Home Authors Posts by പ്രമോദ്‌.പി. സെബാൻ

പ്രമോദ്‌.പി. സെബാൻ

0 POSTS 0 COMMENTS
1975 ഏപ്രിൽ 4-ന്‌ കണ്ണൂർജില്ലയിൽ ആറളത്ത്‌ പി.ജി.സെബാസ്‌റ്റ്യന്റെയും ലീലാമ്മ ജോണിന്റെയും മകനായി ജനിച്ചു. ആറളം ഗവ.ഹൈസ്‌കൂൾ, എടൂർ സെന്റ്‌ മേരീസ്‌ ഹൈസ്‌കൂൾ, കൂത്തുപറമ്പ്‌ നിർമ്മലഗിരി കോളേജ്‌, കാലിക്കറ്റ്‌ സർവ്വകലാശാല ചരിത്രവിഭാഗം, കേരള സർവ്വകലാശാല ടീച്ചർ എഡ്യൂക്കേഷൻ സെന്റർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ചരിത്രത്തിൽ എം.എ.യും ബി.എഡ്‌ ബിരുദവും. ആനുകാലികങ്ങളിൽ എഴുതാറുണ്ട്‌. കാലിക്കറ്റ്‌ സർവ്വകലാശാല എ സോണിൽ ചെറുകഥയ്‌ക്ക്‌ ഒന്നാംസ്ഥാനം. ‘നിളയിലെ മത്സ്യങ്ങൾ’ എന്ന കവിത കാലിക്കറ്റ്‌ സർവകലാശാല കാമ്പസ്‌ യൂണിയൻ 2001ൽ സംഘടിപ്പിച്ച സാഹിത്യോത്സവത്തിൽ ഒന്നാം സമ്മാനാർഹമായി. കണ്ണൂർ ആകാശവാണിനിലയം, ഏഷ്യാനെറ്റ്‌ എന്നിവിടങ്ങളിൽ കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്‌. പാരലൽ കോളേജ്‌ അധ്യാപകനായി ജോലി നോക്കുന്നു. വിലാസം പ്രതിഭ, ആറളം പി.ഒ., കണ്ണൂർ Address: Phone: 0490 2450964 Post Code: 670 704

മുയൽച്ചെവികൾക്കരികെ ഒരാമത്തോട്‌

(ഓർമ്മയുടെ ഞരമ്പ്‌ (കഥകൾ), കെ.ആർ. മീര, കറന്റ്‌ ബുക്‌സ്‌ കോട്ടയം, വില - 45 രൂപ) അഹന്ത കയറി മയങ്ങുന്ന കാലത്തെ മറികടന്ന്‌ ഫിനിഷിംങ്ങ്‌ പോയിന്റിൽ സമസ്ത നൊമ്പരങ്ങളും വിസ്‌മരിച്ച്‌ ചിരിക്കുന്നവനാണ്‌ കഥാകൃത്ത്‌. അവന്റെ ആമത്തോട്‌ വിമർശനശരങ്ങൾ ചെറുക്കുക മാത്രമല്ല, പരുഷമായ കാലത്തിന്റെ മുയൽച്ചൊരുക്കുകൾക്കപ്പുറം നിറയുന്ന നന്മകളുടെ ഒളിത്താവളവുമാവുന്നു. ഡസ്‌കിനും ജേർണലുകൾക്കുമിടയിൽ മുയൽച്ചെവിയറിയാതെ പുറന്തോടിലെ നന്മകൾ ചുരണ്ടിയെടുത്തപ്പോഴാവാം പത്രപ്രവർത്തകയായ കെ.ആർ.മീര കഥാകൃത്തായത്‌. കറന്റ്‌ ബുക്‌സിന്റെ ...

അസ്വസ്ഥകളുടെ ജ്യാമിതീയചിത്രങ്ങൾ

ജുറാസിക്‌ പാർക്ക്‌ (കഥകൾ), രേഖ കെ., കറന്റ്‌ ബുക്‌സ്‌, കോട്ടയം, 2002, വില - 48 രൂപ വാക്കുകൾ കൊണ്ടുളള കൺകെട്ടും വായന തീരുമ്പോൾ ഉളളിൽ നിറയുന്ന ശൂന്യതയും പുസ്തകങ്ങളിൽനിന്നും വായനക്കാരനെ ഓടി രക്ഷപ്പെടാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്‌. വഴിവാണിഭക്കാർക്കിടയിലകപ്പെട്ട നാട്ടിൻപുറത്തുകാരന്റെ വിഹ്വലതകൾപോലെ ദിവസേനയിറങ്ങുന്ന പുസ്തകങ്ങൾ വായനക്കാരന്റെ ആസ്വാസ്ഥ്യങ്ങൾക്ക്‌ ആക്കം കൂട്ടുമ്പോൾ, വായനയുടെ നഷ്‌ടപ്പെട്ട ഇടങ്ങൾ തിരയുന്നവർക്ക്‌ പ്രതീക്ഷയുടെ പച്ചത്തുരുത്താവുന്ന രേഖ.കെ.യുടെ ആദ്യ കഥാസമാഹാരം. ശുഭാശുഭാപ്ത...

വാക്കുകൾക്കിടയിൽ ഒരു ശതാവരി

വേനലിൽ ഒരു പുഴ കവിതകൾ റോസ്‌മേരി ഡി.സി. ബുക്‌സ്‌, 2002 വില ഃ 45 രൂപ വാക്കുകൾ ചേക്കേറുന്നിടം എന്ന ആദ്യ സമാഹാരവുമായി അനുവാചക ഹൃദയങ്ങളിൽ ചേക്കേറിയ റോസ്‌മേരിയുടെ മൂന്നാമത്തെ കവിതാ സമാഹാരമാണ്‌ വേനലിൽ ഒരു പുഴ. പ്രകാശിക്കുന്ന വാക്കുകൾകൊണ്ട്‌ കവയിത്രി തീർക്കുന്ന വിശുദ്ധമായ വായനാനുഭവം ഒരിക്കൽകൂടി അനുഭവവേദ്യമാവുകയാണ്‌. വാക്കുകൾ ചേക്കേറുന്നിടം, ചാഞ്ഞുപെയ്യുന്ന മഴ എന്നീ ആദ്യ സമാഹാരങ്ങളിൽനിന്നും വ്യത്യസ്‌തമായി കൂടുതൽ ശക്തമായ ഭാഷയാലും വ്യതിരിക്തമായ പ്രമേയങ്ങളാലും ‘വേനലിൽ ഒരു പുഴ’ ശ്രദ്ധേയമാവുന്നു...

കാട്ടിലകൾക്ക്‌ പറയാനുളളത്‌

വേട്ട (കവിതാസമാഹാരം) - ഒരു കൂട്ടം കവികൾ എഡിറ്റർ - ശ്രീധരൻ കൈതപ്രം ഗുംറ പബ്ലിഷേഴ്‌സ്‌, മാതമംഗലം വില - 25 രൂപ, പേജ്‌ - 40. ഇഷ്‌ടമില്ലാത്തതെന്തും മറക്കാനുളള അപാരമായ കഴിവ്‌ ഓരോ മലയാളിക്കും ജന്മസിദ്ധമാണ്‌. മനംമടുപ്പിക്കുന്ന ദുരന്തചിത്രങ്ങൾ മായ്‌ച്ച്‌ കളഞ്ഞ്‌ വേൾഡ്‌ കപ്പോ മറഡോണയോ ട്യൂൺ ചെയ്ത്‌ ഈ വിസ്‌മൃതിയുടെ ആഴംകൂട്ടാൻ യാതൊരു മനഃസാക്ഷിക്കുത്തും ഇല്ല, മലയാളിയ്‌ക്ക്‌. വർത്തമാനത്തിലെ പൊളളുന്ന യാഥാർത്ഥ്യത്തെയാണ്‌ ഭയം. ചോരമണക്കുന്ന പത്രത്താളുകളെക്കാൾ എത്ര മനോജ്ഞമാണ്‌ സിനിമാ മാസികകൾ! ആഘോഷിക്കാറ...

അസാധ്യമായ സ്വപ്നങ്ങൾ

ദിശ (നോവൽ) സി.വി.ബാലകൃഷ്‌ണൻ ഡിസി. ബുക്‌സ്‌ വില - 95.00 ആയുസ്സിന്റെ പുസ്തകം, കാമമോഹിതം, ഇതിവൃത്തം തുടങ്ങിയ ശ്രദ്ധേയമായ നോവലുകൾ എഴുതിയ സി.വി.ബാലകൃഷ്‌ണന്റെ തികച്ചും വ്യത്യസ്തമായ ഒരു രചനയാണ്‌ ദിശ. മനുഷ്യബന്ധങ്ങളുടെ ദുരൂഹതകളിൽ എന്നും വിഹരിക്കുവാൻ താൽപര്യപ്പെടുന്ന നോവലിസ്‌റ്റ്‌ ദിശയിൽ ഒരളവുവരെ വികാരങ്ങൾക്ക്‌ നിസ്സംഗത കൽപിച്ചുകൊണ്ട്‌ കസബയെന്ന പശ്ചാത്തലത്തിൽ ജീവനും ജീവിതത്തിനും മീതെ കുത്തിയൊലിക്കുന്ന കാലത്തെ ഒപ്പിയെടുക്കാൻ ശ്രമിക്കുമ്പോൾ അന്യവൽക്കരിക്കപ്പെടുന്ന ഇസങ്ങളും പ്രതിഷേധങ്ങളും പ്രദർശനവസ്‌...

പ്രഹേളികയായി ഓരോ കഥയും

ഡി.സി. ബുക്‌സ്‌ പ്രസിദ്ധീകരിക്കുന്ന കഥായനത്തിലെ ശ്രദ്ധേയമായ പുസ്‌തകമാണ്‌ സേതുവിന്റെ പ്രഹേളികാകാണ്ഡം. ഒരേ കാലഘട്ടത്തിൽ എഴുതിത്തുടങ്ങുകയും മലയാളി ഭാവുകത്വത്തെ ആകമാനം സ്വാധീനിക്കുകയും ചെയ്‌ത എം.മുകുന്ദൻ, കാക്കനാടൻ, സേതു, പുനത്തിൽ കുഞ്ഞബ്‌ദുളള, എൻ.എസ്‌.മാധവൻ, ആനന്ദ്‌, വത്സല എന്നീ പ്രമുഖരായ എഴുത്തുകാരുടെ രചനകൾ യഥാക്രമം ശൂന്യതാകാണ്ഡം, ഐതരേയകാണ്ഡം, പ്രഹേളികാകാണ്ഡം, വിഭ്രാമകകാണ്ഡം, അർത്ഥനാരീകാണ്ഡം, ചരിത്രകാണ്ഡം, ആരണ്യകാണ്ഡം എന്നിങ്ങനെ ഏഴ്‌ കാണ്ഡങ്ങളായി തിരിച്ചിരിക്കുന്നു. 1968 മുതൽ 2001 വരെയുളള കാലത്...

മുദ്രകൾ പറയുന്നത്‌

സ്വാസ്ഥ്യത്തിന്റെ പിടിവളളികൾ ഓരോരുത്തർക്കും ഓരോന്നാണ്‌. പുഴയൊഴുക്കിൽ ഉറുമ്പിന്‌ ഇല എന്നതുപോലെ ഓരോരുത്തരും അവരവരുടെ രക്ഷാവഞ്ചികളിൽ യാത്ര തുടരുന്നു. ഭദ്രമെന്ന പുറംമോടിക്കകത്ത്‌ ഒരിക്കലും പിടികിട്ടാത്ത സംഘർഷയാനങ്ങൾ നടന്നു തീരാതെ വയ്യ. അളന്നുതീർക്കാൻ കഴിയാത്ത മാനസികദൂരങ്ങൾക്കിടയിൽ അച്‌ഛൻ, അമ്മ, മകൻ, മകൾ...ബന്ധങ്ങളുടെ യുക്തിഭദ്രത ചോദ്യം ചെയ്യപ്പെടുന്ന പുതിയ കാലത്തിൽ ജീവിക്കേണ്ടിവരുന്ന ഒരു കൂട്ടം നിസ്സഹായരുടെ ആന്തരികഭാവങ്ങളാണ്‌ സേതുവിന്റെ കൈമുദ്രകൾ എന്ന നോവൽ ആവിഷ്‌കരിക്കുന്നത്‌. അജ്ഞാതമായ ഏതോ ...

തീർച്ചയായും വായിക്കുക