Home Authors Posts by പ്രാചീന കൃതി

പ്രാചീന കൃതി

0 POSTS 0 COMMENTS

കൃഷിഗീത – മൂന്നാം പാദം

ശിവശങ്കര ദേവ പശുപതെ ഭവ ശിതികണ്‌ഠ ഭവാനിപതെ വിഭോ ധൃതശൂലി ഗിരിശ മഹേശ്വരാ ഭാനു ശശി ദേവലോചന ദ്വാദശ നാമമിത്ഥം മഹേശസ്യ സാരം ജപിച്ചാശയ ശുദ്ധനായ്‌ മേവീടുന്ന പരശുധരൻ പുനരേവമരുൾ ചെയ്‌തിതു പിന്നെയും ഭൂസുരേന്ദ്രരേ കേട്ടാലുമെങ്കിലോ ഭാസുരചിത്തൻമാരായിട്ടേവരും കൃഷിചെയ്യും പ്രകാരങ്ങളൊക്കെയു- മൃഷിവാക്യ പ്രമാണമിതാകുന്നു പട്ടൊഴവങ്ങുഴുതു പൊടിച്ചിട്ട്‌ കട്ടകൂടാതെയിട്ടതിന്റെ ശേഷം എടമാരി ചൊരിഞ്ഞപരദിനെ അഴകോടങ്ങുഴേണം വെടിപ്പായി പുകിലില്ലാതുഴുതിട്ടു കന്നിനെ പഴികൂടാതെ കൊല്ലരുതാരുമേ പത്തുചാലിൽ കുറഞ്ഞിട്ടൊരുത്തരും വിത്തു കണ്...

കൃഷിഗീത – രണ്ടാം പാദം

കൃതവീര്യ സുതരിപു ഭാർഗ്ഗവൻ മതി ചേർന്നരുൾ ചെയ്‌തിതു പിന്നെയും കൃഷി കർമ്മങ്ങൾ ചെയ്യും പ്രകാരവും വൃഷഭാദികൾ സാധനമൊക്കെയും കൃഷി ചെയ്‌തു കഴിയാത്തവർക്കൊരു വഴിയില്ല പിഴപ്പിനു ഭൂതലേ ദാരിദ്ര്യങ്ങൾ കളയേണമെങ്കിലോ നേരത്തേ കൃഷിചെയ്യണമേവരും വരും കാലത്തേക്കുളള കോപ്പുക- ളൊരുമ്പെട്ടു കരുതേണം മുമ്പിലേ എകർത്തിപ്പടുക്കേണം തൊഴുത്തുകൾ അകത്തോടൊട്ടടുത്തങ്ങിരിക്കണം പുല്ലുവട്ടികൾ വേണമിടയിടെ വെളളപ്പാത്തികളോടും ബഹുവിധം തൊഴുത്തോളമിടയിട്ടിട്ടപ്പുറം കുഴിച്ചുപടുക്കേണം വളക്കുഴി കാളമൂരികരിങ്കന്നിവയെല്ലാം മേളം കൂടാതെ കെട്ടണം വെവ്...

കൃഷിഗീത – ഒന്നാം പാദം

ഹരിഃശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ രാമ രാമ ജയ ജയ ഭാർഗ്ഗവ രാമ രാമ ജമദഗ്‌നി നന്ദനാ രാമ രാമ പരശുധരാവീരരാമരാമ ഭൃഗുകുല പുംഗവ രേണുകാത്‌മജ ദേവ ദയാനിധേ സ്‌ഥാണു ശിഷ്യ പ്രവര ജയ ജയ കാർത്തവീര്യ മൃതിപ്രദാ ഭൂപ്രഭാ കീർത്തി മൂർത്തേ ഭഗവൻ ജയ ജയ ഭൂദാനേനൈക തൃപ്തരായീടിന ഭൂദേവന്‌മാരിതി സ്‌തുതി ചെയ്‌തിട്ട്‌ ഗോകർണ്ണാഖ്യ മഹാക്ഷേത്രത്തിങ്കന്നു ശോകം തീർന്നഭിവന്ദിച്ചു വിപ്രരും രാമനെത്തന്നെ പിന്നെയും പിന്നെയും ഭൂമിയിൽത്തന്നെ വീണു വണങ്ങിനാർ പരമാനന്ദമായ സമാധിയിൽ ഇരുന്നീടുന്ന രാമൻ തിരുവടി തേജോരൂപനാം നാദ ബിന്...

കൃഷിഗീത – നാലാം പാദം

അച്ചുത കേശവ മാധവ ഗൗരേ സച്ചിദാനന്ദ മുകുന്ദാനന്ദാ- ഭക്തജന പ്രിയ പങ്കജ നേത്രാ മുക്തിദ വിഷ്‌ണോ കൃഷ്‌ണാ നമസ്തേ നാമവുമേവമതുര ചെയ്‌തിട്ട്‌ കാമാദികളതൊക്കെ വെടിഞ്ഞ്‌ മാർഗ്ഗികളാകിയ ഭൂസുരരോട്‌ ഭാർഗ്ഗവ രാമനുമങ്ങുരചെയ്‌തു മേലിഹ കാലമതാകിയ മൂലം കാലവിചാരവുമുണ്ടെല്ലോർക്കും ക്ഷത്രിയരാകും ജനമിതു കേൾപ്പിൻ രാത്രിയിലിട്ടാൽ ചാലുമിളപ്പം രാത്രിയിൽ വിത്തുമുഹൂർത്തം കൊണ്ടതി- നെത്രയുമല്പം വിളവക്കാലം കാടുമുറിക്കരുതെന്നറിയേണം പാടുളെളാരു കാലാകിയ നാളിൽ പുഷ്‌ടിയിലിട്ടൊരു ചാലിഹ വിത്തും നഷ്‌ടമിതെന്നു ധരിച്ചീടേണം ഗുളികൻ തട്ടിയ രാശ...

തീർച്ചയായും വായിക്കുക