പ്രഭാകരൻ പുത്തൂർ
വൈക്കം ചന്ദ്രശേഖരൻ നായർ സമാനതകളില്ലാത്ത പത്രാധിപർ
നോവലിസ്‌റ്റ് എന്നതിലുപരി മലയാള പത്രപ്രവർത്തനരംഗത്ത് സമാനതകളില്ലാത്ത പ്രഗത്ഭനായ പത്രാധിപരായിരുന്നു വൈക്കമെന്ന് നോവലിസ്‌റ്റ് പ്രഭാകരൻ പുത്തൂർ അഭിപ്രായപ്പെട്ടു. ‘പ്രചോദ’യുടെ നേതൃത്വത്തിൽ അമ്പാടി ആഡിറ്റോറിയത്തിൽ നടന്ന സാഹിത്യ സമ്മേളനത്തിൽ “വൈക്കം ചന്ദ്രശേഖരൻ നായരുടെ സാഹിത്യ ദർശനങ്ങൾ” എന്ന വിഷയത്തെപ്പറ്റി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാക്കനാടൻ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങിൽ കുലം സാംസ്‌കാരികവേദി അവാർഡ് നേടിയ പേരൂർ പി.ജെ. നായർക്ക് സ്വീകരണം നൽകി. അമ്പാടി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു...