പ്രദീപ് മൂഴിക്കുളം
മരിച്ചവരുടെ കഥ പറയുമ്പോൾ, അയാൾ
യാദൃശ്ചികമായാണ് വഴിയിൽവച്ച് ചിത്രഗുപ്‌തനെ കണ്ടുമുട്ടിയത്. സംസാരിച്ചു സംസാരിച്ച്, നടന്നുനടന്ന് നഗരത്തോളമെത്തിയതറിഞ്ഞില്ല. ടാറിട്ട നിരത്തിലെ കൊഴുത്ത ചൂട് ശരീരത്തെ ബാധിച്ചു തുടങ്ങി. ദാഹത്തോടൊപ്പം മനസ്സിലെ വെറുപ്പും ദേഷ്യവും കൂടിയായപ്പോൾ എവിടെയെങ്കിലും ഇരിക്കണമെന്നായി ഞാൻ. ഇടുങ്ങിയ ഹോട്ടലിൽ ചുട്ടുപൊളളുന്ന ചായക്കുമുന്നിലിരിക്കുമ്പോഴാണ്, ചിത്രഗുപ്‌തൻ അയാളെക്കുറിച്ച് പറഞ്ഞു തുടങ്ങിയത്. നോട്ടുബുക്കിലെ പന്ത്രണ്ടാമത്തെ പേജിൽ അയാളുടെ ജീവിതത്തിലെ അവസാനത്തെ അദ്ധ്യായത്തെക്കുറിച്ച് ഇങ്ങിനെ രേഖപ്പെട...
രൗദ്രഭക്തിയുടെ കൊടുങ്ങല്ലൂർ കാഴ്‌ച
ഉച്ചിയിൽ മീനമാസത്തിലെ സൂര്യൻ എറിഞ്ഞിട്ടു കൊടുത്ത കൊടുംചൂട്. വരണ്ടകാറ്റിന്റെ ഓർമ്മപ്പെടുത്തലിൽ നിറുത്താതെ മന്ത്രം ജപിച്ച് വിറയ്‌ക്കുന്ന ആലിലകൾ. അവകാശത്തറകളിൽ നിന്നും ഉയരുന്ന ഭക്തരുടെ ശരണം വിളികളിൽ മുഖരിതമായ നഗരം. കേരളത്തിലെ അറുപത്തിനാല് ഭദ്രകാളീക്ഷേത്രങ്ങളുടെയും മൂലക്ഷേത്രമായ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതീക്ഷേത്രത്തിലെ ഭരണിയുത്സവകാലം. ചെമ്പട്ടുടുത്ത് ചിലമ്പണിഞ്ഞ്, അരമണികെട്ടി, കൈയ്യിൽ മൂർച്ചയൊത്ത വാളുകളുമായി കോൽത്താളത്തിൽ ശരണം വിളികളും തെറിപ്പാട്ടുകളുമായി നഗരവീഥികളെ ചുവപ്പിച്ച് അലറിക്കുതിച്...
രൗദ്രഭക്തിയുടെ കൊടുങ്ങല്ലൂർക്കാഴ്‌ച
ഉച്ചിയിൽ മീനമാസത്തിലെ സൂര്യൻ എറിഞ്ഞിട്ടു കൊടുത്ത കൊടുംചൂട്. വരണ്ടകാറ്റിന്റെ ഓർമ്മപ്പെടുത്തലിൽ നിറുത്താതെ മന്ത്രം ജപിച്ച് വിറയ്‌ക്കുന്ന ആലിലകൾ. അവകാശത്തറകളിൽ നിന്നും ഉയരുന്ന ഭക്തരുടെ ശരണം വിളികളിൽ മുഖരിതമായ നഗരം. കേരളത്തിലെ അറുപത്തിനാല് ഭദ്രകാളീക്ഷേത്രങ്ങളുടെയും മൂലക്ഷേത്രമായ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതിക്കാവിലെ ഭരണിയുത്സവകാലം. ചെമ്പട്ടുടുത്ത് ചിലമ്പണിഞ്ഞ്, അരമണികെട്ടി, കൈയ്യിൽ മൂർച്ചയൊത്ത വാളുകളുമായി കോൽത്താളത്തിൽ ശരണം വിളികളും തെറിപ്പാട്ടുകളുമായി നഗരവീഥികളെ ചുവപ്പിച്ച് അലറിക്കുതിച്ചെത്ത...
ആരുമില്ലേ
എല്ലാം ശൂന്യമാണ് കാറ്റിനുളളത് കാറ്റെടുത്തു കടലിനുളളത് കടലും. ബുൾഡോസറുകളുടെ ചാകരക്കാലം. വാരിയിട്ടും വാരിയിട്ടും തീരാത്ത കെട്ടിടങ്ങളുടെ നീണ്ട നിര. പ്ലക്ക്. ചീഞ്ഞളിഞ്ഞ മൂലയിൽനിന്ന് കുട്ടികളുടെ വിശപ്പിന്റെ മണം. തിരിച്ചു നടന്നു. ആരുമില്ലേ ഇതൊക്കെയൊന്ന് കുഴിച്ചുമൂടാൻ? Generated from archived content: poem2_apr27.html Author: pradeep_moozhikkulam
ദ് ഗ്രെയ്‌റ്റ് ഗ്രെയ്‌റ്റ് ന്യൂയോർക്കർ
കപടമായ നീതിബോധത്തിന്റെ ഇരുളടഞ്ഞ തടവറയിൽ അന്യായമായി തളയ്‌ക്കപ്പെടുമ്പോഴാണ് ഒരാൾ കവിയാകുന്നത്. അല്ലെങ്കിൽ ഒരു കവിത ഉണ്ടാകുന്നത്. പ്രതിഷേധത്തിന്റെ ശക്തവും സ്‌ഫോടനാത്മകവുമായ അന്തരീക്ഷം ഉളളിൽ രൂപാന്തരപ്പെടുമ്പോൾ അനിവാര്യമായ കനലാട്ടം വാക്കുകളായ് ചിതറിത്തെറിക്കുന്നു.. കഠിനമായ വിഷാദത്തിനിടയിലെ ഒരു ദീർഘനിശ്വാസമോ, ഒരു പൊട്ടിക്കരച്ചിലോ പോലെ കലാപബാധിതമായ മനസിൽ കവിത ഉയിർക്കുമ്പോൾ, ശരീരബോധത്തിനും മുകളിൽ അയാൾ ഒരിക്കൽക്കൂടി ശാന്തനാകുന്നു. ഭാഷയും ദേശവും, സംസ്‌കാരവും കാവ്യനീതിയുമെല്ലാം വ്യത്യസ്‌തമായിരിക്കുമ...