പ്രദീപ്‌കുമാർ കല്ലട
പുലരി
ഓരോ പുലരിയും ഒരു കുത്തിവയ്‌പ്പു ചികിത്സയാണ്. ക്ഷയരോഗിക്ക് നവോന്മേഷത്തിന്റെ വാതരോഗിക്ക് ഊർജ്ജത്തിന്റെ അടുത്ത നൂറ്റാണ്ടിലെ ആരോഗ്യവാന്മാരുടെ തലമുറയ്‌ക്ക് അതാവശ്യമുണ്ടാകില്ല അതിനാലാവണം അവർ അതിനെ ഇപ്പൊഴേ കുഴിച്ചുമൂടുന്നത് ഒറ്റക്കാലിൽ മാത്രം ചിലമ്പണിഞ്ഞവരുടെ പട ഓരോ ഇരുളിന്റെയും കടയ്‌ക്കൽ ഓരോരിയ്‌ക്കൽ മാത്രം പന്തം കൊടുത്തിവയ്‌ക്കും. അതു ചിതയാകാനുളളതല്ലെങ്കിൽ പുലരിയാകാനുളളതാണ്; ഉലകിനു പുലർന്നു പോകാനുളളതാണ്. ഇങ്ങനെയാണ് പുലരി പിറക്കുന്നത്. രണ്ടുകുന്നുകൾ പ്രകാശത്തിന്റെ പൊന്മുട്ടയെ ഞെരുക്കി പുറത...