പ്രമോദ് ആലപ്പടമ്പൻ
കോതാരിയും പനിയൻമാരും
എല്ലാ സമ്പത്തിനും അടിസ്‌ഥാനം കൃഷിയായിരുന്ന പണ്ടുകാലത്ത് കൃഷി നന്നാകാനും കന്നുകാലികളും ധനധാന്യാദികളും വർദ്ധിക്കാനും വേണ്ടി നടത്തിവന്ന ഒരു നാടോടി നൃത്തകലയാണ് ‘ഗോതാവരി’ അഥവാ കോതാരി. ഉത്തരകേരളത്തിലെ കോലത്തുനാട്ടിന്റെ ഗ്രാമങ്ങളിൽ തുലാം, വൃശ്ചിക മാസങ്ങളിൽ വീടുവീടാന്തരം കയറിയിറങ്ങി ആടിപ്പാടി ഐശ്വര്യം നേരുന്ന കോതാരിയാട്ടം നടത്തുന്നത് തെയ്യംകലാകാരൻമാരായ മലയ സമുദായക്കാരാണ്. ‘ഗോതാവരി’ എന്ന ശബ്‌ദത്തിന്റെ നാടൻ ഉച്ചാരണമാണ് ‘കോതാരി’. ഗോതാവരിയെന്നതിന് പശുക്കൂട്ടം, പശു എന്നൊക്കെയാണ് അർത്ഥം. സാക...