Home Authors Posts by പ്രഭാവർമ്മ

പ്രഭാവർമ്മ

0 POSTS 0 COMMENTS

അത്രമേല്‍ പ്രിയപ്പെട്ട….

നിര്‍ദ്ദയം ഉപേക്ഷിക്കാന്‍എങ്ങനെ തോന്നീ, മനംനിത്യവും ഏതോ മൗന-ത്താലെ വന്നന്വേഷിപ്പൂ..അത്രമേല്‍ പ്രിയപ്പെട്ടയൊന്നിനെ കൈവിട്ടതിന്‍ദുഃഖ,മേതു വാക്കാലി-ന്നുത്തരം നല്‍കീടേണ്ടൂ.. Generated from archived content: poem6_sep5_13.html Author: prabhavarma

ഇലയും കാടും

കടുത്ത തിരക്കാണു ബസ്സിൽ; നാം മധുവിധു പ്പകിട്ടു മങ്ങാൻ മടി- ക്കുന്ന നേരത്താണു, ചേർ- ന്നിരിക്കെ,യെൻ തോളിലേ- ക്കൊന്നു ചാഞ്ഞു നീ; കവിൾ- ത്തടത്തിലാ നിശ്വാസം തട്ടി! തിങ്ങി നിൽക്കുവോരിതുകണ്ടാലോ- ആശങ്കപ്പെടുമെന്നോടു നീ അടക്കം ചൊല്ലീ; ഇല ഒളിക്കാൻ കാടേ നല്ലൂ. Generated from archived content: poem7_aug7_07.html Author: prabhavarma

വെല്ലുവിളി

ഏതു വിഷയത്തോടുമുളള വൈചാരികമായ പ്രതികരണമാണ്‌ മാദ്ധ്യമപ്രവർത്തനം ആവശ്യപ്പെടുന്നത്‌. കവിതയാകട്ടെ വൈകാരികമായ പ്രതികരണം ആവശ്യപ്പെടുന്നതും. ഒരേ വിഷയത്തോട്‌ രണ്ട്‌ വിധത്തിൽ പ്രതികരിക്കാനുളള കഴിവ്‌ മനുഷ്യന്‌ ഇല്ല. മാദ്ധ്യമ പ്രവർത്തകനായ കവി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതാണ്‌. രണ്ടിലും ഒരുപോലെ വിജയിക്കുക അസാധ്യമാണെന്നറിയുന്നതുകൊണ്ട്‌ മികച്ച മാദ്ധ്യമ പ്രവർത്തകനാകാതിരിക്കണമേ എന്നതാണ്‌ എന്റെ പ്രാർത്ഥന. Generated from archived content: essay3_july_05.html Auth...

തീർച്ചയായും വായിക്കുക