പ്രകാശൻ പുതിയേട്ടി
പ്രണയപാപം
ഞാനെന്റെ പ്രണയം പകുത്ത് നിനക്ക് പട്ടടയൊരുക്കാം എന്നിൽ തലചായ്‌ച്ച് നീ നെയ്‌ത സ്വപ്‌നങ്ങളാൽ ശവക്കച്ച തുന്നാം നമ്മളൊന്നെന്നറിഞ്ഞ ചുംബനത്തിന്റെ ചൂടാൽ കനലൊരുക്കാം ജഠരാഗ്നിതൻ നിറവിൽ പ്രണയമലിച്ചു ചേർക്കാം ബാക്കി ഞാൻ.... ഇനി ജീവിതം...? ആദ്യപ്രണയം അവസാനത്തിന്റെ ആരംഭമാകുന്നു തുടർന്നുളള ഓരോന്നും ആവർത്തനങ്ങളത്രെ നിശ്വാസങ്ങളുടെ ചുംബനങ്ങളുടെ കൊഞ്ചലുകളുടെ കണ്ണുനീരിന്റെ ആവർത്തനം. Generated from archived content: poem1_oct25_05.html Author: prakashan_puthiyetty
ഓർമ്മകൾക്കെന്ത് സുഗന്ധം
അടിവയറ്റിൽ നിന്ന് ഉരുകിയൊലിക്കുന്ന വിശപ്പ്. ഹോസ്‌റ്റലിലെ മരക്കട്ടിലിൽ തളർന്നവശനായി പാതിമയക്കത്തിൽ കിടക്കുകയായിരുന്നു. സമയം നട്ടുച്ച. കൊതുക് വരാതിരിക്കാൻ മുൻപേതോ അന്തേവാസി ജനലിൽ മറച്ച വലയിലൂടെ കടന്നെത്തുന്ന സൂര്യതാപം ശരീരം തിളപ്പിച്ചുകൊണ്ടിരുന്നു. തുറന്നിട്ട വാതിലിലൂടെ ‘പുതിയേട്ടി’ എന്ന വിളിയാണ് ആദ്യം എത്തിയത്. കണ്ണ് തുറന്നു നോക്കുമ്പോൾ മുമ്പിൽ ജേപ്പി. “തിരുവനന്തപുരത്ത് വരേണ്ട ഒരത്യാവശ്യമുണ്ടായിരുന്നു. ഞങ്ങളെത്ര നാളായികാണണമെന്ന് കരുതുന്നു. ഇന്നെങ്കിലും കണ്ടിട്ടേ പോകാവൂ എന്ന് കരുതി.......
ശരിയേത്
പണമില്ലാത്തവൻ പണമുള്ളവനെ ഏതു നാണം കെട്ടവനും പണം ഉണ്ടാകുമെന്ന് പരിഹസിക്കുന്നു പണമില്ലാതെ നാണം കെടുന്നതിലും നല്ലത് പണമുണ്ടായി നാണം കെടുന്നതാണെന്ന് പുതുപണക്കാരന്റെ ആപ്‌തവാക്യം Generated from archived content: poem2_jan17_07.html Author: prakashan_puthiyetty