പത്മകുമാർ എം. പി.
രക്തസാക്ഷിക്കൊരു ചിന്ത്
ഓർമ്മകൾക്കുപോലുമവനെ-
യോർമ്മയില്ലാതായിരിക്കുന്നു.
നര പുലിമുട്ടായ്പ്പടർന്ന കടൽഭിത്തിയിലന്നു -
ചിതറിത്തെറിച്ച കുങ്കുമമൊരായൂഷ്ക്കാലത്തിൻ
നിഷ്ഫല നൈവേദ്യം!
പാത്രക്കുളങ്ങളുടെ തീര വിസ്മൃതികളിൽ
ചതുരജ്ജ്യാമിതികളിൽ കാക്കക്കാലു -
തീണ്ടിയ സ്വയമഴിഞ്ഞ ശിരസ്സ് ...
അവന്റെ സ്മാരകസ്തൂപങ്ങളിൽ
ശ്വാന മൂത്രത്താൽ വെഞ്ചരിപ്പ്.
ഒറ്റിനും കൂട്ടിക്കൊടുപ്പിനും ഒഴുകിയെത്തുന്നവർക്ക്
വിരൽ മറപോലെയതിന്റെ മഴതിന്ന തണൽ
ചരിത്രത്തിലേതോ കടൽക്കരയഴിച്ച
നിഷ്ഫല നിശ്വാസമുദ്രകൾ.
ചന്ദ്രനിൽ നിന്ന് ശാന്തസമുദ്രം വെറും വളകിലുക്കം
...
ഹാ! ഉറക്കം
ഉറക്കമിന്ന് കപ്പൽച്ഛേതത്തിൽപ്പെട്ട
പുരാതന നാവികനെപ്പോലെ
'അലറുന്ന നാല്പതു' കൾ കടന്ന്
ഹിമനികടങ്ങളിൽ കുരുങ്ങിക്കിടക്കുന്നു
കണ്ണിനും പുരികത്തിനുമിടക്ക്
പ്രകാശവർഷങ്ങളായ് ചേക്കേറുന്നു.
വൃദ്ധരുടെ കിടക്കകളിൽ നിന്നെന്നപോൽ
ദാലിയുടെ ഘടികാരമിഴിവിൽ വഴുതിയിറങ്ങി
പിന്നിലേക്കൊഴുകിയപ്രത്യക്ഷമാവുന്നു.
അടയാനായ് പിന്നെയും വെമ്പുന്ന പോളകളെ
പിൻവിളികളുടെ നടുക്കം തടഞ്ഞ് വയ്ക്കുന്നു.
കടന്നു പോയ കാറ്റിന് കണ്ട ഭാവമേയില്ല.
നീ പണ്ടുണ്ടായിരുന്നെന്നും
നിന്റെ ചതുപ്പുനിലങ്ങളിൽ നിലയറ്റ് താണ
...
സ്നേഹവീടുകൾ
അക്കാണും കുന്നിന്മേൽ കാണുന്നതെത്രയും
വിഖ്യാതമിയന്നൊതാം സ്നേഹവീടുകൾ
ചൊല്ലുക; യരക്ഷണത്തിൽ വിളമ്പിടും
കുന്നോളമാർന്ന സ്നേഹപാത്രങ്ങളത്രമേൽ.
പുത്രകളത്രമാതാപിതാബന്ധുമിത്രജന-
വിവിധങ്ങൾ വിരചിച്ചപോൽ തന്മയത്വ-
മാർന്നു കന്മഷമേശാത്ത സ്നേഹപാലാഴി.
പലതുണ്ടു ഭവനങ്ങളവയൊക്കെയും
പലനിറക്കാർക്കു പലതരക്കാർക്കും
മൊക്കെയുമൊറ്റയ്ക്കും സംഘശക്തിയിലും
ബുക്കു ചെയ്യാം കരുതൽ കാലത്തേക്കായ്
ഒന്നല്ല രണ്ടല്ല യെത്രനക്ഷത്രങ്ങൾ ചേർക്കിലും
ആഢംബരത്വമാർന്നു വിരാജിപ്പവ; കീശ-
ശക്തിയത്രെ പ...
ശിരോലിഖിതങ്ങൾ
ശിരോലിഖിതങ്ങളോരോന്നുമേ നിയതി
തന്നതിനിഗൂഢമാം ചിത്രമെഴുത്തുകൾ
നിസ്വരീ മനുഷ്യജന്മങ്ങളെണ്ണിയാലൊടു-
ങ്ങാത്തയെണ്ണങ്ങൾ ചരിക്കുമീയറ്റമറ്റതാം
രഥ്യയിലെങ്ങുമാർക്കുമേ നിർദ്ധാരണശക്തി-
യോരാത്തതാം വിസ്മയ വിഭ്രമ സമസ്യകൾ.
ഓർക്കാപ്പുറമെത്തും ദശകളുമതിന്നപ-
ഹാരികളാം ഗ്രഹനവങ്ങളും കാലചക്ര-
ത്തിനനുസ്യൂതമാം ചകിതയാനവും
പിതൃപിതാമഹക്കാലടിപ്പാടുകളൊക്കെ-
യുമാലേഖനം ചെയ്തുനദിയിലൊഴുക്കിയ
ചെമ്പുകുടത്തിലേകാന്തമായ് മോചനം
കാത്തലയുമെണ്ണങ്ങളാ ദിവ്യമലക്കുകൾ.
കടുവാഴ്വിനിരുണ്ടസൂക്തങ്ങളവ; വിറ-
യാർന്നലയുമൊരുനൂ...
ഓണാവശിഷ്ടങ്ങൾ
ഓണമിങ്ങെത്തിയെന്നാർക്കുന്നു പത്രങ്ങൾ
ചുമരിലെച്ചിത്രകലണ്ടറിൻ ചതുരമുൾവേലികൾ
വാണിഭത്തെരുവിലെയാദായവായ്ത്താരികൾ
പ്രവാസമുനമ്പിൽനിന്നേറെക്കിതച്ചെത്തുന്ന
ഗൃഹാതുരത്വമാർന്ന തീവണ്ടികൾ.
വർണ്ണക്കടലാസിൽ വീര്യം നുരയുന്ന
ശീമപ്പ്രതാപത്തിൻ മധുപാനശാലകൾ.
നിയോൺപ്രഭാപൂരിത നഗരവീഥിയി-
ലുത്സവത്തിമിരിലാണ്ട ജനാവലി.
വിരലുകൾക്കിടയിലെരിയുന്ന ഡോളറിൻ
പുകമഞ്ഞിൽത്തുഴയുന്ന ടൂറിസ്റ്റ് കോമാളികൾ
നാറ്റക്കസേരക്കളികളിൽ രമിക്കുന്ന-
യൂറ്റമൊടുങ്ങാത്ത നവ ...
ഭൂമിയുടെ ചരിവ്
ഭൂമിക്കൊരു ചരിവുണ്ടത്രേ!
ചരിഞ്ഞുനോട്ടക്കാർക്കു മാത്രം തിരിയുന്ന
ആദിയിൽനിന്നന്തിയിലേക്ക് നീളുന്ന ചരിവ്
അതാണെല്ലാത്തിനും കാരണമത്രേ
ഋതുക്കളിങ്ങനെയച്ചടക്കമില്ലാതെ
വഴുതിപ്പോകുന്നത്
മേഘസ്ഫോടനത്താൽ നിലമൊഴുകി
കടലിൽ ലയിക്കുന്നത്
ജര വിണ്ടുകീറുന്നത്
താണ നിലത്ത് നീരോടുന്നത്
മുട്ടിനുകീഴെ നീട്ടിയൊരുന്നം
നെഞ്ഞ്പിളർന്നു പായുന്നത്
കഴുത്ത് പാകമാകയാൽ* കഴുവേറ്റിയവൻ്റെ
കാൽവിരൽത്തുമ്പിലുടെ പ്രാണൻ
പരാതിയില്ലാതിറ്റ് പോകുന്നത്
ഹെലിൻ ബോലികിൻ്റെയന്നം
തുർക്കിയുടെയാകാശത്തിലെ-
പ്പെരുമീനായുയരുന്...