പ്രസാദ് കാക്കശ്ശേരി
വരാഹം
പോറ്റുന്നവന്റെ ദുരയോ അറവുകാരന്റെ നിഴലോ എനിയ്‌ക്ക് പ്രശ്‌നമല്ല. താഴെ മലീമസമെങ്കിലും എത്രമേൽ സുഖപ്രദം ജീവിതം. നാറ്റത്തിനൂറ്റത്തിലും പേറും പുന്നാരവും. ‘കാറ്റുളളപ്പോൾ തൂറ്റണം’. നാറ്റം പിടിച്ച് തെറ്റിപ്പോയ താഴ്‌ചയിൽ അന്തർമുഖന്റെ ഗൗരവം. അവതരിച്ചിട്ടും തീരാത്ത തീറ്റയിൽ വയറിന്റെ നാറ്റം. നാറുന്ന ഭൂമിയെ തേറ്റകൊണ്ടുയർത്താൻ മാത്രം ഒരു പന്നിയല്ല ഞാൻ. Generated from archived content: varaham.html Author: prasad_kakkassery
ദളിതം
കാർന്നോരിന്നലെ തെക്കോട്ട് പോയപ്പൊ ഏന്റെയുളളത്തില് നെഞ്ചത്തടി. കർക്കടപ്പെയ്‌ത്തിലെൻ കൂരയൊലിച്ചപ്പോ ഏന്റെയുളളത്തില് ശ്വാസംമുട്ട്. കണ്ടം മുറിച്ചിട്ട് റോഡ് നീണ്ടപ്പൊ ഏന്റെയുളളത്തില് കൊടുവാൾക്കൊത്ത്. ജാതിതിരിഞ്ഞെന്റെ നാട്ടാര് മുട്ട്യപ്പൊ ഏന്റെയുളളത്തില് പൊട്ടനാട്ടം. വണ്ടിയിടിച്ചെന്റെ പെണ്ണ് ചത്തപ്പോ ഏന്റെയുളളത്തില് ചെഞ്ചോര. ഷ്‌ക്ക്വൊള് വിട്ടെന്റെ മോള് വന്നിട്ടില്ല... അടിയാന്റെ ഉളളമേ പണ്ടാറടങ്ങ്. Generated from archived content: dalitham.html Author...