പ്രകാശ് വാടിക്കൽ
ഭാര്യ
നീ അങ്ങനെയല്ലായിരുന്നു എന്നോട് പറഞ്ഞത്. ഞാനിത്രയും വിചാരിച്ചിരുന്നില്ല. മാത്രമല്ല, അന്നത്തെ നിന്റെ താല്പര്യവും ഇഷ്ടവും ഇന്നു കാണുന്നുമില്ല. സത്യത്തിൽ എനിക്ക് പേടിയായി തുടങ്ങുന്നുണ്ട്. ഒന്നും മറച്ചുവെയ്ക്കാതെ നിനക്ക് പറയാനുള്ളത് എന്നോട് തുറന്നു പറഞ്ഞോളൂ. എന്നിട്ടു വേണം എനിക്കീ കഠാര നിന്റെ നെഞ്ചിൽ നിന്നും ഊരിയെടുത്ത് പഴയ നമ്മുടെ ജീവിതത്തിലേയ്ക്ക് തിരിച്ചുപോകാൻ. എന്റെയും നിന്റെയും ജീവൻ തിരിച്ചുപിടിക്കാൻ. Generated from archived content: story3_may19_07....