പ്രഭ നാരായണപിളള
ക്ഷമാപണത്തോടെ നാണപ്പേട്ടന്
ഞാൻ മുമ്പ് എഴുതിയിട്ടില്ല. എഴുതാൻ പറ്റുമെന്ന് ഇപ്പോഴും തോന്നുന്നുമില്ല. എങ്കിലും ഈയിടെ മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ ഏതാനും ലക്കങ്ങളിൽ എഴുതി. പണ്ട് വീട്ടിലെ ടിവിയുടെ ശബ്‌ദം കേട്ട് നാണപ്പൻ പരാതിപ്പെടുമ്പോൾ ഞാൻ വഴക്കിട്ടിരുന്നു. എഴുത്തിന് ഏകാഗ്രതയില്ലെന്നായിരുന്നു പരാതി. പക്ഷെ ഇപ്പോഴാണതിന്റെ ബുദ്ധിമുട്ട് മനസ്സിലാവുന്നത്. എഴുതുമ്പോൾ ശബ്‌ദം ഭയങ്കര ബുദ്ധിമുട്ടാണ്. ഞാനത് പറഞ്ഞപ്പോൾ എം.ജി.രാധാകൃഷ്‌ണൻ, നാണപ്പനോടിപ്പോൾ മാപ്പ് പറയാൻ ആവശ്യപ്പെട്ടു. ഞാനത് ചെയ്യുകയും ചെയ്‌തു. നാണപ്പൻ ഈ ഭൂമിയിലില്ലെങ്...