പ്രമോദ്.പി. സെബാൻ
വ്യർത്ഥവൽക്കരണങ്ങളുടെ സംഘചിത്രങ്ങൾ
മലയാളം നേരെചൊവ്വെ സംസാരിക്കാനറിയാത്ത അവതാരകരാണ് നമ്മുടെ ടെലിവിഷൻ ചാനലുകൾ മുഴുക്കെ. സൗന്ദര്യശാസ്‌ത്രം അമേരിക്കൻ സ്‌റ്റൈലിൽ പഠിച്ച നീണ്ടുമെലിഞ്ഞ ഈ വെണ്ടയ്‌ക്കാ സുന്ദരിമാർക്ക് വഴങ്ങുക ഓക്‌സ്‌ഫോർഡ് ഇംഗ്ലീഷിന്റെ വികലാനുകരണം മാത്രം. രണ്ട് ഭാഷയും സംസാരിക്കാനറിയാത്ത ഇക്കൂട്ടർ അവതരണഭാഷയിൽ ഒരു മാറ്റം വരുത്തിയിട്ട് കുറച്ചുകാലമാവുന്നു. മറ്റൊന്നുമല്ല. ‘അത്യോ’, ‘ഇല്ല്യാട്ടോ’, ‘എവ്‌ട്‌ന്നാ വിളിക്ക്‌ണേ’ തുടങ്ങിയ ഈണത്തിലുളള കൊഞ്ചൽശീലുകളുടെ ഉപയോഗത്തെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. ദൃശ്യമാധ്യമങ്ങൾ ഇന്നത്...
പകരം വെയ്‌ക്കലുകൾക്കിടയിൽ ഒരു തെരുവുപെണ്ണിന് കിട്...
രജിസ്‌റ്ററിൽ പേരെഴുതുമ്പോൾ തെല്ലൊരു സംശയത്തോടെ നോക്കുന്ന ചെറുപ്പക്കാരനായ റിസപ്‌ഷനിസ്‌റ്റിനെ അവഗണിച്ച് അയാൾ അവളെയും കൂട്ടി പടികൾ കയറി. രണ്ടാം നിലയിലെ മുപ്പത്തിരണ്ടാം നമ്പർ മുറി തുറന്ന് കൂജയിൽ വെളളം നിറച്ച് പയ്യൻ വലിഞ്ഞിട്ടും അയാൾ മുപ്പത്തിരണ്ട് എന്ന അക്കങ്ങളുടെ വളവുതിരിവുകളിൽ നിന്നും കരകയറിയിരുന്നില്ല. മുപ്പത്തിരണ്ട്- ഓർമ്മകളുടെ പെരുമഴ ഇരമ്പിയെത്തും മുന്നേ ഒരൊറ്റച്ചിരിയാൽ അയാൾ വെയിൽ പരത്തിക്കളഞ്ഞു. അലമാര വാതിലിലെ കണ്ണാടിയിൽ ജനലരികെ നിൽക്കുന്ന അവൾ പ്രതിബിംബിച്ചു. ഇളം വയലറ്റുനിറത്തിലുളള വോയി...
കവിയുടെ വാച്ച്
ഇത് ആത്മഹത്യചെയ്ത ഒരു കവിയുടെ വാച്ചാണ്. നിയതമായ താളങ്ങളൊന്നും ഇതിന്റെ സൂചികൾക്കില്ലെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ശിശിരം മണക്കുന്ന ചിറകടികളോടെ ചിലപ്പോഴെങ്കിലും ഇതിൽനിന്നും ചിത്രശലഭങ്ങൾ ഉയരാറുണ്ട്. മഴ നനഞ്ഞതിനാലാവാം സുതാര്യമായ ചില്ലിനു നടുവിൽ നിലാവുപോലെ ഒരു തുളളി നനവ് പറ്റിനിന്നിരുന്നു. കവിയുടെ അവസാനത്തെ കത്ത് വായിച്ച് ഞാൻ നിരാശപ്പെട്ടു. പ്രണയമോ ദാരിദ്ര്യമോ അസ്തിത്വപ്രശ്‌നമോ ആയിരുന്നില്ല ആത്മഹത്യയിലേക്ക് വഴിയായിരുന്നത്്. മറിച്ച് ഈ വാച്ചായിരുന്നു-എന്നും തന്നിഷ്‌ടപ്രകാരം മാത്രം ...
പാലം കടക്കുമ്പോൾ
കുറ്റിപ്പുറം പാലമെത്തുമ്പോളോർമ്മകൾ കുന്നിറക്കത്തിലുരുളുന്ന പന്തുപോൽ. എന്റെയും നിന്റെയും പാദംപുണർന്നലി- ഞ്ഞാകെ കുളിർപ്പച്ചയായ നിളയുടെ പ്രേതം വരണ്ടു കിടപ്പതുണ്ടാവുമീ കാലം കനൽച്ചൂട്ടെരിക്കും നിലങ്ങളിൽ. ലോറിയിൽ കേറിയൊടുക്കത്തെ ജീവനും യാത്രപറയും പുഴയുടെ നൂതന ദൃശ്യങ്ങളും ദൂരദർശനിൽ കണ്ടുനാ- മാർത്തരായിട്ടുമിങ്ങെത്ര വേനൽ വന്നൂ! ഉളളിൽ കലമ്പുന്ന ചക്രവേഗങ്ങൾക്കു- മുമ്പിൽ പറക്കുന്ന ചിന്തയുമായി നീ ഏറെത്തണുത്തൊരീ കാറ്റുവീശും ജനൽ ചാരെ പുതപ്പിതിൽ നൂണ്ടുറങ്ങുന്നുവോ. ലോകം മുഴുക്കെ പിണക്കമാണെന്നൊരു ഭാവം മ...
ഉറങ്ങാതിരിക്കുന്നു
ജാലകച്ചില്ലിനപ്പുറം നിലാവിൽ തെളിയുന്ന മരങ്ങളിൽ മഞ്ഞ് വീഴുന്നു. നൈലോൺ വിരികളെ ഇളക്കി മാറ്റി ഒരു തണുത്ത കാറ്റ് എഴുത്തുമേശവരെ ഓടിയെത്തി അണയ്‌ക്കുന്നു. പലവട്ടം കുടഞ്ഞ് മഷി പതഞ്ഞ സ്‌റ്റീൽ പേനയുടെ തണുപ്പ് വിരൽതുമ്പിലൂടെ. തീവ്രവേദനയിൽ ജീവിതം കറുത്ത മഷിയായി ഇറ്റി വീഴുകയാണ്. എഴുതി വെട്ടിയ അക്ഷരങ്ങളുടെ ജ്യാമിതീയതകൾക്കിടയിലെവിടെയോ വീണു തിളങ്ങുന്ന ഒരു പ്രത്യാശ തേടി ഉറങ്ങാൻ മറക്കുന്നു. എഴുതുകയാണ്. ഏകയാനം വേദനാപൂർണം എഴുത്ത് ശ്രമകരമായ ഒരു വഴിയാണ്. ഒരുപക്ഷെ, മറ്റേതൊരു പ്രവൃത്തിയിലും വേദനാപൂർണം. കഥയാവ...
പുതിയ പുസ്‌തകം
പഴയ സ്നേഹിതാ, മനനം ചെയ്തൊരാ
പഴയ പാഠങ്ങൾ മറന്നുപോവുക.
കലക്കമാണെങ്കിലവനവൻ തന്നെ
കൊരുത്തു ചൂണ്ടയിൽ പിടഞ്ഞുതാഴണം
പെരുത്ത മീനുകൾ, പഴയ സ്രാവുകൾ
ഇടറിയെത്തുന്ന സ്‌മരണകൾ തെന്നി
ഇവിടെയെത്തിടുമൊരിക്കലെങ്കിലും
കലക്കവെളളങ്ങളൊഴുകിടുന്നൊരീ
പുഴക്കരയിൽ കാത്തിരിക്കണം മനം
അടിച്ചു നീർത്തൊരു പിടിയുമായ് സ്വയം.
അഴികളിൽപ്പെട്ട മൃഗത്തെയെന്നോണം
ഇളിച്ചുകാട്ടിയും എറിഞ്ഞുനോക്കിയും
പുറത്തു നിൽക്കുന്ന മനുഷ്യരൊക്കെയും
ഭരിച്ചിരുന്നൊരു പകലമർന്നുപോയ്.
മുറിവുകൾ നക്കിയുണക്കി ജീവിതം
വെടിച്ചു ദുഃഖങ്ങൾ...
ഓർമ്മകളിൽ ഇതൾ വിരിയുന്ന കഥകൾ
ഓർമ്മയും മറവിയും പരസ്‌പര ബന്ധിതങ്ങളായ രണ്ട് പ്രവർത്തനങ്ങളാണെന്നതിൽ തർക്കമില്ല. ഒന്നില്ലാതെ മറ്റൊന്നിന് നിലനിൽപ്പില്ല. ഒരു സംഭവം മറന്നുപോവാതെ കാത്തുസൂക്ഷിക്കാനും ആവശ്യാനുസരണം സ്‌മൃതിമണ്ഡലത്തിൽ പുനരുജ്ജീവിപ്പിക്കാനുമുളള വ്യക്തിയുടെ കഴിവിനെ ഓർമ്മയെന്ന് നിർവ്വചിക്കാം. അപ്പോൾ മറവിയോ? മേൽ സൂചിപ്പിച്ചതിന്റെ അപചയം തന്നെ. കൊഴിഞ്ഞുപോയ ഇതളുകൾ ഓർമ്മയിൽ കോർത്തെടുക്കുമ്പോൾ പ്രസ്തുത കാലഘട്ടത്തിൽ അനുഭവിച്ച വികാരങ്ങൾ ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും പുനരവതരിക്കുകയാണ്. ഈ പുനരുജ്ജീവനത്തിൽ നോവുണ്ട്, വിരഹവു...
പെയ്‌തൊഴിയും മുമ്പേ ഈ മഴമൊഴികൾ
പെട്ടെന്ന് ഒരു മേഘശകലം പോലുമില്ലാതെ, മുന്നറിയിപ്പു നൽകാതെ മഴത്തുളളികൾ ജീപ്പിന്റെ ഗ്ലാസുകളിലും റോസ്‌മേരിയുടെ ശരീരത്തിലും തെറിച്ചുവീണു. മഴ പെയ്യാൻ തുടങ്ങി. പെട്ടെന്ന് റോസ്‌മേരിക്ക് മനസ്സിലായി. മഴയായിരുന്നു മഴ. അതിന്റെ കുറവുമാത്രം. തമ്പുരാനെ യാത്രയയ്‌ക്കാൻ മഴയുടെ അഭാവമേ ഉണ്ടായിരുന്നുളളൂ. ----------------------------------------------------------------------------- കഥ തീർന്ന പുസ്‌തകത്താളുകൾ അടച്ചുവെയ്‌ക്കാം. പുറത്ത് മഴയാണ്. ഓടിനുപുറത്ത് താളം തല്ലി ചരിഞ്ഞൊഴുകി ഇറയത്തിനപ്പുറം മുറ്റ...
ചരിത്രരചനയിലെ കലാപം
ഒരേയൊരു കാരണത്താൽ ചരിത്രത്തിൽ ഒന്നും സംഭവിക്കുന്നില്ല. ഒന്നിലധികം കാരണങ്ങളുടെ ആകെത്തുകയാണ് ഒരു ചരിത്രസംഭവം. നിശ്ചയിക്കപ്പെട്ട അനുമാനങ്ങളിലേക്ക് എത്തുവാനുളള ചവിട്ടുപടികളായി സിദ്ധാന്തങ്ങളുടെ കൂട്ട് പിടിച്ച് ചരിത്രരചന നടത്തുന്നവർ ചരിത്രത്തെ ഭയക്കുന്നവരാണ്. ഇവിടെയാണ് മലബാർ കലാപത്തിന്റെ പ്രാധാന്യം. ഈ ഓഗസ്‌റ്റ് 20-ന് മലബാർ കലാപത്തിന്റെ ഒരു വാർഷികം കൂടി കടന്നുപോവുകയാണ്. കേരളചരിത്രത്തിൽ ഇത്രയധികം ഭിന്നാഭിപ്രായങ്ങൾ സൃഷ്‌ടിച്ച സംഭവങ്ങൾ വിരളം. മലബാർ കലാപം ഒരു വർഗ്ഗീയ ലഹളയായും കാർഷികസമരമായും സ്വാത...
യാത്രയുടെ സന്ദേശം
മരണസർട്ടിഫിക്കറ്റ് (നോവൽ) ആനന്ദ് കറന്റ് ബുക്‌സ്, തൃശൂർ വില - 50.00 മരണം ഒന്നിന്റെയും ഒടുക്കമോ അവസാനവാക്കോ അല്ല; മറിച്ച് അത് വളർച്ചയുടെ പൂർണ്ണത മാത്രം. മരണമെന്ന സത്യത്തിന് ലോകം എന്തിനിത്രയും വർണ്ണാഭയും വാർത്താപ്രാധാന്യവും നൽകുന്നു എന്നതും ചിന്തനീയം തന്നെ. ഒരു മനുഷ്യൻ ജനിക്കുന്നു, വലിയവായിൽ കരയുന്നു. കമിഴ്‌ന്നു വീഴുകയും, മുട്ടിലിഴയുകയും, നിവർന്നുനടക്കുകയും ചെയ്യുന്നു. ഇത് ജീവിതമാണ്. തിരക്കുളള വണ്ടിയിൽ മറ്റുളളവരുടെ ഇടയിൽ, വീഴാതിരിക്കാൻ പരസ്‌പരം താങ്ങും സഹായവുമായി നിന്നുളള യാത്ര. ഉഴവു...