പ്രഭാകരൻ കിഴുപ്പിള്ളിക്കര
യാത്രചോദിച്ചോട്ടെ
ഇനി ഞാൻ കരയില്ല കരയാൻ നേരവുമില്ല പോകുവാൻ നേരമായി യാത്ര ഞാൻ ചോദിച്ചോട്ടേ! കണ്ണുകൾ നനഞ്ഞീലാ കണ്ണുനീർ വറ്റിപ്പോയി കൺകളിൽ പൊന്നീച്ചകൾ മാത്രമായ് പറക്കുന്നു. വരണ്ടതൊണ്ടയ്‌ക്കുള്ളിൽ വാക്കുകൾ വഴങ്ങുന്നില്ല എങ്കിലും തളരാതെ പിടിച്ചു നില്‌ക്കാം വീണ്ടും! നടന്നു നീങ്ങാം, നോക്കൂ; ജീവിതം ചലിച്ചെങ്കിൽ! Generated from archived content: poem11_oct22_08.html Author: prabhakaran_kizhuppillikkara