പ്രഭാകരൻ കിഴുപ്പിളളിക്കര
മൃഗം
കഴുകൻ കണ്ണില്ലാത്ത- കാമദാഹമോടെത്തി പിഞ്ചിളം മാംസത്തിന്നായ് കൊക്കുകൾ പിളർന്നപ്പോൾ സോണിയും കൊല്ലപ്പെട്ടു; ക്രൂരമാം ബലാത്സംഗം! ബലിഷ്‌ഠമുഷ്‌ടിക്കുളളിൽ ഞെരിഞ്ഞമർന്നു ജീവൻ! Generated from archived content: poem9_oct1_05.html Author: prabhakaran-kizhuppillikkara
നിത്യ സാന്നിദ്ധ്യം
ചിരിച്ചല്ലയോ പൂക്കൾ പുലർകാലേ വിടരുന്നതും ഉമ്മവെയ്‌ക്കും പൂത്തുമ്പിക്കു ചുണ്ടിൽ നറുതേൻ പകരുന്നതും കാറ്റിനു സുഗന്ധം നല്‌കി നിഷ്‌കളങ്കയായ് നിസ്വാർത്ഥയായ് നിത്യസാന്നിദ്ധ്യമായ് വിസ്‌മയമാകുന്നതും കണ്ടുകൊണ്ടിരിപ്പൂ ഞാൻ Generated from archived content: poem9_feb10_06.html Author: prabhakaran-kizhuppillikkara
അദ്ധ്വാനശാസ്‌ത്രം
ജീവിത പ്രാരാബ്‌ധമത്യുന്നതങ്ങളിൽ കല്ലുരുട്ടീടും കഠിന പ്രയത്‌നവും! കൈവിട്ടുതാഴോട്ടുരുളുന്ന കല്ലിനെ നോക്കിച്ചിരിക്കുന്ന നിസ്സഹായത്വവും കത്തിക്കരിഞ്ഞ ചുടലക്കളങ്ങളിൽ നിന്നേറ്റുവാങ്ങിയ ചൂടും വെളിച്ചവും തൊട്ടുംപുണർന്നും തളർന്നുറങ്ങീടാതെ തേടിയലയുന്നു തത്വശാസ്‌ത്രങ്ങളെ Generated from archived content: poem8_oct.html Author: prabhakaran-kizhuppillikkara
കാന്തിയും സൗരഭ്യവും
മഞ്ഞപ്പൂന്തുകിൽ ചാർത്തി വിരിഞ്ഞ മുക്കുറ്റിയും വെളുക്കെ ചിരിക്കുന്ന മുല്ലപ്പൂചെടികളും നിത്യവും തപംചെയ്‌വൂ നിർമ്മല മനസ്സോടെ, മത്സരിച്ചേകിടുന്നു കാന്തിയും സൗരഭ്യവും. Generated from archived content: poem4_dec.html Author: prabhakaran-kizhuppillikkara
ചെകുത്താൻ കയറിയ വീട്
ചെകുത്താൻ കയറിയ വീടാണിവിടുത്തെ രാവും പകലുമിതൊന്നുപോലെ! ഇരുളും വെളിച്ചവും മാറ്റമില്ലെങ്കിലും കരിനിഴലാകുന്നുമർത്ത്യജന്മം! ഉളളിന്റെയുളളിൽ ഉറയുന്നു തുളളുന്നു ദുഷ്ടദൈവങ്ങളും കോമരവും പൊട്ടിക്കരച്ചിലും ആർത്തട്ടഹാസവും പാതിരാവായാൽ വെളുക്കുവോളം! Generated from archived content: poem18_01_07.html Author: prabhakaran-kizhuppillikkara
സ്‌ത്രീപീഡനം
പൊൻതിടമ്പേറ്റിപ്പോകും സന്ധ്യയും ചുവന്നല്ലോ? നിർദ്ദയം കൊത്തിക്കീറി ചോർത്തിയച്ചോരക്കറയാൽ പച്ചമാംസത്തിൻ ഗന്ധം രാവെത്തി; മണപ്പിച്ചു വ്യാഘ്രത്തിൻ കടിയേറ്റു പേടമാൻ പിടയുമ്പോൾ Generated from archived content: poem14-jan.html Author: prabhakaran-kizhuppillikkara
പൂത്തുമ്പി
മഞ്ഞപ്പട്ടുപുതച്ചും കൊണ്ടൊരു പൂത്തുമ്പി പറന്നു വരുന്നുണ്ട് മഞ്ഞച്ചിറകുകൾ വീശിവിടർത്തിയ കുഞ്ഞിത്തുമ്പി പൂത്തുമ്പി പുലർ വേളകളിൽ പൂത്താലവുമായി തൊഴുതെഴുന്നേൽക്കും പൂവാടി പൂഞ്ചിറകാലെ വീശിവരുമ്പോൾ കുളിരണിയുന്നെന്നുള്ളത്തിൽ പൂന്തേൻ കിനിയും ചുണ്ടുകളാലെ ചുംബിച്ചങ്ങനെ തേൻനുകരാം കോടക്കാറുകൾ പെയ്തിറങ്ങുമ്പോൾ എവിടെയൊളിക്കും പൂത്തുമ്പി Generated from archived content: poem12_jun28_07.html Author: prabhakaran-kizhuppillikkara
മനുഷ്യൻ
“മർത്യൻ മനോഹരം- സുന്ദരമീപദം മണ്ണടിഞ്ഞീടവെ ചാമ്പലായ്‌ത്തീരവേ! മണ്ണടിഞ്ഞാൽ കാണാം സ്‌മാരക വിഗ്രഹം മർത്ത്യനെ ദേവനായ് മാറ്റും തിടുക്കവും” Generated from archived content: poem12_july.html Author: prabhakaran-kizhuppillikkara
അമ്മയെന്ന അത്ഭുതം
ആയിരം തിരിയിട്ട പൊൻവിളക്കേ! ആർക്കായിട്ടെരിഞ്ഞു നീ മണിവിളക്കേ ആയിരം പൂവുകൾ ഒന്നിച്ചു വിരിയുന്നു ആയിരം വർണ്ണങ്ങൾ ഒന്നിച്ചു ചൊരിയുന്നു ആയിരം ദേവതകൾ എന്നിലുണർന്നാലും അമ്മയെന്നുമെന്റെ ഉളളിലല്ലോ? സത്യവും നീ തന്നെ സ്‌നേഹവും നീ തന്നെ ജീവിത മന്ത്രവും നീ തന്നെ. ശക്തിയും നീ തന്നെ മുക്തിയും നീതന്നെ എന്ന നയിക്കും വെളിച്ചമല്ലോ അമ്മ ജീവന്റെ ജീവനായ് തുടിക്കുമെന്നുളളിൽ നാദത്തിൻ നാദബ്രഹ്‌മം ഉണർത്തുമുളളിൽ വിദ്യയും നീതന്നെ വിത്തവും നീതന്നെ! അമ്മയെന്തത്ഭുതമമ്മേ. Generated fro...