Home Authors Posts by പ്രമോദ് മാവിലേത്ത്

പ്രമോദ് മാവിലേത്ത്

12 POSTS 1 COMMENTS

സമർപ്പണം

ചുവരിൽ വച്ചിരിക്കുന്ന മേജർ ജയശങ്കറിന്റെ ചിത്രത്തിലേക്ക് നോക്കി നിൽക്കുമ്പോൾ...ആ കണ്ണുകൾ തന്നെ തന്നെ നോക്കികൊണ്ടിരിക്കുന്നതായി സുചിത്രക്കു തോന്നി... സുചിത്രാ ജയശങ്കർ..എന്ന താൻ,വീര മൃതു വരിച്ച മേജർ ജയശങ്കറിന്റെ വിധവ ആയിട്ടു ഇന്നേക്ക് 5  വർഷം.. വിവാഹം കഴിഞ്ഞതിന്റെ പിറ്റേ വർഷം തനിക്കു ഈ ഹരിശങ്കറെ തന്നിട്ട് മൃതു വരിക്കുകയായിരുന്നു...നാട്ടുകാരുടെ മേജർ ജയശങ്കർ. അമ്മെ ...കാവിൽ ഉത്സവത്തിനു ഒത്തിരി കടകളൊക്കെ വന്നിട്ടുണ്ടെന്ന്..വിഷ്ണു പറഞ്ഞു..ഒരുപാടു കളിപ്പാട്ടങ്ങൾ ഉണ്ട് അവിടെ . അമ്മെ എനിക്കൊര...

ജീവിതവും മരണവും

ജീവിതം ജ്വാല പോലെയാവണം മരണം കാറ്റുപോലെയാവണം കിടന്നു ജീവിക്കരുതൊരു നാളുപോലും കിടന്നു മരിക്കരുതൊരു ഭാരമായാർക്കും നിവർന്നുനിന്നുതന്നെജീവിക്കണമീ ജീവിതകാലം.... പിന്നെ,  മന്ദസ്മിതം തൂകിയങ്ങനെ മരിച്ചു കിടക്കണം.

കറുത്ത മറുക്

      ഇന്ദു ... ഇളയത് എത്തിയില്ലേ ഇതുവരെ...? ഇല്ല അമ്മേ ..ഇപ്പൊ എത്തും..ഞാൻ അമ്പലത്തിൽ വച്ച് ഇപ്പൊ കണ്ടു തൊഴുതുവരാമെന്നു പറഞ്ഞു. അഹ്..വരട്ടെ നിന്റെ അച്ഛന്റെ എട്ടാമത്തെ ശ്രാദ്ധമല്ലേ . ഇനി എത്ര എണ്ണം കുടി കാണാൻ ഞാൻ ഉണ്ടാവുമെന്നറിയില്ല. ഉണ്ണികുട്ടനോട് കുളിച്ചു റെഡിയാകാൻ പറ അമ്മക്ക് രാവിലേ ഈശ്വര നാമംജപിച്ചു അവിടെ കിടക്കാൻ മേലെ...വെറുതെ അതുമിതും ആലോചിച്ചോണ്ടിരിക്കാതെ. ആഹ്.. ഞാൻ ഒന്നും ആലോചിക്കുന്നില്ല കുട്ടിയേ.എനിക്കെന്തെങ്കിലും സംഭവിച്ചാൽ നിന്റെയും ഉണ്ണിക്കുട്...

പുഴ.കോമിൽ പ്രസിദ്ധീകരിച്ച മൗനനൊമ്പരം എന്ന പ്രമോദ് ...

  പുഴ.കോമിൽ പ്രസിദ്ധീകരിച്ച മൗനനൊമ്പരം എന്ന പ്രമോദ് മവിലേത്തിന്റെ കഥയുടെ ദൃശ്യവിഷ്‌ക്കാരം   https://youtu.be/HZTwdp2HNcA?fbclid=IwAR2Ahkr-fFx5r7JejOhhhFBkfnfcWxt40eo3MVI-iA6M6I7C7KXARD3C2c8

നിഴലും ഞാനും

  രാവിലെമന്ദമെൻ പിന്നിലായവൻ ദൂരെനിന്നെന്നോടടുത്തു നിശബ്ദ്മായ്. നട്ടുച്ചയ്ക്കെന്നോടൊട്ടി നിന്നിട്ടു പിന്നെന്നേ പിന്നിലാക്കിയെൻ- മുന്നിലായങ്ങകലേക്കുപോയ് .....

മൗനനൊമ്പരം

  നട്ടുച്ച നേരം..റോഡിലൂടെ വാഹനങ്ങൾ  പാഞ്ഞുപോകുന്നു . മധ്യ വയസ്കനായ  ഒരാൾ  കൈയിൽ  ഹോട്ടൽ എന്നെഴുതിയ ഒരു ബോർഡ് പിടിച്ചുകൊണ്ട്  വാഹനങ്ങളെ ആകർഷിക്കുവാൻ നിൽക്കുന്നു. വെയിലത്ത് നിന്നിട്ടു നന്നായി  വിയർക്കുന്നുണ്ട്. തലയിൽ ഒരു ടവൽ  കെട്ടിയിരിക്കുന്നു.അയാൾ ആകെ തളർന്നിരുന്നു. ഒന്ന് രണ്ടു വാഹനങ്ങൾ  അയാളുടെ ബോർഡ് കണ്ടിട്ട് ഹോട്ടലിലേക്കു കയറി പോകുന്നുണ്ട്. ഒരു ആഡംബര കാറ് അയാളുടെ മുൻപിൽ വന്നു നിൽക്കുന്നു ഒരു ചെറുപ്പക്കാരനും അയാളുടെ മകനും ആയിരുന്നു. ഹോട്ടലിനെപറ്റി ചോദിച്ചു. അയാൾ അവർക്കു ഹോട്ട...

മുഖംമൂടികൾ

മുഖംമൂടിയില്ലാതെ പിന്തുടരുകയാണു ഞാൻ എൻറെ അച്ഛന്റെ കാൽപ്പാടുകൾ എൻവഴി എന്തിനു മാറ്റണം ഞാൻ ഈവഴി തെറ്റെന്നു  തോറ്റം പാടിയ നീയിപ്പോൾ എന്തിനെൻ പാതയിൽ നുഴഞ്ഞു കയറുന്നു എൻമുഖം കവർന്നെടുത്തിട്ടു മുഖം മൂടിയാണെന്റേതെന്നു വെറുതേ ആക്ഷേപിക്കുന്നു. വരുന്നെങ്കിൽപോരുക എൻവഴിയേ നീകൂടെയുണ്ടെങ്കിൽ നിന്നോടൊപ്പം നീയില്ല എങ്കിൽ ഞാനേകനായി പോകാതിരിക്കില്ല ഞാനീവഴിയെ തടയാതെ എന്നേ നീ വഴിമാറുക.

നവോത്ഥാനമൂല്യങ്ങളും സാംസ്‌കാരിക നായകരും

  ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാനും, നവോത്ഥാനമൂല്യങ്ങളെ  കാലത്തിനനുസൃതമായി മുമ്പോട്ടുകൊണ്ടുപോകുന്നതിന് സഹായിക്കാനും ഇവിടെ സാംസ്‌കാരിക  നായകർ എന്ന് വിളിക്കപ്പെടുന്നവർക്കു വലിയ പങ്കുവഹിക്കാനുണ്ട്. മൂല്യാധിഷ്ഠിത നിലപാടുകളുടെ അടിസ്ഥാനത്തില്‍  പ്രതികരണങ്ങൾ  ഉയരേണ്ടതുണ്ട്. സമൂഹത്തിന്റെ തിരുത്തല്‍ ശക്തിയാകണം ഇവിടുത്തെ സാംസ്‌കാരിക നായകർ എന്ന് വിളിക്കപ്പെടുന്നവർ. അവരുടെ ചിന്തകൾ ഏകപഥത്തിലൂടെ ആവണം. ചിലതു കണ്ടില്ലെന്നും,ചിലതു മാത്രമേ  കാണുവെന്നുമുള്ള ഇടുങ്ങിയ മനസ്സല്ല ഇവർക്ക് ...

ആത്മവിശ്വാസം

പളുങ്ക് പാത്രമുടഞ്ഞു  ... എൻ പരവതാനിയെരിഞ്ഞൂ. സൗഗന്ധികപ്പൂ കൊഴിഞ്ഞു.. പൊൻപ്രദോഷ സന്ധ്യയും വിടപറഞ്ഞു . ഇരുൾവീണ പാതയിൽ ഒരു തരി വെട്ടമായി വെള്ളി താരകമേ നീ വരുമോ.. അവ്യക്ത വ്യക്തത തങ്ങും വഴികളിൽ... കാലിടറുന്നു ...വലയുന്നൂ- യെൻ പളുങ്ക് പാത്രം വീണുടയുന്നൂ...   മൺചിരാതിൽ എണ്ണ വറ്റീ... അമൃത കുംഭത്തിൻ ഉറവ വറ്റീ... ആത്മവിശ്വാസമേ.. തളരരുതേയെൻ .. ഹൃദയ ചേതനയെ തളർത്തരുതേ.....

നിദ്ര

  പാടാൻ തുടങ്ങുമെൻ ചുണ്ടുകളിൽ.. നിന്നുതിർന്നതൊരു ശോകഗാനം..... ആടാൻ തുടങ്ങുമെൻ പാദങ്ങളിൽ... വന്നിടുന്നൂ ഉറയ്ക്കാത്ത ചുവടുകൾ. ഉയരുന്നേൻ ഹൃദയത്തിൽ... നിന്നുടുക്കുതന്നപശബ്ദം സിരകളിൽ തപ്പുതന്നവതാളം എൻ നടകളിൽ ചിലങ്കതൻ ചിലമ്പിച്ച നാദം മാത്രം. ഇല്ല... ഞാൻ ഉറങ്ങുമ്പോൾ, ശാന്തമാണെല്ലാം....എല്ലാം. നിദ്രയാം ദേവി എത്ര ധന്യ... ശാന്തസ്വരുപിണി ....

തീർച്ചയായും വായിക്കുക