പ്രദീപ് പേരശ്ശന്നൂർ
നീരാളി
ആശുപത്രിയില്‍ രോഗികളുടെയും, സന്ദര്‍ശകരുടെയും കോലാഹലങ്ങളില്‍ നിന്നും, ചുടുനിശ്വാസങ്ങളില്‍ നിന്നും ഒരു രക്ഷപ്പെടലിന്റെ വെമ്പലോടെ കോറിഡോറില്‍ നിന്ന് പുറത്തേക്ക് നടക്കുന്നതിനിടയിലാണ് 'നിങ്ങള്‍ സൈമണ്‍പീറ്ററല്ലേ ' എന്നൊരു ചോദ്യത്തോടെ ഒരു നഴ്‌സ് എന്റെ അരുകിലേക്ക് വന്നത്. "അതെ." ഞാന്‍ മറുപടി പറഞ്ഞു. അവര്‍ കൈയ്യിലുണ്ടായിരുന്ന കവര്‍ എന്റെ നേരെ നീട്ടി. "ഇത് നിങ്ങള്‍ക്കുള്ളതാണ്" എന്ന് മാത്രം പറഞ്ഞ് മറ്റൊന്നും ചോദിക്കാനിടം തരാതെ ആശുപത്രിയുടെ ആന്തരികാന്തരീക്ഷത്തിലേക്ക് ലയിച്ചു. "ഇതാരുടേതാണ്" എന്...
കുട്ടി
എന്നും ആ വഴിയിലൂടെയാണ് എനിക്ക് ജോലിക്ക് പോകേണ്ടിയിരുന്നത്. അപ്പോഴൊക്കെ ഇടവഴിയോട് ചേർന്ന ആ വലിയ വീട്ടിലെ മുറ്റത്ത് കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നതു കാണാം. എന്നെ കാണുമ്പോഴൊക്കെ പതിവായി ആ വീട്ടിലെ അഞ്ചോ, ആറോ വയസ്സ് മാത്രം പ്രായമുള്ള കുട്ടി ചോദിക്കുമായിരുന്നു-“ നീ എങ്ങോട്ടാടാ പോണത്?” ഞാൻ കുട്ടിയുടെ കുസൃതി ആസ്വദിച്ചെന്നോണം മുഖത്ത് ചിരി വരുത്തും. പക്ഷേ അകമേ കരയുകയായിരുന്നു. ആ കുട്ടിക്ക് എന്റെ മകനാകാനുള്ള പ്രായമേയുള്ളൂ. അവനാണ് എന്നെ ‘എടാപോടാ’ എന്ന് വിളിക്കുന്നത്. അവൻ കുട്ടിയല്ലേ, ...