Home Authors Posts by പ്രമോദ്‌ പി.സെബാൻ

പ്രമോദ്‌ പി.സെബാൻ

0 POSTS 0 COMMENTS
1975 ഏപ്രിൽ 4-ന്‌ കണ്ണൂർജില്ലയിൽ ആറളത്ത്‌ പി.ജി.സെബാസ്‌റ്റ്യന്റെയും ലീലാമ്മ ജോണിന്റെയും മകനായി ജനിച്ചു. ആറളം ഗവ.ഹൈസ്‌കൂൾ, എടൂർ സെന്റ്‌ മേരീസ്‌ ഹൈസ്‌കൂൾ, കൂത്തുപറമ്പ്‌ നിർമ്മലഗിരി കോളേജ്‌, കാലിക്കറ്റ്‌ സർവ്വകലാശാല ചരിത്രവിഭാഗം, കേരള സർവ്വകലാശാല ടീച്ചർ എഡ്യൂക്കേഷൻ സെന്റർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ചരിത്രത്തിൽ എം.എ.യും ബി.എഡ്‌ ബിരുദവും. ആനുകാലികങ്ങളിൽ എഴുതാറുണ്ട്‌. കാലിക്കറ്റ്‌ സർവ്വകലാശാല എ സോണിൽ ചെറുകഥയ്‌ക്ക്‌ ഒന്നാംസ്ഥാനം. ‘നിളയിലെ മത്സ്യങ്ങൾ’ എന്ന കവിത കാലിക്കറ്റ്‌ സർവകലാശാല കാമ്പസ്‌ യൂണിയൻ 2001ൽ സംഘടിപ്പിച്ച സാഹിത്യോത്സവത്തിൽ ഒന്നാം സമ്മാനാർഹമായി. കണ്ണൂർ ആകാശവാണിനിലയം, ഏഷ്യാനെറ്റ്‌ എന്നിവിടങ്ങളിൽ കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്‌. പാരലൽ കോളേജ്‌ അധ്യാപകനായി ജോലി നോക്കുന്നു. വിലാസം പ്രതിഭ, ആറളം പി.ഒ., കണ്ണൂർ Address: Phone: 0490 2450964 Post Code: 670 704

മഴവരുന്നു, കുടയും

ഒരു മഴക്കാലം കൂടി. തുറന്നിട്ട ജനാലയിലൂടെ പുറത്ത്‌ തകർത്തു പെയ്യുന്ന മഴ. പുതിയ ബാഗിനും ചെരിപ്പിനും പുസ്‌തകങ്ങൾക്കുമൊപ്പം ഗമയിൽ ചൂടിനടക്കാൻ ഒരു പുത്തൻ കുടയും കിട്ടിക്കാണുമല്ലോ, കൂട്ടുകാർക്ക്‌? പക്ഷെ, ഇന്നു നിങ്ങൾ ചൂടിനടക്കുന്ന കുടകളുടെ പൂർവ്വികരെക്കുറിച്ച്‌ എത്രപേർക്കറിയാം? ഞെക്കുമ്പോൾ തുറക്കുന്നതും ലൈറ്റ്‌ തെളിയുന്നതും പാട്ടുപാടുന്നതും വെളളം ചീറ്റുന്നതുമൊക്കെയായ പുത്തൻ കുടകൾക്കും ഏറെ മുമ്പ്‌ ആളുകൾ എങ്ങനെയുളള കുടകളായിരുന്നു ഉപയോഗിച്ചിരുന്നത്‌ എന്നറിയാൻ ആകാംക്ഷയില്ലേ? കൂമ്പൻ തൊപ്പിക്കുട പാടത...

തീർച്ചയായും വായിക്കുക