പ്രദീപ്
നക്ഷത്രം
പ്രകാശൻ മൊറാഴയുടെ കവിതകളിൽ ശപ്‌തകാലത്തിന്റെ വ്യാകുലതകളല്ല, ക്ഷുബ്‌ധമാനവികതയുടെ തീക്കനലുകളാണ് ചാരം മൂടിക്കിടക്കുന്നത്. അന്റോണിയോ ഗ്രാംഷിക്കുശേഷം തടവറയിൽ നിന്നും വിരചിതമായ ഏറ്റവും ഉത്‌കൃഷ്‌ടമായ കൃതിയെന്ന് മൂന്നാം പതിപ്പിനെഴുതിയ അവതാരികയിൽ ‘കാരാഗ്രഹഗീത’ങ്ങളെ നിഷ്‌ണാതനിരൂപകനായ കാട്ടകാമ്പാൽ വിശേഷിപ്പിക്കുന്നുണ്ട്. ‘ഇടുങ്ങിയ ചിന്തയുടെ - അഴികൾക്കിടയിൽ - കുടുങ്ങാത്ത മനസ്സുണ്ടെനിക്ക്’ എന്ന് ‘മോചന’ത്തിലൂടെയും “നേരിന്റെ മരുക്കാട്ടിൽ പൂഴ്‌ത്തപ്പെട്ടത്- ഒറ്റുകാരന്റെ ശിരസ്സായിരുന്നു‘ എന്ന് ഒട്ടകപ്പക...