പ്രദീഷ് കുഞ്ചു
ഇയാമ്പാറ്റകൾ
ചെറുപ്പകാലത്താണ്...
മഴക്കാലത്ത് ഇയാമ്പാറ്റകൾ വരുന്നസമയം. ആ സമയംവീട്ടിലാകെ മുറവിളിയാകും, എല്ലാ ലൈറ്റുകളും ഓഫ് ആക്കാൻ. പിന്നെ അവയെ കെണിവെച്ചു കൊല്ലാനുള്ള തന്ത്രങ്ങൾ പയറ്റുകയായി, ഞാനും അനിയനും. പരന്ന പാത്രത്തിൽ നിറയെ വെള്ളം നിറച്ചുവെച്ച്, അതിന്റെ ഒത്തനടുക്ക് മണ്ണെണ്ണ വിളക്ക് കത്തിച്ചുവെക്കും. പിന്നെയുള്ള കാഴ്ചകൾക്ക് നല്ല രസമാണ്. വെളിച്ചം തേടി, ചൂടുകായാൻ എത്തുന്ന അവറ്റകൾ കൂട്ടത്തോടെ, ഒന്നവശേഷിക്കാതെ വെള്ളത്തിലോട്ടു തന്നെ. അവയുടെ ചിറകുകൾ നിറഞ്...
മുന്തിരിവള്ളി
എല്ലാവരിലും പടരുന്നുണ്ടൊരു
മധുരപ്രതീക്ഷയുടെ-
മുന്തിരിവള്ളി.
വേരും ഇലയും വള്ളിയും വണ്ടുമെല്ലാം
ആ പ്രതീക്ഷക്കൊരു കാവലാണ്.
പതിനാറിന്റെ ചൊടിയും
പതിനേഴിന്റെ മാർദ്ദവവും
പതിനെട്ടിന്റെ പൂർണതയും
കൊതിപ്പിച്ചവ പൂവിടും.
പൂവുകൾ,
പൊതിഞ്ഞവ കൊതിപ്പിക്കും.
വിടർന്നവ രസിപ്പിക്കും.
പിന്നെ കൊഴിഞ്ഞ് കൊഴിഞ്ഞവ കാത്തിരിപ്പിന്റെ ഭാരമാവും.
കൂട്ടിരിന്നിട്ടും കുടപിടിച്ചിട്ട...
ആവി തൊടാത്ത പുഴുക്കും ആവിപറക്കുന്ന ഇഡ്ഡലിയും
നീരാവി തൊടാത്ത, പൊരിയും പൊട്ടുകടയും അവിലും ചേർന്ന കൂട്ടിനെ, അമ്മ എന്തുകൊണ്ടാണ് പുഴുക്ക് എന്ന് പറയുന്നതെന്ന് എനിക്ക് സംശയമുണ്ടായിരുന്നു. അമ്മയോടത് ചോദിക്കണം എന്നുമുണ്ടായിരുന്നു. എന്നാലും അതു ഞാൻ ഇതുവരെയും ചോദിച്ചിട്ടില്ല. അമ്മ ചിലപ്പോൾ അങ്ങനെയാണ്, അറിഞ്ഞാലും ചിലത് പറഞ്ഞുതരില്ല. അമ്മക്ക് യഥാർത്ഥ പുഴുക്ക് കുറച്ചൊന്ന് കൊണ്ടുകൊടുക്കണം, എന്നിട്ടെങ്കിലും ചോദിക്കണം എന്നുണ്ടായിരുന്നു
അമ്പലത്തിൽ പുസ്തകം വെച്ചാൽ നല്ല പുഴുക്ക് പ്രസാദമായി കിട്ടുമെന്നും, പി...
കാപ്പി ഒരു കിടപ്പറയാണ്
എത്ര മോഹിച്ചാണ് തൊടുക,
എത്ര ദാഹിച്ചാലും.
പതിയെ വളരെ പതിയെ,
ചുണ്ടുകളിൽ മന്ത്രം മുനിഞ്ഞ്
പരസ്പരം പരിക്കേല്പിക്കാതെ
അനുമതി വേണ്ടാഞ്ഞിട്ടും
ഒരുങ്ങിക്കെട്ടിയ മനസ്സ്
മേൽക്കോയ്മയഴിച്ചുവെച്ച്,
തമ്മിൽ തമ്മിൽ
ചുട്ടുപൊള്ളുന്ന തുടക്കം.
പിന്നെ,
അരയോളം മൊത്തി മൊത്തി
ചൂടറിവയയാതെ,
കൊടുത്തും വാങ്ങിയും പിരിയാതെ,
ലഹരിയുടെ മരവിപ്പിൽ
പൂരിപ്പിച്ചെടുത്ത ശീൽക്കാരങ്ങൾ.
ഒടുക്കം,
അലിഞ്ഞു ചേരാത്ത ഒന്നിൽ
ശോഷിച്ച കണക്കെ
ശേഷിച്ച മധുരം
ചുണ്ടുതൊടാതെ ഇറക്കുമ്പോൾ,
'ഇതല്ലല്ലോ ഞാൻ കൊ...
എന്റെ സഹോദരൻ
കുർബാന കഴിഞ്ഞ് അച്ചന് ഈ ആഴ്ചയിലെ അറിയിപ്പുകൾ വായിച്ചു തുടങ്ങി.
കുർബാന കഴിയാറായ സമയത്ത്, പള്ളിക്ക് പുറത്തെ വരാന്തയിൽ വന്നിരുന്ന ആ വയസ്സനിൽ ആയിരുന്നു അപ്പോഴെന്റെ ശ്രദ്ധ. സങ്കീർത്തിയിലേക്കുള്ള വാതിൽക്കലിന്റെ മുൻപിലാണ് മൂപ്പരുടെ ഇരിപ്പ്അച്ചനെ കാണാനാവും. ഇയാളെ ഞാൻ ജംക്ഷനിൽ കണ്ടിട്ടുള്ളതാണ്. കാലിലൊരു കെട്ടൊക്കെയായി. കണ്ടപ്പോഴൊക്കെ ആള് വെള്ളമടിച്ച് നല്ല പൂസിലായിരുന്നു. ഇപ്പഴും വല്യ മാറ്റം ഒന്നും തോന്നുന്നില്ല. പക്ഷെ അടങ്ങി ഒതുങ്ങി ഇരിപ്പുണ്ട്.
"പ്രിയപ...
അമ്മയുറങ്ങിയ വീട്ടിലെ കുട്ടികൾ
വെളിച്ചം തേടിയ വള്ളികൾ
വീടാകെ പടർന്ന് പന്തലിച്ച്
പിന്നെ കാടുപിടിച്ചവ -
'പൂക്കളുണ്ടോ പൂക്കളുണ്ടോ'
എന്നൊക്കെ നിലവിളിച്ച്
അയല്പക്കങ്ങളൊക്കെ
തിരഞ്ഞോടുന്നുണ്ട്.
നിരയായിരിപ്പുണ്ട്
കളിപ്പാട്ടങ്ങൾ
വായില്ലാത്തവ
വാലില്ലാത്തവ
പൊട്ടാത്തവ
ഉടയാത്തവ.
പൊട്ടിച്ചാൽ വഴക്ക് കേൾക്കാൻ
അവക്ക് ചെവികളില്ലാത്തതിനാൽ
പൊട്ടാറില്ലവ.
ഉടയാറില്ലവ.
ഇടക്ക് കരഞ്ഞിരുന്നു
ചുണ്ടുകൾ ചൂണ്ടുവിരലാൽ
അമർത്തപ്പെട്ടിപ്പോൾ
മിണ്ടാറുപോലുമില്ലവ
നാലുപാടും മറച്ചൊരു
ആകാശ കള...