പ്രകാശ് കുറുമാപ്പളളി
എൻ.ഇ.ബാലകൃഷ്ണമാരാർ രചിച്ച കണ്ണീരിന്റെ മാധുര്യം
വറുതിയുടെ തോരാക്കണ്ണീരിൽ ജനിച്ച്, അത്യാദ്ധ്വാനത്തിലൂടെ ലക്ഷ്യം പൂകിയ പ്രമുഖ പ്രസാധകൻ എൻ.ഇ.ബാലകൃഷ്ണമാരാർ എന്ന ബാലേട്ടന്റെ കയ്‌പും മാധുര്യവും നിറഞ്ഞ ജീവിതകഥയുടെ നിഷ്‌കളങ്കമായ ആഖ്യാനമാണ് ‘കണ്ണീരിന്റെ മാധുര്യം’ എന്ന ഈ ആത്മകഥ. ഒരു നേരത്തെ അന്നത്തിനായി പത്രവിതരണക്കാരനായും പുസ്‌തകവിതരണക്കാരനായും ആദ്യം കാൽനടയായും പിന്നീട് സൈക്കിളിലുമൊക്കെയായി പിന്നിട്ട യാതനകളുടെ ഹൃദ്യമായ വിവരണം യുവതലമുറക്ക് പാഠമാകേണ്ടതാണ്. ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിൽ തുണച്ച എല്ലാവരേയും പേരുപറഞ്ഞു തന്നെ കൃതജ്ഞതയോടെ സ്‌മരിക്കു...
കെ.എൽ.മോഹനവർമ്മ രചിച്ച ‘കൊച്ചി’
കഥാ ചരിത്ര കഥനത്തിലൂടെ, രാജ്യത്തെ വാണിജ്യ, സാംസ്‌കാരിക, സാമൂഹിക, പൗരാണിക ജീവിതങ്ങളെ ഗ്രാമീണമായ ശൈലിയിൽ ആവിഷ്‌ക്കരിക്കുന്ന നോവലാണ് കെ.എൽ.മോഹനവർമ്മയുടെ ‘കൊച്ചി’. പൂമ്പാറ്റകൾ മാത്രം ജീവികളായി അധിവസിച്ചിരുന്ന കൊച്ചിയിൽ, 25000വർഷം മുൻപ് ആദ്യത്തെ മനുഷ്യനായി കാലുകുത്തിയ ‘കറുത്ത വാമന’നും തുടർന്ന് മഹാബലിയും ശ്രീശങ്കരനും ഒടുവിൽ കൊളംബസ് അമേരിക്ക കണ്ടുപിടിച്ചതിന് 80 വർഷം മുൻപ് 14 തികഞ്ഞ കൊച്ചിയുടെ ബാല്യം വരെ ഈ നോവലിൽ പ്രതിപാദിക്കുന്നു. വർത്തകകപ്പലുകളും സിനേറോ, ജുവാങ്ങ്‌ഹോ തുടങ്ങിയ കപ്പിത്താന്മാരും കൊ...