പ്രമോദ് കെ.എം.
നീലക്കുറിഞ്ഞി കോംപ്ലക്‌സ്
ആറില്‌പ്പഠിക്കുമ്പോളായിരുന്നു... പ്രസംഗത്തിന് എനിക്കു ഫസ്‌റ്റ്. ലളിതഗാനത്തിന് ശ്രീലതേച്ചിക്ക്, മാപ്പിളപ്പാട്ടിന് ഹാഷിമിന്.... അങ്ങനെ... ഏ ഗ്രേഡുളളവര് സബ്‌ജില്ലക്ക്, ആറു ഗായകരും ഞാനും. ദേശഭക്തി ഗാനത്തിന് ഏഴാള് വേണം കുറയാതെ. ആറു ഗായകർക്ക് ശാന്തടീച്ചറുടെ വക അരമണിക്കൂർ റിഹേഴ്‌സൽ. ‘ഓടിവിളയാടൂ പാപ്പാ... നീ ഓയ്‌ന്തിരിക്കലാകാതൂ പാപ്പാ...’ എനിക്ക് അച്ചുതന് മാഷുടെ വക ഒന്നര മണിക്കൂർ റിഹേഴ്‌സൽ. ‘ഓടിവിളയാടൂ പാപ്പാ... നീ ഓയ്‌ന്തിരിക്കലാകാതൂ പാപ്പാ..’ കഴുത്തിലെ ഞരമ്പുകൾ എടുത്തുപിടിക്ക...