പ്രകാശൻ, കടന്നപ്പള്ളി
ഇനി വിട
ഇരുണ്ട പാതകൾ മുന്നിൽ വിളറിനിൽക്കുന്നു ഇതുവഴി പോയൊരാൾ തിരികെ വന്നില്ല.... അവനുവേണ്ടി ഒരു പാഥേയമൊരുക്കി ഞാൻ ശിരസ്സിൽ രണ്ടുച്ചിയുള്ളോൻ നിഷേധി പ്രണയങ്ങളെല്ലാം തകർന്നു പോയവൻ എങ്കിലും ഹൃദയം നിറയെ സ്‌നേഹം വാടാതെ സൂക്ഷിച്ചൂ... തിരികെ വന്നില്ല വണ്ടിമാറിക്കറിയതാകാം... ആരോ പറഞ്ഞു മാളമില്ലാത്ത പാമ്പവൻ വെയിൽ തിന്നു മരിച്ചുപോലും തലച്ചോറിൽ ലഹരിയും പേറി ഒരു തെക്കൻകാറ്റ്. ചുരം കടന്ന് വഴിതെറ്റിപോയപോലെ....... മെഴുകുതിരിതൻ കത്തുന്ന മുറിവുപോലെ ദാഹത്തിന്റെ സ്‌മാരകത്തിന് നാരകച്ചെടി നട്ടിവൾ..... വരണ്ടതൻ കയ്‌കളിൽ മറ...