പ്രഭാകരൻ കണ്ണാട്ട്
പക്ഷി മൃഗകെണികൾ
പക്ഷികളെ പിടിക്കുന്ന കൂട് ഃ കാവിക്കൂട് എന്നാണ് ഇതിനു പറയുന്നത്. ചെറിയപക്ഷികൾ മുതൽ വലിയ കാട്ടുകോഴികളെവരെ ഇതിൽ പിടിക്കാം. കാടുകളിൽ കാണുന്ന ഞരളവളളി (ഏതുവിധവും വളയ്‌ക്കാവുന്നതും ഈർക്കിളുകൾ കുത്തിനിർത്താവുന്നതുമായ വളളി) ഏതാണ്ടു കൈവണ്ണം ഉളളവ കാട്ടിൽനിന്നും ശേഖരിച്ച് ആവശ്യമുളള വിസ്‌തീർണ്ണത്തിൽ വളച്ചുകെട്ടുന്നു. അതിനുശേഷം തെങ്ങിന്റേയോ കാളിപ്പനയുടേയോ ഈർക്കിൾ നല്ലതുപോലെ മിനുസപ്പെടുത്തി ചുവടുഭാഗം കൂർപ്പിച്ച് വളയത്തിൽ 1/2 ഇഞ്ചു അകലത്തിൽ കുത്തിനാട്ടുന്നു. എന്നിട്ട് മുകളറ്റം കൂട്ടികെട്ടുന...