പി.പി.ജാനകിക്കുട്ടി
ഓർമ്മകൾക്ക് മധുരമുണ്ട്
“ഇതു നിറച്ചാർത്ത്” കൗതുകസ്മരണകളിൽ... മഴപൊഴിയുന്നതിൻ മുൻപുളെളാരഴക്. ഇവിടെയെൻ ഓർമ്മകൾ ചിത്രക്കുടചൂടി- മഴയത്തു തുളളിക്കളിച്ചിടുന്നു... ചെളികെട്ടിനില്‌ക്കുമിടത്തും, വരമ്പിലും കയറിയിറങ്ങി രസിച്ചിടുന്നു കുടയും വലിച്ചുപായുന്നു കാറ്റിൻ ചോല! പിറകേയിഴഞ്ഞും, മറിഞ്ഞുവീണും ഞാനും മഴയത്തെ കളികളിൽ മതിമറന്നു. വെയിൽനാളഭംഗികൾ ചിതറിവീഴുന്നൊരു- പുതുമതേടുന്ന മനസ്സുമായി... വെറുതെയൊരുൾക്കുളിരോടെ മയങ്ങുന്ന- സുഖമുളെളാരോർമ്മകൾ പിച്ചവെച്ചു. Generated from archived content: poem_ormama...
കവിതകൊണ്ടൊരു കാവടിയാട്ടം
വാരൊളിപ്പൂന്തളികയാലെന്നെ- മൂടുമീകാവ്യലേഖതൻ- കീഴിൽ, സംഭ്രാന്ത മണ്ഡലങ്ങളെ തോളിലേറ്റുന്ന മാത്രകൾ. ദീപ്തവർണ്ണകമാനമായ് ഭ്രമ- ണാത്മകമായ് കറങ്ങിയും പിൻകഴുത്തിൽ, ശിരസ്സിൽ, തോളിന്റെ രണ്ടു പാർശ്വവും ശീഘ്രമായ് മിന്നൽപോൽ മറിഞ്ഞാടി സംഭ്രമ- ചിന്തതന്നഗ്നി മൂശയിൽ. മാന്ത്രികദിവ്യഭാവനകൾതൻ കാവടിയാട്ടമാണിത് ആദിമദ്ധ്യാന്തഹീനവിസ്‌തൃത- നീലമാനത്തെ സന്ധ്യയിൽ സൂര്യാ, ചന്ദ്ര, നക്ഷത്ര പ്രകാശിത- മേഖലതൻ ധ്രുവങ്ങളെ ഭാവനതൻ കമാനഭംഗിയായ് തോളിലേറ്റുന്നൊരുത്സവം. Generated from archived con...
ആനുകാലികം
സദ്‌കവിതാവായനയാണു സ്വർഗ്ഗം ദുഷ്‌കവിത വ്യാപിച്ചതാണു നരകം സത്യം വിളിച്ചുപറയുന്നവർക്കുള്ളതു പാതാളവും ഇത്രയുമാണിന്നു സാഹിത്യപ്രസ്ഥാനം. Generated from archived content: poem8_novem5_07.html Author: pp_janakikutti
ആരണ്യകം
“ഘോരവനാന്തരം” - കിളിയുടെ കിന്നാരം ചോലയോട് ഃ “ഞാനൊന്നു മുങ്ങിക്കുളിയ്‌ക്കട്ടെ?” സ്വന്തം ചുഴിയിലീ കിളിയുടെ ജീവനെ പന്താടുവാൻ മടിച്ച് ‘ചോല’ പറഞ്ഞു ഃ “കിളീ, നിന്റെ ഓമനചന്തം ഒരു കുളികൊണ്ടു നഷ്ടമാകാം”. Generated from archived content: poem1_mar31_07.html Author: pp_janakikutti
സ്വരഭംഗികളെവിടെയും
ഒരു തുരുമ്പിച്ച കമ്പിയെ- കാൽകൊണ്ടു വെറുതെ ഞാൻ- തട്ടിയെറിഞ്ഞു അവിടവിടെയതുതട്ടി- മുട്ടിയും, വീണും പരിസരം സംഗീതസാന്ദ്രമാക്കി. Generated from archived content: jan_poem4.html Author: pp_janakikutti
ഭൂമി ഒരു കാവ്യപ്രപഞ്ചം
പി.പി. ജാനകിക്കുട്ടിയുടെ ആറാമത്തെ കൃതിയായ ‘ഭൂമി ഒരു കാവ്യപ്രപഞ്ചത്തിൽ’ 64 കവിതകൾ സമാഹരിച്ചിരിക്കുന്നു. പീഢനങ്ങൾ സഹിച്ച് ജീവിതപ്പാതയിലൂടെ മുന്നേറുമ്പോഴും ഒരു നിറകൺചിരി എന്ന പ്രസാധകരുടെ അവകാശവാദം ആദ്യകവിതയായ മഴത്തുളളിയും കൊടുങ്കാറ്റുകളും എന്ന കവിതയിൽ തന്നെ തെളിഞ്ഞുകാണാം. കൊടുങ്കാറ്റുകളാഞ്ഞടിക്കുമ്പോഴും ഗ്രീഷ്‌മ സൂര്യന്മാർ കത്തിജ്വലിക്കുമ്പോഴും മഴത്തുളളിചില്ലിൽ ഇരുന്ന് മന്ദഹസിക്കുന്നു, ഒരു കോട്ടവും തട്ടാതെ. തുടർന്നു വരുന്ന പട്ടം പറപ്പിക്കുന്ന രസം, ഓർമ്മകളുമായൊരു കിന്നാരം തുടങ്ങിയ കവിതകളിലും ഈ ഒര...