പി.ആർ നാഥൻ
നീറ്റ്
അവാര്‍ഡ് കിട്ടിത്തതുകൊണ്ട് കാണുന്നവരെയെല്ലാം സ്ഥിരമായി ചീത്ത പറയുന്ന ഒരു സാഹിത്യകാരന് ഈയിടെ അവാര്‍ഡ് കിട്ടി. അഭിനന്ദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ' ഇത്തവണ അവരത് നീറ്റായി ചെയ്തു' നീറ്റ് എന്ന പദത്തിന്റെ അര്‍ത്ഥം അന്നാണ് എനിക്കു മനസിലായത്.. Generated from archived content: story2_may29_13.html Author: pr_nadhan
മതേതരം
വേദോപനിഷത്തുക്കളും ഖുറാനും ബൈബിളും ഞാൻ വായിച്ചിട്ടില്ല എന്ന് ഒരു വിദ്യാർത്ഥി അഭിമാനിക്കുന്നതല്ല മതേതരം. ക്ലാസിക്കുകൾ പഠിച്ച് അവയെല്ലാം ആത്യന്തികമായി ഏകമാർഗത്തിലേക്കാണ് വിരൽചൂണ്ടുന്നത് എന്ന അറിവാണ് മതേതരബോധം. ഞാൻ ഇംഗ്ലീഷ് പരീക്ഷയിൽ എന്നും തോറ്റിട്ടുണ്ട് എന്ന് ഒരു മലയാളി പറഞ്ഞാൽ അതിൽ നിന്ന് അയാൾ മാതൃഭാഷയെ സ്നേഹിക്കുന്നു എന്ന് അർത്ഥമാക്കേണ്ടതില്ല. Generated from archived content: essay3_aug24_07.html Author: pr_nadhan
കോഴിമുട്ടയും പുഴമണലും
മനുഷ്യർ ക്രൂരമായി കോഴിമുട്ടകൾ ഉടയ്‌ക്കുന്നതിൽ കനത്ത ദുഃഖമുള്ള ഒരു സംഘം യുവാക്കൾ ഉണ്ടായിരുന്നു. കോഴി മുട്ടയിടുന്നത് അതിന്റെ കുഞ്ഞുങ്ങളെ ജനിപ്പിക്കാനാണ്. പ്രകൃതി എത്രയോ ശ്രദ്ധയോടെ ഉണ്ടാക്കിയ കോഴിമുട്ടകൾ മനുഷ്യന് ഉടയ്‌ക്കാനുള്ളതല്ല. ആവേശത്തോടെ സിമ്പോസിയത്തിൽ പ്രസംഗിച്ച് എല്ലാവരും ഊണുകഴിക്കാനിരുന്നു. എല്ലാവരുടെ പ്ലെയിറ്റിലും ആംലറ്റ് ഉണ്ടായിരുന്നു. കോൺക്രീറ്റ് ബംഗ്ലാവിലിരുന്ന് പുഴയിലെ മണൽ ചൂഷണത്തെക്കുറിച്ച് സംസാരിക്കുന്ന എനിക്ക് അവരെ പരിഹസിക്കാൻ എന്തവകാശം? ...
ജ്ഞാനി
ഇരട്ടിമധുരത്തിനെ ചെന്നിനായകം എന്നു വിളിക്കുന്നത് എത്ര സങ്കടകരമാണ്. നാറാണത്തുജ്ഞാനിയെ ഏതോ വിവരദോഷികൾ നാറാണത്തു ഭ്രാന്തനെന്ന് വിളിച്ചു തുടങ്ങി. ഇപ്പോൾ നാറാണത്തുജ്ഞാനി എന്ന പേരിൽ കത്തയച്ചാൽ അത് ‘മേൽവിലാസക്കാരനെ അറിയില്ല’ എന്ന കുറിപ്പോടെ മടങ്ങിവരും. നാറാണത്തുഭ്രാന്തൻ എന്ന മേൽവിലാസത്തിൽ കത്തയച്ചാലേ അത് ജ്ഞാനിയുടെ കൈയിൽ കിട്ടുകയുളളു. Generated from archived content: story4_may.html Author: pr_nadhan
പ്രസംഗം
തന്റെ പ്രസംഗം കേൾക്കാൻ ആളുകൾ ഇഷ്‌ടപ്പെടാതിരിക്കാൻ കാരണമെന്തെന്ന് ഒരാൾ ഗുരുവിനോടു ചോദിച്ചു. ഗുരു പറഞ്ഞുഃ താനൊരു പണ്ഡിതനാണെന്നുളള വിവരം മറ്റുളളവരെ അറിയിക്കാനുളള വ്യഗ്രത നിശേഷം ഒഴിവാക്കുക. പ്രസംഗം ഹൃദയഹാരിയാകും. Generated from archived content: story4_nov2_06.html Author: pr_nadhan
ആഹ്വാനം
ടിക്കറ്റെടുക്കാനായി ക്യൂവിൽ ചെന്നു നിന്നപ്പോൾ മുമ്പിൽ നാലുപേർ അക്ഷമരായി നിൽക്കുന്നുണ്ട്. ടിക്കറ്റ് കൗണ്ടറിൽ വേണ്ടത്ര സ്‌റ്റാഫ് ഇല്ലെന്ന എന്റെ ആഹ്വാനം കേട്ട് മുൻപിൽ നിൽക്കുന്നവൻ പരാതി കൊടുക്കാനായി പോയി. ഫാൻ കറങ്ങുന്നില്ല എന്ന എന്റെ ആഹ്വാനം കേട്ട് രണ്ടാമനും സ്ഥലം വിട്ടു. ആഹ്വാനങ്ങൾ ശ്രവിച്ച് നാലുപേരും മുമ്പിൽ നിന്നുപോയതോടെ ഞാൻ കൗണ്ടറിൽ ഒന്നാമനായി. ടിക്കറ്റ് വാങ്ങി വണ്ടിയിൽ കയറുകയും ചെയ്തു. Generated from archived content: story3_jan6_07.html Author: pr...