Home Authors Posts by പ്രദീപ്‌ രാമനാട്ടുകര

പ്രദീപ്‌ രാമനാട്ടുകര

0 POSTS 0 COMMENTS

സൂത്രം

മുഷ്ടി നീട്ടിക്കുതിക്കുന്നജാഥയില്‍പറ്റുമെങ്കില്‍ കുടുങ്ങാതെനോക്കണം.മാറി നിന്നു മൊബൈലില്‍പകര്‍ത്തിയാല്‍വീട്ടിലെത്തി വിയര്‍ക്കാതെകണ്ടിടാം... Generated from archived content: poem6_sep6_13.html Author: pradeep_ramanattukara

കാൺമാനില്ല

പേര്‌ ഃ ഷക്കീല വയസ്സ്‌ ഃ 18 രാമലക്ഷ്‌മണന്മാർ മാറി മാറി തിരസ്‌കരിച്ച്‌ അരിഞ്ഞുമാറ്റിയ ആസുരപ്രണയം തടിച്ച മുലകൾ ഇറച്ചിത്തുടകൾ മലർത്തിയിട്ട ചുണ്ടുകൾ ഇടുങ്ങിയ കണ്ണുകൾ മെലിഞ്ഞ സുന്ദരികൾ തുടയിടുക്കോളം തുറന്നിട്ടുതുള്ളിയിട്ടും മലയാളത്തിന്റെ മഴപ്പാറ്റകൾ ഇവളുടെ തീപ്പുടവയിൽ എരിഞ്ഞു ചേർന്നു......... കണ്ടു കിട്ടുന്നവർ അടുത്ത സിനിമയിലേയ്‌ക്ക്‌ അഴിച്ചു വിടുക അസ്വസ്ഥതയോടെ നിങ്ങളും ഞാനും കടുത്ത ബന്ധുക്കളും. Generated from archived content: poem1_mar7_09.html Author: prade...

സമ്മതിദാനം

തൊമ്മനു നൽകുന്ന ‘ഭേദ വാക്ക്‌’ വാങ്ങിയ ചെരുപ്പിന്‌ പാകമാക്കണം കാല്‌ അഞ്ചുകൊല്ലം നടന്നു തീർക്കണം കമ്പനി നോക്കി വാങ്ങിയാലും തിരിച്ചെടുക്കില്ല അടയാളപ്പെട്ടുപോയ സമ്മതം. Generated from archived content: poem2_july17_09.html Author: pradeep_ramanattukara

എന്റെ മരം

ഗുരുഃ മാവ്‌, മഹാഗണി, ആഞ്ഞിലി... ഏതുമെടുക്കാമൊരാൾക്കൊരു മരം ഒരു ഡയറി, ഓരോ ദിവസവുമെഴുത്ത്‌... ശിഷ്യൻഃ ഇലകളൊടിക്കുക, കൊമ്പുകളടർത്തുക വേരുകളിനിയെങ്ങോ- ട്ടിറങ്ങാൻ? മുറിക്കുക. കഴിഞ്ഞു കാലം പൂർവ്വ- സ്‌മൃതിയിൽ ലയിച്ചിനി തണലായ്‌ നില്‌ക്കാമെന്ന ഭാവമേ മറക്കുക. Generated from archived content: poem2_april15_08.html Author: pradeep_ramanattukara

ഡൈവോഴ്‌സ്‌

മറ്റൊരാൾ വായിക്കുമ്പോൾ പിടയും മനസ്സിനെ- യെത്രനാൾ നമുക്കിനി- യടക്കാനാവും; കണ്ണിൽ കുത്തിയ വാക്കിൻ മുന കാണാതെ പോകാനാവും.... ഇത്രയും പറഞ്ഞു നീ മടക്കുന്നൂ പുസ്‌തകം എത്രയോ കാലം നമ്മൾ പങ്കിട്ട ജീവൽസ്‌പന്ദം..... Generated from archived content: poem1_may12_10.html Author: pradeep_ramanattukara

ഇര

പകുതിവെന്ത ജഡങ്ങളിൽ പ്രാണനെ വെറുതെയൂതി വിയർക്കുന്നു ജീവിതം പലിശ തിന്നുന്ന കൂരയിൽ വേദന മറവുചെയ്‌തുമയങ്ങുന്നു ജീവിതം വഴികളോരോന്നുമോരോകുരുക്കിന്റെ ചതികളാണെന്ന ബോധം വരുമ്പൊഴേ അടവുതെറ്റിയ ലോണിന്റെ നാൾവഴി മരണമാണെന്ന താളിൽചുവക്കുന്നു. നിഴലിലാരോ ഒളിപ്പിച്ച തേങ്ങലിൽ കടലുപോലെയിരമ്പുന്നു ജീവിതം പലനഖങ്ങൾ പകുത്തെടുക്കുമ്പൊഴും പിഴവുകൊണ്ടുഗുണിച്ചെടുക്കുമ്പൊഴും തളിരുകാക്കും മനസ്സിന്റെ നന്മയിൽ വിഷമൊഴിച്ചുരസിക്കുന്നു പിന്നെയും ഭയമൊരിക്കലും മാറാതിരിക്കുവാൻ ഇരുളുകൊണ്ടുപുതപ്പിച്ചു നിന്നെ ഞാൻ ഹൃദയമെന്ന പുരാവസ്‌ത...

മാഷ്‌

വേഷമഴിച്ചുവെച്ചെങ്ങോ മറഞ്ഞുപോയ്‌ വാക്കുകളുളളിൽ മുളപ്പിച്ച കർഷകൻ പ്രാർത്ഥനപോലെ തെളിഞ്ഞ മനസ്സിനെ അക്ഷരമൂട്ടിയ മാഷെന്ന വിസ്‌മയം! Generated from archived content: poem7_sep.html Author: pradeep_ramanattukara

തീർച്ചയായും വായിക്കുക