പ്രസാദ് കൊടിഞ്ഞി
മാർക്വിസ് രചിച്ച പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ...
കവിതയുടെ ജാലകത്തിൽ തെളിയുന്നത്, രോഷത്തിന്റെ തീക്കനലിനൊപ്പം ഇഷ്‌ട സ്വപ്‌നങ്ങളുടെ അഴകാണ്. സമകാലിക ജീവിതാവസ്ഥയിൽ പ്രതിരോധത്തിന്റെ ദൃഢസ്വരമായി ജാനകിക്കുട്ടിയുടെ കവിത മാറുന്നു. അസ്വസ്ഥമായ മനസ്സിൽ പടർന്നു കയറുന്ന വ്യാകുലത, ഭീമാകാരമായ പ്രതിബന്ധങ്ങളെ, നഷ്‌ടപ്പെടുന്ന സ്വരഭംഗികളെ, ഓർമ്മപ്പെടുത്തുന്നു. സാമൂഹികസംഘബലത്തെ ഛിദ്രമാക്കുന്ന ജാതി-മതഭേദങ്ങളെ സ്‌നേഹത്തിന്റെ സർഗ്ഗസംഗീതം കൊണ്ടു നേരിടാൻ കവി ആഹ്വാനം ചെയ്യുന്നു. പ്രസാഃ ലിപി. വില ഃ 40 രൂ. Generated from archive...
മാർക്വിസ് രചിച്ച പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ...
ആഖ്യാനചാതുരി കൊണ്ട് കഥയിൽ മാന്ത്രികലോകം തീർക്കുന്ന കഥാകാരനാണ് ഗബ്രിയേൽ ഗാർസ്യാ മാർക്വിസ്. മാർക്വിസിന്റെ ‘പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം’ എന്ന കൃതിയിലും മാന്ത്രികമായൊരു കഥാഖ്യാനത്തിന്റെ അനുഭൂതികളിലേക്കാണ് വായനക്കാരൻ സ്വയം നഷ്‌ടപ്പെടുന്നത്. ദേശവും സംസ്‌കാരവും ദേശത്തിന്റെ ജീവിതവും ആഖ്യാനഭൂമികയുടെ ഭാഗമാക്കി മാറ്റുന്ന സവിശേഷമായ ആഖ്യാനശൈലിയിൽ സാന്തിയാഗോ നാസറിന്റെ പ്രവചിക്കപ്പെട്ട മരണത്തിന്റെ പുരാവൃത്താഖ്യാനം നിർവ്വഹിക്കുന്നു മാർക്വിസ്. വിവർത്തനം കൃഷ്‌ണദാസ്. പ്രസാഃ ഗ്രീൻ. വില ഃ ...