പി. ആർ. ദേവയാനി
ഒരു കിനാവ്
ഇന്നലെ നിശീഥത്തിലൊരു പൊൻകിനാവിൽ ഞാൻ കണ്ടു ഭാരതാംബയെ സുസ്മേരവദനയെ അപ്പദാംബുജങ്ങളിൽ നമിച്ചൊരിപ്പുത്രിയെ ഉൾപ്പുളകത്തോടൊന്നു വീക്ഷിച്ചു നിന്നാളമ്മ. ആമുഖമന്ദസ്‌മിതം ദർശിക്കെ, മുറിയിലെ കൂരിരുളെങ്ങോ പോയി നിറഞ്ഞു സുമഗന്ധം ഓതിനാളെന്നോടമ്മ നേരമില്ലിനിയൊട്ടും ഉണരൂ പ്രഭാതത്തിൽ തേരൊലി ശ്രവിക്കുക. എത്രയോ ദശാബ്‌ദങ്ങൾ ദാസ്യഭാവം പൂണ്ടു ഞാൻ ഹൃത്തടംനുറുങ്ങുന്നുണ്ടിന്നു മക്കഥയോർത്താൽ പണ്ടു കശ്യപ പത്നി വിനതയൊഴുക്കിയ മിഴിനീർ, കദ്രുവിന്റെയമർഷം പരിഹാസം മിഴിച്ചു നിൽക്കുന്നില്ലേ ഭാരതേതിഹാസത്തിൽ മാതാവിൽ ദാസ്യം തീർത്ത വൈനത...