പ്രജിത് മുരളി
പെയ്ത്ത്
അവൾക്കൊന്ന് മഴയായി പെയ്തിറങ്ങണമെത്രെ;
കാർമേഘമാകാമോ? ഞാൻ ചോദിച്ചു ,
ഇരുണ്ടതല്ലേ, അവളൊന്ന് മുഖം കറുപ്പിച്ചു .
ഒരിടിമുഴക്കത്തോടെ മിന്നലിന്റെ ഞരമ്പുകളായി
ആകാശത്തേക്ക് പടർന്ന് കേറാമോ ?
"ഒച്ചയുണ്ടാക്കരുത് " അവൾ ഈർഷ്യയോടെ
കാതുകൾ ഇറുക്കിയടച്ചു .
ആരോടും പറയാതെ കാറ്റിന്റെ കൈ പിടിച്ചു
അറിയാത്ത നാട്ടിലേക്കൊരു യാത്രയെങ്കിലും ?
ഞാൻ വീണ്ടും ചോദിച്ചു .....
അവൾക്കൊന്ന് പെയ്താൽ മാത്രം മതിയായിരുന്നു;
പിന്നെ എന്നോടൊന്നും ചോദിക്കാതെ ,
അവളൊന്ന് പെയ്തൊലിച്ചു പോയി .....
കറുത്തിരുണ്ട് കാർമേഘ...
ഒഴുകി നടന്നൊരു പുഴയുണ്ടായിരുന്നു, പെയ്തു നിറച്ചൊരു...
പതിവു സന്ധ്യാ നടത്തത്തിലന്നുണ്ണി പൂവിരല്‍തുമ്പ് നീട്ടിക്കൊതിച്ചത്
കൊച്ചു കുപ്പിത്തടങ്കലടപ്പിട്ട പഴയ പുഴകളെ പുതിയ മഴകളെ...
കുപ്പി പൊട്ടിച്ചിളം ചുണ്ടിലാര്‍ദ്രമായ് നേര്‍ത്ത ജലധാരയിറ്റിച്ചിറക്കവേ;
പോയ സമ്പന്ന കാലത്തെയോര്‍മ്മകള്‍, തേട്ടി മടിശ്ശീല തുന്നാനിരുന്നൊരു-
കിണര്‍ കരഞ്ഞതിന്നലകള്‍ കിതപ്പാറ്റാന്‍ തണല് കാണാഞ്ഞ കാറ്റ് മാത്രം കേട്ടു....
ഓര്‍മ്മ മായ്ക്കാന്‍ ശ്രമിക്കെ
ഓര്‍മ്മ തിന്നുന്ന ഹൃദയമിന്നിന്‍റെ കാഴ്ച്ചയെന്നില്‍ മറയ്ക്കെ പോയ നാളിന്‍റെ സ്മൃതികളെന്നിലൊരു വര്‍ഷമായി വര്‍ഷിക്കെ പഴയ മാറാല പടരവേയെന്‍റെ മനസ്സ് മരവിച്ചു പോകെ കാഴ്ച്ചതെളിയുവാന്‍ ഞാന്‍ നിനച്ചെന്റെ ഓര്‍മ്മ മായ്ച്ചു തുടങ്ങാന്‍.................... അലസമലിയുന്ന കാറ്റിനും നിറമലിഞ്ഞറ്റ പകലിനും പാടുവാതെ നീ പാതിവച്ചൊരാ ഗീതകത്തിന്‍റെയോര്‍മ്മകള്‍ അക്ഷരങ്ങള്‍ക്കു നീ പകര്‍ന്നൊരു ഉഷസ്സും പൂക്കളും ചൂടും അസ്തമിക്കുന്നു ബാക്കിയാവുന്നു വിണ്ണിലീ രക്തരേഖകള്‍ കണ്ണിലണയുന്നോരോ കണങ്ങളും നിന്നെയെന്നില്‍ കുറിക്കെ ഞാനറി...
മഴ
മഴ എനിക്കെന്തായിരുന്നു എന്നു നിർവ്വചിക്കാൻ വയ്യ, അല്ലെങ്കിലും ഒരു നിർവ്വചത്തീന്റെ ചട്ടക്കൂടിനുള്ളിൽ അതിനെ ഒതുക്കി നിർത്താൻ ഞാൻ ആഗ്രഹിക്കുന്നുമില്ല. മഴ എന്നും എനിക്കൊരു വിസ്‌മയമായിരുന്നു. അനുഭൂതിയായിരുന്നു. ഒരുപാടു ഓർമ്മകളുടെ ഭൂതകാലമായിരുന്നു. ഓർമ്മകളുടെ സഞ്ചാരപഥങ്ങളിലെന്നും മഴ പെയ്യാറുണ്ടായിരുന്നു. എനിക്ക് ഇന്നുമോർമ്മയുണ്ട്. മഴയടർന്നു വീഴുന്ന കർക്കിടക രാത്രികളിൽ മാറാല പിടിച്ച അടുപ്പുകല്ലിനു മുകളിൽ അമ്മയുടെ കണ്ണീരുമുണ്ടായിരുന്നു. പക്ഷെ എന്റെ ബാല്യം എന്നും മഴയ്‌ക്കു വേണ്ടിയുള്ള കാത്തിരിപ...