Home Authors Posts by പ്രദീപ്‌ പേരശ്ശന്നൂർ

പ്രദീപ്‌ പേരശ്ശന്നൂർ

4 POSTS 0 COMMENTS

ഹേമന്ത്‌ ആകാശ്‌

  ‘ഹേമന്ത്‌ ആകാശ്‌; ആദ്യമൊക്കെ വിചിത്രമായ പേരായി തോന്നിയിരുന്നു ’അനഘ‘ക്കത്‌. അവളുടെ ഭർത്താവിന്റെ അനുജനാണ്‌ ഹേമന്ത്‌ ആകാശ്‌. അനഘയുടെ വിവാഹം കഴിഞ്ഞിട്ട്‌ വർഷം രണ്ടായെങ്കിലും അവളിതുവരെ അനുജനെ കണ്ടിട്ടില്ല. അവളുടെ ഭർത്താവും, ഭർത്താവിന്റെ അച്ഛനമ്മമാരുമൊക്കെ വളരെയധികം അഭിമാനത്തോടെയാണ്‌ ഹേമന്തിനെക്കുറിച്ച്‌ പറഞ്ഞിരുന്നത്‌. ഹേമന്ത്‌ ഒരു ഗിറ്റാറിസ്‌റ്റാണ്‌, ക്രിക്കറ്ററാണ്‌, ഷാർപ്പ്‌ ഷൂട്ടറാണ്‌. ഇക്കാര്യങ്ങളിലൊക്കെ അസാമാന്യമായ പ്രതിഭ അയാൾക്കുണ്ടത്രെ! പക്ഷെ ഇതൊന്നും അയാളുടെ പ്രൊഫഷൻ അല്ല. ...

വിരോധികളുടെ ദൈവം

“യുദ്ധം പോലെ സമാധാനം തരുന്ന ഒന്നാണ്‌ എനിക്ക്‌ നിന്റെ സാന്നിദ്ധ്യം.” ഭോഗാലാസ്യത്തോടെ തന്റെ നെഞ്ചിൽ തല ചായ്‌ച്ചുറങ്ങുന്ന അവളോട്‌ അയാൾക്കത്‌ ഉറക്കെ പറയണമെന്നുണ്ടായിരുന്നു. പക്ഷേ....... സ്വകാര്യമായ ആ ആഹ്ലാദം അയാൾ ഉള്ളിലൊതുക്കി. നീയെന്റെ സമാധാനമാണ്‌..... നീയെന്റെ സമാധാനമാണ്‌..... സ്‌നേഹം നെഞ്ചിൽ പറ്റിക്കിടന്നതുകൊണ്ടാവണം അയാളും പതിവിനു വിപരിതമായി സുഖനിദ്രയിലേക്ക്‌ വഴുതി. അധികം വൈകാതെ നിലാവ്‌ ചത്ത രാത്രിയെ ക്ഷണിച്ചുകൊണ്ട്‌ (1)ചാൻസലറി മന്ദിരവും ഇരുട്ടിലാണ്ടു. കട്ടിലിനടിയിൽ (2)ഫ്യൂററിന്റെ പട്ടി അ...

രാജകുമാരൻ

വർണ്ണാഭമായ പനിനീർ വനങ്ങൾക്ക്‌ സമീപം കുമാരൻ കുറേനേരം കൂടി അസ്വസ്‌ഥതയോടെയിരുന്നു. കാൽപ്പാദങ്ങളെ ഇക്കിളിപ്പെടുത്തിക്കൊണ്ട്‌ കാട്ടാറ്‌ സംഗീതത്തോടെയൊഴുകുന്നു. എപ്പോഴോ മദിച്ച്‌, പുളച്ച്‌ ഒരു മാൻകിടാവ്‌ നദീക്കരയോളം വന്നു. പിന്നെ ഗൂഢമായ വനാന്തരങ്ങളിലെവിടെയോ മറഞ്ഞു. അമ്പും വില്ലും ആവനാഴിയും പാഴ്‌വസ്‌ത്രംപോലെ കുമാരനരുകിൽ കിടക്കുന്നു. ദൂരെ വനവീഥിയിൽ രഥവും, തേരാളിയും കുമാരനെ കാത്ത്‌ നിൽക്കുന്നു. ഭീരുവായ രാജകുമാരന്‌ വീരസ്യം പകരാൻ രാജഗുരുവും മനീഷികളും വിധിച്ചത്‌ ഘോരവനങ്ങളിലെ നായാട്ടായിരുന്നു. തേരാളിക്ക...

കുട്ടി

എന്നും ആ വഴിയിലൂടെയാണ്‌ എനിക്ക്‌ ജോലിക്ക്‌ പോകേണ്ടിയിരുന്നത്‌. അപ്പോഴൊക്കെ ഇടവഴിയോട്‌ ചേർന്ന ആ വലിയ വീട്ടിലെ മുറ്റത്ത്‌ കുട്ടികൾ ക്രിക്കറ്റ്‌ കളിക്കുന്നതു കാണാം. എന്നെ കാണുമ്പോഴൊക്കെ പതിവായി ആ വീട്ടിലെ അഞ്ചോ, ആറോ വയസ്സ്‌ മാത്രം പ്രായമുള്ള കുട്ടി ചോദിക്കുമായിരുന്നു-“ നീ എങ്ങോട്ടാടാ പോണത്‌?” ഞാൻ കുട്ടിയുടെ കുസൃതി ആസ്വദിച്ചെന്നോണം മുഖത്ത്‌ ചിരി വരുത്തും. പക്ഷേ അകമേ കരയുകയായിരുന്നു. ആ കുട്ടിക്ക്‌ എന്റെ മകനാകാനുള്ള പ്രായമേയുള്ളൂ. അവനാണ്‌ എന്നെ ‘എടാപോടാ’ എന്ന്‌ വിളിക്കുന്നത്‌. അവൻ കുട്ടിയല്ലേ,...

തീർച്ചയായും വായിക്കുക