതദിനമായി ആചരിച്ചുവരുന്നു. ഈ വർഷത്തെ വനിതാ ദിനാചരണത്തിന്‌ ഒരു പ്രത്യേകത കൂടിയുണ്ടായിരുന്നു. 1908 മാർച്ച്‌ 8 ന്‌ 15,000 സ്‌ത്രീകൾ ശമ്പളവർദ്ധനവ്‌, വോട...

ആധുനിക വികസനത്തിന്റെ ആധ്യാത്മിക തലങ്ങൾ – ഡോ....

മനഃസ്ഥിതിയെ സമ്പന്നമാക്കുന്ന സത്യം, ധർമ്മം, നീതി, ദയ, സ്‌നേഹം, സഹകരണം തുടങ്ങിയ മൂല്യങ്ങൾ മുഖ്യമായും സംഭാവന ചെയ്‌തിരിക്കുന്നത്‌ മനുഷ്യന്റെ ഈശ്വരനിലുളള വിശ്വാസമാണ്‌. സർവ്വശക്തിയും സർവ്വവ്യാപിയുമായിട്ടുളള ഈശ്വരചൈതന്യത്തിലാണ്‌ എല്ലാ മതവിഭാഗക്കാരും ദുഃഖവും, സങ്കടവും വരുമ്പോൾ രക്ഷക്കായി ആശ്രയിക്കുന്നത്‌. ഇന്നും ലോകത്തിലെ 86 ശതമാനമാൾക്കാരും ഏതെങ്കിലും തരത്തിലുളള മതവിഭാഗങ്ങളിൽപെടുന്നവരാണെന്നും ഈശ്വരവിശ്വാസികളാണെന്നും World Watch Institute ന്റെ 2002ലെ ഒരു പഠനം പറയുന്നു. വിശ്വാസി ഒരു തിന്മ ചെയ്യുന്നുണ്ടെ...

ഹർത്താൽ വിരോധികളായ ഫൈവ്‌ സ്‌റ്റാർ നേതാക്കന്മാർ

ശ്രീ അനീസിന്റെ പ്രതികരണവും ശ്രീ മനോജിന്റെ ഇ.മെയിലും വായിച്ചപ്പോൾ വളരെ സന്തോഷം തോന്നി. കാരണം അദ്ദേഹത്തിന്റെ ഹർത്താലിനെക്കുറിച്ചുളള അവശേഷിക്കുന്ന സംശയങ്ങൾ കൂടി ദുരീകരിക്കാൻ കഴിയുമല്ലോ. മനുഷ്യന്‌ ചിന്തിക്കുവാനും അതനുസരിച്ച്‌ പ്രവർത്തിക്കുവാനും കഴിയും എന്നതാണ്‌ മനുഷ്യനേയും മൃഗങ്ങളെയും വേർതിരിക്കുന്ന ഒരു സുപ്രധാന ഘടകം. എന്നാൽ എല്ലാ മനുഷ്യനും ഒരേ രീതിയിലാണോ ചിന്തിക്കുന്നത്‌. ഒരു ഉദാഹരണം നോക്കാം. ക്ലാസിൽ പഠിക്കാതെ വന്ന ഒരു കുട്ടിയെ ഒരു അദ്ധ്യാപകൻ ക്രൂരമായി തല്ലിയെന്നിരിക്കട്ടെ ഇവിടെ തന്നെ തല്ലിയ അദ...

പാഠം ഒന്ന്‌ ഃ ഹർത്താൽ

“ഹർത്താൽ കേരളീയരുടെ ദേശീയോത്സവമാണ്‌. ഹർത്താൽ എല്ലാമാസവും ആഘോഷിക്കപ്പെടുന്നു. ഹർത്താൽ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാവിഭാഗം ആളുകളും ആഘോഷിക്കുന്നു. രാവിലെ 6 മുതൽ വൈകുന്നേരം 6 മണിവരെയാണ്‌ ഹർത്താൽ ആഘോഷിക്കുന്നത്‌. ഹർത്താൽ ദിവസം ഒരു വിഭാഗം ആളുകൾ കൂട്ടത്തോടെ തെരുവിലിറങ്ങി അക്രമങ്ങൾ കാട്ടി രസിക്കുന്നു. ആൺകുട്ടികൾ ക്രിക്കറ്റ്‌ തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടുന്നു. പെൺകുട്ടികൾ ടി.വിയുടെ മുന്നിൽ ഇരുന്ന്‌ കോമഡികളും കണ്ണീർ സീരിയലുകളും കണ്ട്‌ രസിക്കുകയും ഒപ്പം കരയുകയും ചെയ്യുന്നു. മുതിർന്...

കേരളം-വ്യവസായങ്ങളുടെ ശവപ്പറമ്പ്‌

കേരളം-പരശുരാമൻ മഴുവെറിഞ്ഞ്‌ കടലിനെ കരയാക്കി മാറ്റിയെന്ന്‌ ഐതിഹ്യപരമായി വിശ്വസിക്കുന്ന പ്രകൃതിരമണീയമായ ഒരു ഭൂപ്രദേശം. പാറശാലമുതൽ മഞ്ചേശ്വരം വരെ, മലകളും സമതലങ്ങളും വനങ്ങളും നദികളും കൊണ്ട്‌ സമ്പൽസമൃദ്ധമായ ദേശം. വിദ്യാഭ്യാസത്തിലും സാംസ്‌കാരികതയിലും ആരോഗ്യമേഖലയിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാൾ മുൻപന്തിയിൽ നിൽക്കുന്നു. ഇതുമാത്രമല്ല കേരളം എന്ന ഈ കൊച്ചു സംസ്ഥാനത്തെ ലോകജനശ്രദ്ധയ്‌ക്കുമുന്നിൽ എത്തിച്ച ഘടകങ്ങൾ. ലോകത്തിലാദ്യമായി ബുളളറ്റിനുപകരം ബാലറ്റിലൂടെ ഒരു കമ്മ്യൂണിസ്‌റ്റ്‌ ഗവൺമെന്റ്‌ അധികാരത്തിലെത...

മഅദ്‌നിയെ ഭയപ്പെടുന്നതാര്‌?

നമ്മൾ മലയാളികൾ ചില കാര്യങ്ങളിൽ അന്ധവിശ്വാസികളാണ്‌. പുതിയതായി എന്തെങ്കിലും സംരംഭം തുടങ്ങുവാനോ അല്ലെങ്കിൽ ഒരു ദീർഘയാത്ര നടത്തുവാനോ ആഗ്രഹിക്കുന്നവർ ഒരിക്കലും ആഴ്‌ചയുടെ അവസാനമോ മാസത്തിന്റെ അവസാനമോ അതുമല്ലെങ്കിൽ വർഷത്തിന്റെ അവസാനമോ തിരഞ്ഞെടുക്കാറില്ല. ഇത്തരം അവസാനദിനങ്ങൾ അശുഭകരമായേ ഭവിക്കൂ എന്നാണ്‌ നമ്മുടെ വിശ്വാസം. ഇത്‌ ഒരുപക്ഷേ വെറും അന്ധവിശ്വാസമായിരിക്കാം. നമ്മുടെ സാമ്പത്തികവർഷം അവസാനിക്കുന്നത്‌, അതായത്‌ കണക്കുകൾ അവസാനിപ്പിക്കുന്നത്‌ മാർച്ച്‌ 31-​‍ാം തീയതി ആയതുകൊണ്ട്‌, മാർച്ച്‌ 31 നേയും നമ്മൾ വർഷ...

വാസവദത്ത മുതൽ റെജീന വരെ

സൂര്യനെല്ലി, കോഴിക്കോട്‌, കോതമംഗലം, തോപ്പുംപടി, വിതുര, കിളിരൂർ.. കെ.എസ്‌.ആർ.ടി.സി ബസ്‌ ഡിപ്പോയിൽ ബസ്‌ റൂട്ടിന്റെ അനൗൺസ്‌മെന്റ്‌ പോലെ നീണ്ടുപോകുന്നു ഈ പേരുകൾ. എന്താണ്‌ ഈ പേരുകളുടെ പ്രത്യേകത. ഒരു കാലത്ത്‌ പുന്നപ്ര-വയലാർ-മൊറാഴ-കാവുംപായി തുടങ്ങിയ ദേശീയ സ്വാതന്ത്ര്യസമരങ്ങളുമായി ബന്ധപ്പെട്ട്‌ അറിയപ്പെടുന്ന സ്ഥലങ്ങൾക്കുളള ചരിത്രപരമായ പ്രാധാന്യത്തെക്കാൾ കൂടുതലാണ്‌ മുകളിൽ പറഞ്ഞ പേരുകൾക്കുളള പ്രാധാന്യം. കേരളത്തിലെ രാഷ്‌ട്രീയചരിത്രത്തെ മാറ്റിമറിച്ച, ഇപ്പോഴും മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന കുപ്രസിദ്ധമായ പെൺവാ...

സ്‌നേഹപൂർവ്വം ശ്രീനിവാസന്‌

താങ്കൾ അഭിനയിച്ചതും സംവിധാനം ചെയ്‌തതുമായ ഒട്ടുമിക്ക സിനിമകളും കണ്ടിട്ടുണ്ട്‌. നായികാ-നായകൻമാരെ നോക്കി സിനിമ കാണുന്ന സ്വഭാവക്കാരല്ല മലയാളികളിലധികവും. സംവിധായകനേയും തിരക്കഥാകൃത്തിനേയും നോക്കിയാണ്‌ അധികംപേരും സിനിമ കാണുന്നത്‌. സാമൂഹികപ്രതിബദ്ധതയോടുകൂടി സിനിമ നിർമ്മിക്കുന്ന കൂട്ടത്തിൽപ്പെട്ടവരാണല്ലോ താങ്കളും സത്യൻ അന്തിക്കാടും അടൂർ ഗോപാലകൃഷ്‌ണനും ശ്യാമപ്രസാദും മറ്റും. ഇവരിൽതന്നെ കൊമേഴ്‌സ്യൽ ടച്ചും ഒപ്പം സാമൂഹിക വിമർശനവും നടത്തുന്ന സിനിമകൾ എടുക്കാനുളള താങ്കളുടെ കഴിവിനെ അഭിനന്ദിക്കാതെ വയ്യ. എന്തെന്നാ...

തീർച്ചയായും വായിക്കുക