പി.ആർ.ഗോപിനാഥൻനായർ
മതേതരം
ഭാരതത്തിലെ യഥാർത്ഥ മതേതരവാദികൾ ആരാണ്? കളളന്മാർ. അവർ അമ്പലത്തിന്റെ പക്ഷമോ പളളിയുടെ പക്ഷമോ അല്ല. വഞ്ചിയോ ഹുണ്ടികയോ എവിടെക്കണ്ടാലും അവരത് പൊളിക്കും. പൊൻകുരിശും പഞ്ചലോകവിഗ്രഹവും അവർക്കൊരുപോലെ. ഹിന്ദുവെന്നോ മുസൽമാനെന്നോ ക്രിസ്‌ത്യാനിയെന്നോ ഉളള വേർതിരിവ് അവർക്കില്ല. പണവും പണ്ടവുമുളള ഏതു വീടും അവർ കൊളളയടിക്കും. മോഷണകർമ്മങ്ങൾക്കിടയിൽ മതേതരത്വത്തെക്കുറിച്ച് മതപ്രഭാഷണം ചെയ്യാൻ പഴുതുനോക്കുന്ന പരീശ്ശന്മാരുമല്ല അവർ! Generated from archived content: ess...