പ്രദീപ് എം. മേനോൻ
പ്രവാസി
ഉഴവുചാലിൽ വീണുടയുന്നുരുക്കൾ തൻ വിയർപ്പുകണം പോലെ ശിഥിലമാകുമ്പോഴും ആശ്രിതജീവനിൽ ഒരു വിളക്കിൻ തിരി- ഇട്ടേച്ചു പോകുമീ പ്രവാസിതൻ ജീവിതം. കരിന്തിരി കത്തലായ് എരിഞ്ഞടങ്ങുമ്പോഴും, കടമതൻ ബാണ്ഡവം ശാരസേറ്റിടുമ്പോഴും, തിരമാല പോലവെ തെരുതെരെ എത്തുമീ- ചുമതല ഭാണ്ഡങ്ങൾ ചുമലേറ്റിടുമ്പോഴും, ഏച്ചുവച്ചോടുമൊരു മാടിന്റെ യൗവ്വനം എന്നേക്കുമായി അങ്ങോടിയകലിലും, പൂക്കാതെ-കായ്‌ക്കാതെ മുളയിലെ കൊഴിയുമീ- സ്വപ്‌നങ്ങൾ മാത്രമെ നീക്കിരിപ്പുളളവൻ. കാതങ്ങളകലെ തൻ കൂടപ്പിറപ്പുകൾ കരേറുന്ന കാഴ്‌ച്ചയിൽ കരൾനിറക്കുമ്പോഴും, കരിനിഴൽ വ...
എന്നിടം
ഇതെന്റെ ഗ്രാമം, ഇതെന്നിടം ഞാൻ പിറന്നിടം, പിച്ചവെച്ചിടം. ചിങ്ങതൊടികളിൽ പൂവ്വിറുക്കുന്നിടം പെങ്ങളുകുട്ടികൾ പൂക്കളമിട്ടിടം. മേടപുലരിയിൽ കൊന്നപൂക്കുന്നിടം പൂതിരുവാതിര പൂത്തിറങ്ങുന്നിടം. വയലിലൊരു പുളളിക്കിടാവുപോൽ- കുഞ്ഞു ഞാൻ കുതിച്ചു പാഞ്ഞിടം. കൊച്ചിലെ കൂട്ടുകാരൊന്നിച്ചു വാണിടം ഇതെന്റെ ഗ്രാമം, ഇതെന്നിടം. കുഞ്ഞുവായ്‌ക്കുളളിൽ ത്രിലോകങ്ങൾ കാണിച്ച കണ്ണനെ കാണവെ- വാ പിളരുമീ കുഞ്ഞങ്ങളുളളിടം. രാമനാട്ടം കണ്ടു മുത്തശ്ശിമാർ മെല്ലെ- രാമനാമം ചൊല്ലും അമ്പലമുളളിടം. ഇതെന്റെ ഗ്രാമം, ഞാൻ പിറന്നിടം. കുസൃത...