Home Authors Posts by പി.ആർ. ഹരികുമാർ

പി.ആർ. ഹരികുമാർ

26 POSTS 0 COMMENTS
1960-ൽ ആറ്റിങ്ങലിൽ ജനനം. ഗവ.ആർട്‌സ്‌ കോളേജ്‌, യൂണിവേഴ്‌സിറ്റി കോളേജ്‌, കാലിക്കറ്റ്‌ സർവകലാശാല എന്നിവിടങ്ങളിൽ ഉപരിപഠനം.. മലയാളത്തിൽ എം.എ, എം.ഫിൽ ബിരുദങ്ങൾ. കേരളസാഹിത്യഅക്കാദമിയുടെ തുഞ്ചൻ സ്‌മാരക സമ്മാനം (1988) ലഭിച്ചിട്ടുണ്ട്‌. അങ്കണം കഥകൾ, ആറാം തലമുറക്കഥകൾ എന്നീ സമാഹാരങ്ങളിൽ കഥ ഉൾപ്പെടുത്തിയിട്ടുണ്ട്‌. കൃതികൾഃ നിറം വീഴുന്ന വരകൾ (കഥകൾ), അലിയുന്ന ആൾരൂപങ്ങൾ (കഥകൾ), വാക്കിന്റെ സൗഹൃദം (നിരൂപണം). 1986 മുതൽ കാലടി ശ്രീശങ്കരാകോളേജിൽ അദ്ധ്യാപകൻ. വിലാസം പി.ആർ.ഹരികുമാർ, എം.എ., എം.ഫിൽ, ലക്‌ചറർ, മലയാളവിഭാഗം, ശ്രീശങ്കരാകോളേജ,​‍്‌ കാലടി -683574 website: www.prharikumar.com Address: Phone: 0484 462341 0484 522352/9447732352

പാഠാന്തരം

മുത്തുവും കൂട്ടുകാരും പാടം കടന്ന്‌ ചെമ്മൺപാതയിലേക്കിറങ്ങി വളവ്‌ തിരിഞ്ഞ്‌ സ്‌ക്കൂളിനുമുന്നിൽ എത്തിയപ്പോൾ ശരിക്കും നടുങ്ങിപ്പോയി. സ്‌ക്കൂളിന്റെ ഗേറ്റ്‌ ചങ്ങലകോർത്ത്‌ താഴിട്ടു പൂട്ടിയിരിക്കുന്നു! ഇന്നിനി സ്‌ക്കൂൾ തുറക്കില്ലേ...? മുത്തുവിന്റെ ഉളളാകെ ഒന്നാന്തി. അവൻ ഗേറ്റിന്റെ കീഴ്‌പ്പടിയിൽക്കയറിനിന്ന്‌ ഉളളിലേക്ക്‌ എത്തിവലിഞ്ഞു നോക്കി. അവിടെങ്ങും ഒരനക്കവും കണ്ടില്ല. മണി ഇപ്പോൾ പത്ത്‌ കഴിഞ്ഞു. ഉച്ചക്കഞ്ഞി പാകം ചെയ്യുന്ന കാർത്തുച്ചേച്ചിയും ഗേറ്റിനു പുറത്ത്‌ കുട്ടികൾക്കൊപ്പം ഹാജരുണ്ടായിരുന്നു. വേ...

മുഖസങ്കടം

ഇനിയും വീടാത്ത കടങ്ങൾ ആർത്തുവന്ന്‌ കടവാതിൽനേരങ്ങളായ്‌ കൊമ്പൻചീറ്റങ്ങളായ്‌ വമ്പൻക്രോധങ്ങളായ്‌ ഇരുളൻ കരങ്ങളായ്‌ എനിക്കുളളിൽ എനിക്ക്‌ ചുറ്റും വാപിളർന്നേ നിൽക്കുന്നു. ഇപ്പോൾ- ഞാനോർക്കുന്നത്‌ മൂന്നുമുഖങ്ങൾ... ഒരാൺമുഖം ഒരു പെൺമുഖം പിന്നെ- ആരും കാണാത്തൊരു പൊയ്‌മുഖം. ആൺമുഖംഃ രണ്ടു കുഞ്ഞിക്കണ്ണുകളിൽ പുത്തനുടുപ്പുകളുടെ ലോകവിസ്‌മയം. അത്‌ വിരിഞ്ഞിറങ്ങുന്നത്‌ രണ്ട്‌ ചിറകില്ലാപ്പക്ഷികൾ. അവ പറക്കുന്നത്‌ നിഴലില്ലാ ആകാശം. അവ ഓർക്കുന്നത്‌ തണൽ തെളിയും വഴികൾ. അവ മറക്കുന്നത്‌ മാമരം മരിക്കും കാടുകൾ. പെൺമുഖ...

തലയില്ലാചേരികൾ

ഇരുട്ടിൽ എന്റെ മുറിയിൽ എന്നെക്കൂടാതെ ആരോ ഉണ്ടെന്ന്‌ എപ്പോഴോ ഞാനറിഞ്ഞു. പവർകട്ടിന്റെ വെട്ടമില്ലായ്‌മയിൽ അതൊരു ശവമാണെന്ന്‌ ഞാൻ തൊട്ടറിഞ്ഞു. എന്നാൽ- വെളിച്ചത്തിന്റെ തിരിച്ചുവരവിൽ തലയില്ലാഉടലിന്റെ വേവലാതി കണ്ട്‌ ഞാൻ പകച്ചു. ഏതിനുമൊരു തലവേണമല്ലോ- തലയില്ലാതെങ്ങനെ വാലാടും? വാലായ്‌മ മാത്രം പോരാ, ഇത്തിരി തലക്കനവും വേണം. ദൈവമേ..! ഇതിനു പറ്റിയൊരു തല എവിടെന്നു കിട്ടും? ഏത്‌ പെരുവഴിയുടെ തിരക്കിൽ നിന്ന്‌...? ഏത്‌ ക്ലാസ്‌മുറിയുടെ മൗനത്തിൽ നിന്ന്‌...? ഏത്‌ മോർച്ചറിയുടെ ഇരുട്ടിൽ നിന്ന്‌...? എങ്ങും ഞാൻ തിരഞ്ഞു...

തലയില്ലാചേരികൾ

ഇരുട്ടിൽ എന്റെ മുറിയിൽ എന്നെക്കൂടാതെ ആരോ ഉണ്ടെന്ന്‌ എപ്പോഴോ ഞാനറിഞ്ഞു. പവർകട്ടിന്റെ വെട്ടമില്ലായ്‌മയിൽ അതൊരു ശവമാണെന്ന്‌ ഞാൻ തൊട്ടറിഞ്ഞു. എന്നാൽ- വെളിച്ചത്തിന്റെ തിരിച്ചുവരവിൽ തലയില്ലാഉടലിന്റെ വേവലാതി കണ്ട്‌ ഞാൻ പകച്ചു. ഏതിനുമൊരു തലവേണമല്ലോ- തലയില്ലാതെങ്ങനെ വാലാടും? വാലായ്‌മ മാത്രം പോരാ, ഇത്തിരി തലക്കനവും വേണം. ദൈവമേ..! ഇതിനു പറ്റിയൊരു തല എവിടെന്നു കിട്ടും? ഏത്‌ പെരുവഴിയുടെ തിരക്കിൽ നിന്ന്‌...? ഏത്‌ ക്ലാസ്‌മുറിയുടെ മൗനത്തിൽ നിന്ന്‌...? ഏത്‌ മോർച്ചറിയുടെ ഇരുട്ടിൽ നിന്ന്‌...? എങ്ങും ഞാൻ തിരഞ്ഞു...

വിരലുകൾ പറയുന്നത്‌

ചെറുവിരൽ കാലചക്രം- നിരത്തിലാരക്കാലുമായ്‌ നടക്കുമ്പോൾ ആഞ്ഞുകേറാനൊരച്ചാണിപ്പഴുത്‌ തിരക്കി ഞാൻ നടക്കുന്നു. എന്ത്‌ കാര്യം? എന്നെയൊതുക്കുവാനച്ചാരം വാങ്ങിയോർ പാർശ്വത്തിലെന്നെച്ചവിട്ടി കുതിക്കുന്നൂ. മോതിരവിരൽ കെട്ടവ്രണത്തിനുമീതെ ആരോ രാവിൽ- അണിയിച്ചല്ലോ മുമ്പില്ലാത്തോരടയാളം. ഒട്ടുവെളിച്ചം പകരാനായില്ലെ,ന്നാൽ കിട്ടീ കട്ടുഭുജിപ്പാനിത്തിരി നേരം. വെട്ടമൊരുക്കിയ പുഴയിലിന്നലെ മുങ്ങിപ്പോയീ കാമക്കലിതൻ കരിനാഗം. നടുവിരൽ എന്തിലുമേതിലും ശക്തിചെലുത്താനാ- യിട്ടെല്ലിൻകൂടുതകർക്കുമ്പോൾ ഓർക്കുന്നില്ലാ ഞാനൊര...

എം.ടി.യും മലയാളസിനിമയിലെ ഭാവുകത്വപരിണാമവും

സിനിമ എന്നത്‌ ലോകത്തിനു വേണ്ടിയുളള രൂപകമാണെന്ന ഫ്രഞ്ച്‌ സംവിധായകൻ ഗൊദാർദിന്റെ കാഴ്‌ചപ്പാട്‌, ദർശനത്തിന്റെ രൂപകമാണ്‌ നോവലെന്ന ആൽബേർ കാമുവിന്റെ പ്രസ്‌താവത്തെ പല നിലയ്‌ക്കും ഓർമിപ്പിക്കുന്നു. സാങ്കേതികവിദ്യയിലൂടെ രൂപംകൊണ്ട സിനിമ എന്ന ചിത്രപ്രദർശനരീതി സർഗ്ഗാത്മകതയുടെ തലത്തിൽ കൈവരിച്ച മികവിനെ - സിനിമയുടെ ജൈവപരമായ ഐക്യത്തെ - ഈ പ്രസ്‌താവം സൂചിപ്പിക്കുന്നു. ഇത്തരത്തിൽ ഭാവരൂപതലങ്ങളിൽ സുഘടിതമായ സിനിമയുടെ നേർക്ക്‌ മലയാളിയുടെ ഭാവുകത്വം ആദരസമന്വിതമായ മനോഭാവം കൈക്കൊളളുന്നത്‌ ആയിരത്തിത്തൊളളായിരത്തിഎഴുപതുകളില...

മാനവസത്തയുടെ പ്രാക്തനമുദ്രകൾ -ഒ.വി. വിജയന്റെ രചനകൾ...

അറുപതുകളിലും എഴുപതുകളിലും മലയാളത്തിൽ ശക്തിയാർജ്ജിച്ച ആധുനികത എന്ന സവിശേഷസാഹിത്യ മനോഭാവത്തിന്റെ പ്രശ്‌നപരിസരത്തിലാണ്‌ ഒ.വി.വിജയനും (1931-2005) എഴുതിത്തുടങ്ങിയത്‌. പാരമ്പര്യനിഷേധം, സമൂഹനിഷേധം, ജീവിതപരാങ്ങ്‌മുഖത്വം, അരാജകവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൾ എന്നിവ അക്കാലത്തെ കലാസൃഷ്‌ടികളിൽ സജീവമായിരുന്നു. ഇന്ത്യൻ ജീവിതാവസ്ഥയോടുളള പ്രതികരണമെന്നതിലേറെ പാശ്ചാത്യതത്ത്വചിന്തയോടുളള ആഭിമുഖ്യം വ്യക്തമാക്കുന്നതായിരുന്നു അക്കാലത്തെ മിക്ക രചനകളും. മരണം വ്യർഥമാക്കിയ ജീവിതത്തിനു നേരെ ആധുനികമനുഷ്യൻ സ്വീകരിച്...

മലയാളകഥയിലെ മാന്ത്രികക്കളങ്ങൾ – എം.പി.നാരായണ...

അറുപതുകളിലും എഴുപതുകളിലും മലയാളത്തിൽ ശക്തിയാർജ്ജിച്ച ആധുനികത എന്ന സവിശേഷ സാഹിത്യമനോഭാവത്തിന്റെ പ്രശ്‌നപരിസരത്തിലാണ്‌ ജന്മം കൊണ്ട്‌ പുല്ലുവഴിക്കാരനും ജീവിതം കൊണ്ട്‌ മറുനാടൻ മലയാളിയുമായ എം.പി.നാരായണപിളളയും (1939-1998) എഴുതിത്തുടങ്ങിയത്‌. പാരമ്പര്യനിഷേധം, സമൂഹനിഷേധം, ജീവിതപരാങ്ങ്‌മുഖത്വം, അരാജകവാദം എന്നിവ അക്കാലത്തെ കലാസൃഷ്‌ടികളിൽ സജീവമായിരുന്നു. ഇന്ത്യൻജീവിതാവസ്ഥയോടുളള പ്രതികരണമെന്നതിലേറെ പാശ്ചാത്യതത്ത്വചിന്തയോടുളള ആഭിമുഖ്യം വ്യക്തമാക്കുന്നതായിരുന്നു അക്കാലത്തെ മിക്ക രചനകളും. മരണം വ്യർഥമാക്കിയ ജീ...

എം.ടി.യും മലയാളസിനിമയിലെ ഭാവുകത്വപരിണാമവും

സിനിമ എന്നത്‌ ലോകത്തിനു വേണ്ടിയുളള രൂപകമാണെന്ന ഫ്രഞ്ച്‌ സംവിധായകൻ ഗൊദാർദിന്റെ കാഴ്‌ചപ്പാട്‌, ദർശനത്തിന്റെ രൂപകമാണ്‌ നോവലെന്ന ആൽബേർ കാമുവിന്റെ പ്രസ്‌താവത്തെ പല നിലയ്‌ക്കും ഓർമിപ്പിക്കുന്നു. സാങ്കേതികവിദ്യയിലൂടെ രൂപംകൊണ്ട സിനിമ എന്ന ചിത്രപ്രദർശനരീതി സർഗ്ഗാത്മകതയുടെ തലത്തിൽ കൈവരിച്ച മികവിനെ - സിനിമയുടെ ജൈവപരമായ ഐക്യത്തെ - ഈ പ്രസ്‌താവം സൂചിപ്പിക്കുന്നു. ഇത്തരത്തിൽ ഭാവരൂപതലങ്ങളിൽ സുഘടിതമായ സിനിമയുടെ നേർക്ക്‌ മലയാളിയുടെ ഭാവുകത്വം ആദരസമന്വിതമായ മനോഭാവം കൈക്കൊളളുന്നത്‌ ആയിരത്തിത്തൊളളായിരത്തിഎഴുപതുകളിലാ...

ജ്യേഷ്‌ഠപാദൻ

കോച്ചി വിറക്കും മരങ്ങൾ തൻ പേച്ചുകൾ ഏച്ചുകെട്ടും മകരരാവിലാരോ കാത്തുവച്ചൊരീ കാഴ്‌ച വീണെൻ ഉളളു പൊളളുന്നു. കനൽക്കിടക്കതൻ മുകളിലുത്തരപ്പടിയിൽ പല്ലിളിച്ചുനിൽക്കുന്നു പുലരിയിൽ നഷ്‌ടജീവിതം ജ്യേഷ്‌ഠകായം. അവൻ മുലകുടിച്ച നാളോർത്ത്‌ ഓർമ്മത്താള്‌ കീറി വാവിട്ട്‌ നിലംപതിച്ചുപോയ്‌ കരുണയാചിക്കുന്ന മാതൃപേടകം. എണ്ണമറ്റരുതുകൾ കുടിച്ച്‌ വീർത്ത ജീവിതത്തിന്റെ അരികിലാരോ നാട്ടിയ നെടിയകൊടിതൻ ധൂർത്തമാരുതനിൽ ചോടിളകിപ്പറന്ന്‌ പാളിപ്പൊളിഞ്ഞു പോയൊരു കുറിയ പട്ടമീ ജ്യേഷ്‌ഠയൗവ്വനം. സ്‌നേഹവാക്കിന്റെ, ഇഷ്‌ടനോക്കിന്റെ, വിശി...

തീർച്ചയായും വായിക്കുക