Home Authors Posts by പ്രസാദ്‌ എം. മങ്ങാട്ട്‌

പ്രസാദ്‌ എം. മങ്ങാട്ട്‌

10 POSTS 0 COMMENTS
കോട്ടയം ജില്ലയിൽ മുണ്ടക്കയത്ത് താമസ്സം.കേരള ഹൈക്കോടതിയിൽ അഭിഭാഷകൻ .മരങ്ങൾ പെയ്യാറുണ്ട് എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട് .

രാധയറിയാൻ

  രാധേ ,രാത്രിവണ്ടി എത്താറായിരിക്കുന്നു നിന്റെ കാർമേഘങ്ങൾ പെയ്തൊഴിയാതെഎന്റെ പ്രാണനെ പിന്തുടരുകയാണ്. ഒഴിഞ്ഞ വയലുകളിൽ നിന്റെ നിശ്വാസവും, ആളൊഴിഞ്ഞ പുഴമണലിൽനിന്റെ കാല്പാടുകളും മരമായ് പിറക്കുന്നു .ഇനിയുംമരിക്കാത്ത പകലുകൾസദാ പൂത്തുലയുന്ന കാട്രാധേ ,നിള പോലെ വറ്റിപ്പോയ നമ്മുടെ ഇന്നലെകളിൽനിന്ന്ഓർമ്മകളിലെ പുഴയായെങ്കിലും നിറയുവാൻ,നീയൊന്നു പെയ്യാത്തതെന്ത്?നല്ല നാളേക്കായിനാം ചമച്ച പേരുകൾ ഇനി നിന്റെ കുഞ്ഞിനായ് കുറിച്ചേക്കുക കവിതയും കന്മദവും തിരഞ്ഞു പോയ എന്റെ ചുമലുകളിലിന്ന് ബലിഷ്ടമായ നുകങ്ങളുടെ വേദനയ...

ശീതകാലത്തിലെ വയലുകൾ പറയുന്നത്

    ബാബ,ശീതമേറ്റു മരവിച്ച വിരലുകൾ തലോടിഅങ്ങകലെ പാതയോരത്തെങ്ങോപാടത്തെയോർത്തു വിതുമ്പുന്നുണ്ടാവുമെന്നറിയാംഅങ്ങ് ,ഗ്രാമം വിട്ടു പോയതിൽപ്പിന്നെ,പകുതിയിൽ പതറി ബാക്കിയായ പാടവരമ്പിൽ നിലച്ച ഹൃദയം പോലെയാട്രാക്ടർ,മീതെനിങ്ങൾമടങ്ങിയെത്തുന്നതും കാത്ത്ഹൃദയച്ചൂട് പകരുന്നുകുറേ വേനൽ കിളികൾ,അരികെ ഞങ്ങളും.ഗോതമ്പു പാടത്തിലൂടെ പോകുമ്പോഴൊക്കെഉപ്പുകാറ്റു വന്നു കരളിൽ തട്ടുംകണ്ണീർ പൊഴിയിക്കും.ബാബ,ചോളക്കാടുകൾക്കിടയിലൂടെ നിങ്ങൾ വിജയിച്ചു തിരിച്ചെത്തുന്നയാരവംകേട്ടു ഞാനിടക്കിടെ ഉറക്കം വിട്ടെണീക്കും.മഞ്ഞുമൂടി...

നളന്ദയിലെ ഒറ്റയാൾ നക്ഷത്രങ്ങൾ

ഡിഗ്രി അവസാന വർഷ പരീക്ഷ കഴിഞ്ഞ ദിവസമാണ് ഞങ്ങൾ മറ്റൊരു ഗ്രാമത്തിലേക്ക് സ്ഥലം വാങ്ങിപ്പോകുന്നത് .പുതിയ സ്ഥലം വളരെ മനോഹരമായിരുന്നു. നിറയെ കുന്നുകളും ,താഴ്വാരങ്ങളും അരുവിയും ഒക്കെയുള്ള ഗ്രാമം , ഗ്രാമത്തിന് ചുറ്റും റിസർവ്വ് ഫോറസ്റ്റ്‌ ഏരിയയാണ്. മദ്ധ്യവേനലവധിക്കാലം തുടങ്ങുന്നതേയുള്ളു . തൊട്ടടുത്ത വീട്ടിലെ ചേച്ചി പരിചയപ്പെട്ടപ്പോൾ ഒരു കാര്യം പറഞ്ഞു'മോനേ വീട്ടിലെ രണ്ട് പിള്ളേര് വെറുതെ ചാടിക്കളിച്ച് നടപ്പാ, മോനോരു ട്യൂഷൻ സെന്റർ തുടങ്ങിക്കൂടെ'? 'ധാരാളം പിള്ളേര് വരും, കുന്നിൻമോളിലെ ശേഖരന്റെ വീട് ഒഴിഞ്ഞ് ...

ഇലവ് പൂക്കുമ്പോൾ

കാറ്റിന്റെ കൈപിടിച്ചാ കുന്നിലേക്കു നടക്കുമ്പോൾ ഞാൻ നിന്നെയോർത്തെടുക്കുന്നു.നാം നടന്ന വഴികളിലെല്ലാം ഇലവു പൂത്തിരിക്കുന്നു സഖേആകാശത്തിൻ പൂമുഖത്താകവേ പൂത്തയിലവിൻചില്ലകൾ തൊട്ടു തൊട്ടേ നിൽക്കുന്നു!ഇലവിൻ പൂക്കളിൽ പേരുകൾ കോറി നമ്മൾ പുഴയിലൂടൊഴുക്കിയതെല്ലാം ഓർക്കുന്നുവോ നീയിന്നും? ഇലവിൻ പൂക്കൾ, വസന്തം കടന്നെത്തും കാടിന്റെ നേരകം .ഓർമ്മയാണിലനിഴലുകൾ,നീ പകർന്നിളം ചൂടൊഴുകും സിര, ശാഖികൾ.നിന്റെയിളം വിരലുകൾ,ഹരിതകക്കുളിരാഴ്ത്തുന്ന ഇളം വേരുകൾ !ഇലവു പൂക്കുമ്പോഴെല്ലാംഇളം പൂക്കളാ മുടിയിൽ ചൂടിക്കണമെനിക്കെ ന്നോർക്...

വീണ്ടും സുഭാഷ് പാർക്കിലിരുന്ന് കപ്പൽ കാണുമ്പോൾ

  ഒറ്റപ്പെടലിന്റെ ഒന്നാം വർഷം പാർക്കിന്റെയങ്ങേയറ്റത്ത് തനിച്ചിരുന്നാണ് ഞാൻ കപ്പൽ കണ്ടത്. ആശങ്കകളുടെ രണ്ടാം വർഷം ഒപ്പമൊരുവളേയും കൂട്ടി നനഞ്ഞ സിമന്റ്റ് ഗ്ലോബിൽ ചാരിയിരുന്ന് പൂക്കുടകൊണ്ടാകാശം മറച്ച് പൂവരശ്ശുകൾക്കിടയിലൂടെ ഞങ്ങൾ കപ്പൽ കണ്ടു കുറേകൂടിച്ചേർന്നിരുന്ന് നല്ല നാവികനെപ്പോലെ ഞാനവൾക്ക് കൊടിയും ,പുകക്കുഴലും ചൂണ്ടിക്കാണിച്ചു കപ്പൽ ചാനൽ വിട്ട് കായലിലേക്കടുക്കുന്നുവെന്ന് പരിഭവിച്ച്‌ കയ്യിൽ നുള്ളിയവൾ പുറത്തേക്കിറങ്ങി കടൽക്ഷോഭങ്ങളുടെ വീട്ടിലേക്കൊരു കണ്ണമ്മാലി ബസ്സിൽ കയ...

ഒരു മഴയിലും നനയാത്തചില ഉപ്പളങ്ങൾ

ചിത്രശലഭത്തിന്റെ വഴികളിൽ കെണിവിരിച്ചിങ്ങനെ കാത്തിരിക്കരുതെന്ന് ചിലന്തിയോട് ഞാൻ. ആകാശത്തിന്റെ ചരിവുകളിൽ അപകടം പതിയിരിക്കുന്നുവെന്ന ഓർമ്മപ്പെടുത്തലാണിതെന്നയാൾ . അസ്തമയ സൂര്യനെക്കണ്ട് രജസ്വലയായവളെ സുര്യകാന്തിപ്പാടം കാട്ടി മടങ്ങുംവഴി പറയാതെ പെയ്ത മഴയവളുടെയുടലിലൊരു ശത്രുരാജ്യത്തിന്റെ ഭൂപടം വരച്ചു. യുദ്ധ ഭീതിയിലും ഇരുട്ടിനൊപ്പമൊരാളതിന്റെ അതിർത്തി പങ്കിടുന്നു! ഇതെന്റെയാകാശം ഇതെന്റെയും ഭൂമിയെന്നുറക്കെപ്പറഞ്ഞൊരു കാശിത്തുമ്പ ഇന്നു പുലർച്ചെ മരിച്ചിരിക്കുന്നു . വിട്ടൊഴിയുവാനാവതില്ലെങ്കിലു...

പകൽപ്പാതി

  പിന്നിലിരുട്ടിലൊട്ടിനിൽക്കുമ്പോൾ നിനക്കേറ്റം പ്രിയതരം എന്റെ ജീവന്റെ ചില ഹരിത മുദ്രകൾ. ഉടമ്പടികളിലും ഒപ്പുവയ്ക്കലിലും വിശ്വസിക്കാത്ത നീ ഒരു രാജ്യം കീഴടക്കി യാത്രയാവുമ്പോൾ എനിക്ക് ബാക്കിയാവുന്നത് നീ മറന്നു വച്ച ലോഹ നാണയങ്ങളിലെ ചില സന്ദേഹ ലിപികൾ ! ഒരു ക്രിയയും ചെയ്യാതെ അവസാന യുത്തരവും എനിക്കു വേണ്ടി പൂർത്തിയാക്കുന്ന നിനക്ക് ദൈവത്തിനായ് മറന്നുവെച്ചൊരു മെഴുതിരി . ഒരുമൊഴിപോലുമില്ലാതെ വിരൽത്തുമ്പു വിട്ടൊഴിയുമ്പോൾ ബാക്കിയാവുന്നത് കടലെടുത്തുപോയ ഒരു വീട് കടൽച്ചൊരു ക്കൊഴിയാത്തൊരു കപ്പൽയ...

ഒറ്റമുറിവീട്

      കമ്മ്യൂണിസ്റ്റ് പച്ചകൊണ്ടൊപ്പാൻകഴിയാത്ത ഒരു മുറിവും വെടിയുണ്ടക്ക് പാകമാകാത്ത ഒരു വിപ്ലവവും എന്നിലിലെന്ന് ഓർമിപ്പിച്ചു കൊണ്ടൊപ്പം നടക്കുന്നുണ്ടൊരാൾ. വിശപ്പിനെപ്പറ്റിപ്പറയുമ്പോൾ ലെബാനോനിലെ ദേവദാരുക്കളെപ്പറ്റി വാചാലനാകാറുണ്ടെന്ന് മറ്റു ചിലപ്പോൾ. മഴ കഴിയുംവരെ മരച്ചുവട്ടിൽ നിൽക്കാൻ കാസ്ടോയും, ചെഗുവേരയും മാറി മാറിപ്പറഞ്ഞിട്ടും വിപ്ലവത്തിന് നക്ഷത്രങ്ങൾക്കൂട്ടിരുന്ന സന്ധ്യക്ക് കൈപിടിച്ചവളാണ് . വിറ്റുപോകുമെന്നറിഞ്ഞിട്ടും വിശന്നു മരിക്കാനുറച്ചവൻ വരയ്ക്കാതെ പോ...

ഒറ്റമുറിവീട്

  കമ്മ്യൂണിസ്റ്റ്‌ പച്ചകൊണ്ടൊപ്പാൻ കഴിയാത്ത ഒരു മുറിവും വെടിയുണ്ടക്ക് പാകമാകാത്ത ഒരു വിപ്ലവവും എന്നിലില്ലെന്ന് ഓർമിപ്പിച്ചു കൊണ്ട് ഒപ്പം നടക്കുന്നുണ്ടൊരാൾ. വിശപ്പിനെപ്പറ്റിപ്പറയുമ്പോൾ ലെബാനോനിലെ ദേവദാരുക്കളെപ്പറ്റി വാചാലനാകരുതെന്ന്  മറ്റുചിലപ്പോൾ മഴകഴിയുംവരെ മരച്ചുവട്ടിൽ നിൽക്കാൻ ചെഗുവേരയും,കാസ്ട്രോയും മാറിമാറിപ്പറഞ്ഞിട്ടും ,നക്ഷത്രങ്ങൾ വിപ്ലവത്തിന് കൂട്ടിരുന്നൊരു സന്ധ്യയിൽ കൈപിടിച്ചവളാണ്. വിറ്റുപോകുമെന്നറിഞ്ഞിട്ടും വിശന്നു മരിക്കാനുറച്ചവൻ വരക്കാതെ പോയ ചില ചിത്രങ്ങളുണ്ടെന്റെ...

കാർണിവൽ

മൗനപ്രതാപിയായ എടുപ്പുകളോടെയാണ്‌ തുടക്കം അഗ്നിപർവ്വതം തന്നെ ഉള്ളിൽ പേറുന്നതിനാൽ ശബ്ദഘോഷങ്ങളെ വെറുത്തിരുന്നു. എല്ലാം മറക്കുന്ന മുഷിഞ്ഞ ചുവരുകളിൽ അവസാനം വന്നയാളുടേതായി ഒരു ചിത്രമുണ്ടായിരുന്നു, രൂപം മറന്നുപോയി. പ്രദർശനങ്ങളുടെ ഇടവേളകളിൽ കാഴ്‌ചവസ്തുക്കളായ്‌ ഒറ്റപ്പെട്ടവർക്ക്‌ വനസ്ഥലികളുടെ ഓർമ്മ കൂട്ടായുണ്ട്‌. മറ്റു ചിലപ്പോൾ പരിഹാസത്തിന്റെ ഒരു പമ്പരം ഉള്ളിൽ സൂക്ഷിക്കാറുണ്ട്‌. മറ്റൊരിടത്ത്‌, വിൽക്കുവാൻ വച്ച കല്ലുമാലയിലൊന്നിൽ എനിക്കും നിനക്കും മുമ്പേ ഒഴുകി മറഞ്ഞ ഒരു പ...

തീർച്ചയായും വായിക്കുക