പി.ആർ. ഹരികുമാർ
ജ്യേഷ്ഠപാദൻ
കോച്ചി വിറക്കും മരങ്ങൾ തൻ പേച്ചുകൾ ഏച്ചുകെട്ടും മകരരാവിലാരോ കാത്തുവച്ചൊരീ കാഴ്ച വീണെൻ ഉളളു പൊളളുന്നു. കനൽക്കിടക്കതൻ മുകളിലുത്തരപ്പടിയിൽ പല്ലിളിച്ചുനിൽക്കുന്നു പുലരിയിൽ നഷ്ടജീവിതം ജ്യേഷ്ഠകായം. അവൻ മുലകുടിച്ച നാളോർത്ത് ഓർമ്മത്താള് കീറി വാവിട്ട് നിലംപതിച്ചുപോയ് കരുണയാചിക്കുന്ന മാതൃപേടകം. എണ്ണമറ്റരുതുകൾ കുടിച്ച് വീർത്ത ജീവിതത്തിന്റെ അരികിലാരോ നാട്ടിയ നെടിയകൊടിതൻ ധൂർത്തമാരുതനിൽ ചോടിളകിപ്പറന്ന് പാളിപ്പൊളിഞ്ഞു പോയൊരു കുറിയ പട്ടമീ ജ്യേഷ്ഠയൗവ്വനം. സ്നേഹവാക്കിന്റെ, ഇഷ്ടനോക്കിന്റെ, വിശ...
കൗണ്ട് ഡൗൺ
അന്ന്- പുലർച്ചെ പഴംമാങ്ങ പെറുക്കുമ്പോൾ മധുരമൊക്കെയും മുത്തച്ഛൻ എണ്ണിയെടുത്തത് ഒന്ന്, രണ്ട്, മൂന്ന്.... ഉച്ചത്തണലിൽ ഓലമെടഞ്ഞിരിക്കെ ഓലക്കീറുകൾ മുത്തശ്ശി എണ്ണിമാറ്റിയത് ഒന്ന്, രണ്ട്, മൂന്ന്.... സന്ധ്യ മയങ്ങുമ്പോൾ മടിയിലെന്നെക്കിടത്തി നക്ഷത്രങ്ങൾ അമ്മ നുളളിയെടുത്തത് ഒന്ന്, രണ്ട്, മൂന്ന്.... രാവിലെങ്ങോ വളളമൂന്നുമ്പോൾ കോലിൻവീഴ്ച അച്ഛൻ എണ്ണിവീഴ്ത്തിയതും ഒന്ന്, രണ്ട്, മൂന്ന്.... ഇന്ന്- പുലർച്ചെ മാവേലിപ്പടിയിൽ ക്യൂ നില്ക്കുമ്പോൾ തളർച്ചയുടെ നാഴികകൾ ഞാൻ എണ്ണിത്തീർത്തത് ...
ഒന്നാം പാഠം
ചുമ്മാ നടക്കാതെ ചെന്ന് വായിക്കെടോ തുഞ്ചന്റെ രാമായണം. രാവ് പിന്മാറുവാൻ നാവ് നന്നാകുവാൻ കാലകാളിന്ദി തൻ കാകോളവേഗം കടക്കുവാൻ ചെന്ന് വായിക്കെടോ തുഞ്ചന്റെ രാമായണം. അമ്മ ചൊല്ലിയതിത്- ഗർഭത്തിലോ, പത്തിൻമുനമ്പിലോ, പതിനെട്ടിലോ... പടിയിറങ്ങുമ്പോൾ കേട്ടില്ല ഞാൻ. കിളി പറഞ്ഞതും മരം പെയ്തതതും നദി വിളിച്ചതും വഴി ചുവന്നതും അറിഞ്ഞില്ല ഞാൻ. ഒടുവിലെന്നോ- അറിവ് കെട്ട ഞാൻ ഭൂതമാർഗം മറന്ന് മാതൃവചനപ്പൊരുൾ തിരഞ്ഞ് പുതുവഴി നടക്കാൻ വെമ്പിനില്ക്കുമ്പോൾ കരളുവേവുമൊരു പാതിരാവിൽ വരളും തൊണ്ടയാൽ താളുനീക്കി ഞാൻ- കി...
മൃഗസൗഹൃദം
1 ശുഭരാത്രി. മല കയറുമ്പോൾ ഒരു ചെന്നായ അയാളുടെ അരികിലെത്തി. അയാൾ അതിനെ അണച്ചുപിടിച്ചു. പിന്നെ ചിലത് നിശ്ശബ്ദം സംസാരിച്ചു. അല്പനേരം കഴിഞ്ഞ്, ചെന്നായ അയാൾക്ക് വഴികാട്ടിയായി. വഴി തീരുന്നിടത്ത് ഒരു കുടിൽ. അതിനുളളിലൊരു പതിനഞ്ചുകാരി അച്ഛനമ്മമാരെ കാത്തിരിക്കുകയായിരുന്നു. ചെന്നായ- അയാളെ അവൾക്കരികിലേക്ക് നയിച്ചു. അയാളുടെ വിശപ്പ് പ്രവൃദ്ധമായി. അയാൾ അതിനെ ആസ്വദിച്ചു. 2 മരുഭൂമി കടക്കുമ്പോൾ ഒരു കഴുകൻ അയാളുടെ ഇടംതോളിൽ വന്നിരുന്നു. നഖം വളർന്ന് മൃഗപ്രായമായിരുന്ന കൈകൾകൊണ്ട് അയാൾ അതിന...
കോരനും ഭാരതിയും പിന്നൊരാളും
പകലുകൾ ഉഴുതുമറിച്ച് നാളെയുടെ വിത്ത് വിതയ്ക്കാറുളള കോരന്റെ കുമ്പിളിൽ ആകാശത്തിന്റെ കണ്ണീർ വീണ്- ഒരു കടൽ രൂപം കൊളളുന്നു. അതിൽ- കടലാസു വഞ്ചികൾ ഓടിച്ചു കളിക്കാറുളള ക്ഷീണിച്ച കുട്ടികളുടെ നെറ്റിത്തടങ്ങളിലെ വിയർപ്പുചാലുകളിൽനിന്ന് ഒരു തെക്കുപാട്ടു പോലും ഉയരുന്നില്ല. ഉയരാത്ത പാട്ടിന്റെ ഇരു കരകളിലും കോരന്റെ വരവിനായി ആരൊക്കെയോ കണ്ണിലൊഴിക്കാനെണ്ണയില്ലാതെ കാത്തിരിക്കുന്നു. രാത്രി വണ്ടികൾ കുടമണി കിലുക്കി മുങ്ങാംകുഴിയിട്ട ഭാരതിയുടെ ഉടലിൽ ബാക്കിയായ കാളപ്പോരിന്റെ അടയാളങ്ങൾ ഒരു മനോരാജ്യത്തിന്റെ ഭൂപടം നിർമ...
കാഴ്ച
രാത്രിയുടെ ചലമിറ്റുന്ന മുറിവായി ചന്ദ്രൻ മനമിടിച്ചുനിന്നു. ചൊറിച്ചിലിന്റെ അസഹ്യതയിൽ നക്ഷത്രങ്ങൾ കണ്ണിറുക്കിയടച്ചു. പെട്ടെന്ന്- അസ്വസ്ഥതയുടെ സുഖാകാരം മറച്ചുകൊണ്ട്- നെടുംഭീതിയുടെ പെരുംകുപ്പായം എനിക്ക് മീതെ വന്നുവീണു. ഇനി ഞാനെന്തുചെയ്യും? നാളെയുടെ നെന്മണികൾ പെറുക്കിയെടുക്കാനിനിയാര്? എന്റെ ചോദ്യം- ഒരു മറുചോദ്യത്തിന്റെ കനച്ചമുഖത്തോടെ എന്നെ വിട്ട് പടിയിറങ്ങിപ്പോയി. ഭാര്യ....കുട്ടികൾ...മിത്രങ്ങൾ.... ആരുണ്ടാവും? എന്റെ നോട്ടം- ഒരു മറുനോട്ടത്തിന്റെ മുറിയുന്ന മൂർച്ചയോടെ എന്നെ വിട്ട് പടിയിറങ്ങിപ്പോ...
ഒന്നിൽ പലത്
പ്രിയരേ, എന്നെത്തൊടരുത്, തൊട്ടാല്പ്പകയ്ക്കു- മൊരു രണ്ടാമനുണ്ടെന്റെയുളളിൽ എന്നെ കേൾക്കരുത്, കേട്ടാല്പ്പഴിക്കു- മൊരു മൂന്നാമനുണ്ടെന്റെയുളളിൽ എന്നെ മണക്കരുത്, മണത്താൽ മയങ്ങു- മൊരു നാലാമനുണ്ടെന്റെയുളളിൽ എന്നെ രുചിക്കരുത്, രുചിയ്ക്കെ ചവർപ്പാകു- മൊരഞ്ചാമനുണ്ടെന്റെയുളളിൽ എന്നെ കൂട്ടരുത്, കൂട്ടിയാൽ കൂട്ടം മുറിക്കു- മൊരാറാമനുണ്ടെന്റെയുളളിൽ. പ്രിയരേ, നിങ്ങൾക്കിതിലാരെ വേണം? അഞ്ചാളെയുമൊപ്പമൂട്ടാ- നൂറ്റം ബാക്കിയെങ്കിൽ കൊണ്ടു പോവിൻ. അവരെ കൊണ്ടുപോവിൻ...! ഒന്ന് മാത്രം, ഒന്നാമനാമെന്നെ- വിട്ടുപോവിൻ...
ഓർമയിലൊരു മഴ
മഴപ്പാട്ടിന്നീണം തുളുമ്പിത്തെറിക്കുന്നു പഴംപാട്ടിലൊന്നെന്നിൽ കിളിർക്കുന്നു. അഴൽപ്പാടിലാരുണ്ട് കൂട്ടായിനി? നി- ന്നോർമ്മതൻ നിഴൽപ്പാടിലാണു ഞാനിന്നും. തുമ്പച്ചിരി കടംവാങ്ങിത്തുളുമ്പിയും അമ്പിന്റെ തുമ്പിലെ മൂർച്ചയാൽ നോക്കിയും കമ്പം കൊടുമ്പിരിക്കൊണ്ടൊരെൻ മാറിനെ ചെമ്പരത്തിപ്പൂവായ് മാറ്റിയോനാണു നീ. മഴയത്തെ പയ്യായ് നീയന്നു മാറി, വി- ജനത്തി,ലെന്നി,ലെൻഭവനേ പതുങ്ങി. രാവറുതിയാകെ മഴ പോയ്, കളിമ്പം മതിയാക്കിയെന്നെ പിരിഞ്ഞന്നു നീയും. നിവരുന്നതെന്തേ നറുംഭൂതമേഘം പിരിയുന്നതെന്തേ നിറവാർന്ന രാഗം പടരുന്നത...
തിരുക്കുറൾ മൊബൈൽ ഫോണിൽ
വിദേശനിർമിതവും ഇപ്പോൾ വളരെ ജനകീയവുമായ മൊബൈൽ ഫോണുകളിൽ ഭാരതീയഭാഷകൾക്ക് ഇതുവരെ കാര്യമായ പ്രവേശനം കിട്ടിയിട്ടില്ല. നമ്മുടെ ഭാഷകളെ സെൽഫോണിൽ കടത്തിവിട്ട് അതിനെ ഒരു സാംസ്ക്കാരിക ഉപകരണമായി മാറ്റുന്നതിനെക്കുറിച്ച് ഞാൻ ആലോചന തുടങ്ങിയിട്ട് കാലം കുറച്ചായി. ഇതിന്റെ ഭാഗമായി മലയാളഭാഷയെ മൊബൈൽ ഫോണിൽ അവതരിപ്പിക്കാൻ ഞാൻ നടത്തിയ ശ്രമമാണ് കർക്കിടകമാസത്തിന്റെ ആരംഭത്തിൽ (ജൂലൈ 16) രാമായണം മൊബൈൽ ഫോണിൽ എന്ന വാർത്തയായി ലോകം അറിഞ്ഞത്. അതിന് സമൂഹത്തിലെ വിവിധതലങ്ങളിൽപ്പെട്ട ആളുകളിൽ നിന്നും പ്രാദേശിക-ദേശീയ ചാനലുകൾ ഉൾപ...
എഴുത്തിലെ നവീനക്രമങ്ങൾ
നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്ന ജീവിതംപോലെ അതിന്റെ ആവിഷ്കൃതരൂപമായ സാഹിത്യവും മാറിക്കൊണ്ടിരിക്കുന്നു. ഭൗതികജീവിതത്തിൽവന്നുകൂടുന്ന വ്യതിയാനങ്ങൾ മനുഷ്യമനസ്സിൽ പുതിയ ഭാവവ്യഗ്രതകളെ അനിവാര്യമാക്കുകയും അവയെ ഭദ്രരൂപങ്ങളിൽ പ്രകാശിപ്പിക്കാൻ ശ്രമിക്കുന്ന സാഹിത്യാദി കലകളിൽ നവീനക്രമങ്ങൾ രൂപം കൊളളുകയും ചെയ്യുന്നു. മാറുന്ന ലോകത്തിൽ സജീവമായിക്കൊണ്ടിരിക്കുന്ന പുത്തൻ സാംസ്കാരിക വ്യവസ്ഥയുടെ ആന്തരധ്വനികളെ ഭാഷയിലും ആഖ്യാനത്തിലും വരുത്തുന്ന മാറ്റങ്ങളിലൂടെ പിടിച്ചെടുക്കാൻ നമ്മുടെ എഴുത്തുകാരും ശ്രമിച്ചുകൊണ്ടിരിക്ക...