പൂവൈ അമുദൻ
നല്ല ശീലം
കണ്ണനും കൃഷ്‌ണനും സമപ്രായക്കാരും ഏഴാം ക്ലാസ്സിൽ പഠിക്കുന്നവരുമാണ്. കണ്ണന്റെ കാതുകുത്തി കമ്മലിട്ടിരുന്നു മുമ്പ്. അതിനാൽ അവനെ ഃ‘കാതുകുത്തിക്കണ്ണൻ’ എന്ന് ചില കുട്ടികൾ വിളിക്കുമായിരുന്നു. ഇങ്ങനെ വിളിക്കുന്നത് അവന് തീരെ ഇഷ്‌ടമായിരുന്നില്ല. പ്രത്യേകിച്ച് അവന്റെ അടുത്ത കൂട്ടുകാരൻ കൃഷ്‌ണൻ വിളിച്ചാൽ സഹിക്കാനാകുമായിരുന്നില്ല. ഒരു ദിവസം സ്‌കൂൾ വിട്ടുവരുംവഴി എന്തോ പറഞ്ഞ് തെറ്റിയ കൃഷ്‌ണൻ പല പ്രാവശ്യം “കാതുകുത്തിക്കണ്ണാ, കാതുകുത്തിക്കണ്ണാ” എന്ന് വിളിച്ച് പരിഹസിച്ചു. കണ്ണന് ദേഷ്യം വന്നു. “എടാ, കൃ...
പഠിപ്പും പണവും
ഹരിലാലിന്റെ കീശയിൽ പത്തുരൂപാനോട്ടിരിക്കുന്നത് അച്‌ഛൻ കുട്ടപ്പന്റെ കണ്ണിൽപ്പെട്ടു. ബാഗിൽ പുസ്‌തകങ്ങളടുക്കിവെച്ച് സ്‌കൂളിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയാണ് ഹരി. അച്‌ഛൻ തന്റെ കീശയിലെ പത്തുരൂപാനോട്ട് കണ്ടെന്ന് അവന് മനസ്സിലായി. അതുകൊണ്ട് വേഗം പോകാൻ ശ്രമിക്കയാണവൻ. “മോൻ സ്‌കൂളിലേക്കാണോ?” കുട്ടപ്പൻ വളരെ സൗമ്യമായി ചോദിച്ചു. “പുസ്‌തകോം എടുത്തോണ്ട് സ്‌കൂളിലേക്കല്ലാതെ പിന്നെ...!” ഹരിയ്‌ക്ക് ചോദ്യം ഇഷ്‌ടപ്പെട്ടില്ല. “ദേഷ്യപ്പെടല്ലേ മോനേ, അരീ!” ഇതും പറഞ്ഞ് അച്‌ഛൻ അവന്റെ കവിളിൽ മെല്ല...
തൊഴിലിന്റെ മഹത്വം
നല്ല വളക്കൂറുളള മണ്ണാണ് വാളയാർപുരം ഗ്രാമത്തിലേത്. അദ്ധ്വാനശീലരായ മനുഷ്യരാണ് അവിടെയുളളവർ. കൃഷിക്കാരും കരിങ്കൽപണിക്കാരുമായിരുന്നു അധികവും. വളരെ പ്രസിദ്ധമായ ഒരു ക്ഷേത്രമുണ്ടായിരുന്നു അവിടെ. ക്ഷേത്രത്തിലെ ദേവിയുടെ അനുഗ്രഹം കൊണ്ടാണ് ഗ്രാമത്തിന്റെ ഐശ്വര്യം നിലനിൽക്കുന്നതെന്ന് പ്രായമായവർ പറയും. കൃഷിക്കാരനായ കണാരന്റെ ഒരേയൊരു മകനാണ് ഉദയൻ. അടുത്ത വീട്ടിലെ ചന്ദ്രൻ കരിങ്കൽത്തൊഴിലാളിയായിരുന്നു. ചന്ദ്രന്റെ മകൻ ഉത്തമനും കണാരന്റെ മകൻ ഉദയനും. ഗ്രാമത്തിലെ പ്രൈമറിസ്‌കൂളിലെ പഠനം കഴിഞ്ഞപ്പോൾ പട്ടണത്തിലെ ഹ...
ഉയർച്ചയും താഴ്‌ചയും
അരക്കൊല്ല പരീക്ഷ കഴിഞ്ഞ് സ്‌കൂൾ തുറന്ന ദിവസം. തങ്ങൾക്ക് ലഭിച്ച മാർക്കറിയാൻ കുട്ടികൾക്ക് ആകാംക്ഷ. ശാലിനി ടീച്ചർ സയൻസ് പേപ്പർ കൊടുക്കുന്നതിനിടയിൽ വിളിച്ചു. “ചിഞ്ചു -സ്‌കോർ 42-ഡി ഗ്രേഡ്.” എല്ലാവരും ചിഞ്ചുവിന്റെ മുഖത്തേക്ക് ആശ്ചര്യത്തോടെ നോക്കി. ചിഞ്ചു എഴുന്നേറ്റ് വിഷാദമൂകയായി നിന്നു. “എന്താ ചിഞ്ചൂ, നീ നന്നായി പഠിക്കുന്ന കുട്ടിയാണല്ലോ. എന്നിട്ടും സയൻസിലെന്തേ മാർക്ക് കുറഞ്ഞു?” ടീച്ചർ ചോദിച്ചിട്ടും ചിഞ്ചു മിണ്ടാതെ നിന്നതേയുളളൂ. “എന്തുപറ്റി കുട്ടിക്ക്? എന്താ മിണ്ടാതെ നിൽക്കുന്നത്? കാര...
സ്വഭാവഗുണം
ആര്യമലയിലെ പ്രസിദ്ധമായ ക്ഷേത്രമാണ് പാമ്പുംകാവ്. വർഷംതോറും അവിടെ നടക്കുന്ന ഉത്സവത്തിന് എത്തിച്ചേരുന്നവർ എത്രയെന്ന് പറയാനാകില്ല. അടിവാരത്തിൽ നിന്ന് നടന്നല്ലാതെ ക്ഷേത്രത്തിലെത്താൻ വഴികളില്ല. മലകയറ്റം ഭക്തജനങ്ങൾ ഒരു വഴിപാടായും നടത്തിപ്പോന്നു. വളരെ നാളായി ആഗ്രഹിച്ചിട്ടാണ് തടിയൂർ ഗ്രാമത്തിൽ നിന്ന് നാഥൻ ഉത്സവം കാണാൻ പാമ്പുംകാവിലേക്ക് പുറപ്പെട്ടത്. പണ്ട് തന്റെ കൂടെ പഠിച്ചിരുന്ന സോമനെ വഴിയിൽ അയാൾ കണ്ടുമുട്ടി. സോമൻ പഠിക്കുന്ന കാലത്തേ ചെറിയൊരു കളളനായിരുന്നു. അയാളും ക്ഷേത്രത്തിലേക്കുതന്നെ. ഇപ...
പരിശ്രമം
സമയം പാതിരയോടടുത്തു. നിവർത്തിവെച്ച പുസ്‌തകത്തിനു മുമ്പിലിരുന്ന് ഉറക്കം തൂങ്ങിപ്പോയ സാജേഷ് പാടുപെട്ട് കണ്ണുകൾ തുറന്നു. അവൻ വീണ്ടും വായിക്കാനാരംഭിച്ചു. നാളെ പരീക്ഷ തുടങ്ങുകയാണ്. ആ വിചാരം അവനെ അലോസരപ്പെടുത്തി. ഉറക്കം അവന്റെ കണ്ണുകളിൽനിന്ന് വിട്ടുമാറാൻ മടിച്ചു. പുസ്‌തകത്തിലെ അക്ഷരങ്ങളിൽ കണ്ണുകൾ പരതുമ്പോഴും അവന്റെ ചിന്തകൾ അലയുകയായിരുന്നു. ‘മണ്ടനജേഷ്’ എന്നുപറഞ്ഞ് കളിയാക്കാറുണ്ടായിരുന്ന പിൻബെഞ്ചിലെ അജേഷ് പോലും ഇത്തവണ ജയിക്കുമെന്നുറപ്പ്! മുൻ ബെഞ്ചിലിരിക്കുന്ന തന്റെ കാര്യമോ? ഒരുറപ്പുമില്ല. ...
പശ്ചാത്താപം
മലമുകളിലെ മറയൂരിലാണ് കുഞ്ഞികുട്ടന്റെ വീട്. പേര് കുഞ്ഞുകുട്ടനെന്നായിരുന്നെങ്കിലും കുറുമ്പിന്റെ കാര്യത്തിൽ അവൻ വലിയ കുട്ടനായിരുന്നു. മാതാപിതാക്കൾ അവന്റെ മുരട്ടുസ്വഭാവത്തിനറുതി വരുത്താൻ ശ്രമിച്ചിട്ട് കഴിഞ്ഞില്ല. സ്‌കൂളിൽ ചേർത്താലേ നന്നാകൂവെന്ന് ചിലർ പറഞ്ഞു. അങ്ങനെയാണ് രണ്ടുവർഷം വൈകിയാണെങ്കിലും കുഞ്ഞുകുട്ടൻ പഠിക്കാൻ തുടങ്ങിയത്. സ്‌കൂളിൽ ചേർന്നിട്ടും കുഞ്ഞുകുട്ടന്റെ സ്വഭാവത്തിൽ വലിയ മാറ്റമൊന്നും ഉണ്ടായില്ല. കാട്ടിലും മേട്ടിലും അലഞ്ഞുനടന്ന് ശീലിച്ച അവനോട് കൂട്ടുകൂടാൻ മറ്റുകുട്ടികൾക്ക് പ...
സ്‌നേഹിതർ
സ്‌കൂൾ തുറന്നു. പുത്തനുടുപ്പുകളും ധരിച്ച് കുട്ടികൾ സന്തോഷത്തോടെ ക്ലാസ്സിലെത്തി. ഹെഡ്‌മാസ്‌റ്റർ ആറാം ക്ലാസ്സിൽനിന്ന് പാസ്സായവരുടെ പേര് വിളിച്ച് ഏഴാം ക്ലാസ്സിലേക്ക് വരിയായി പറഞ്ഞയച്ചു. എല്ലാവർക്കും സന്തോഷം! രണ്ടുപേർ മാത്രം ക്ലാസ്സിൽ തല കുനിച്ചിരുന്നതേയുളളൂ. “ഓ...അവർ രണ്ടുപേരും തോറ്റുപോയല്ലോ! ആദ്യം മുതൽ തന്നെ ശ്രദ്ധിച്ചിരുന്നുവെങ്കിൽ ജയിച്ചേനെ.” കണ്ണപ്പൻ നടക്കുന്നതിനിടയിൽ പറഞ്ഞു. “ഒടുവിൽ വളരെ ശ്രദ്ധിച്ചു പഠിച്ചിട്ടും വിജയൻ തോറ്റില്ലേ!” ഒപ്പം നടന്നിരുന്ന സതീശ്. “അന്നന്നത്തെ പാഠങ്ങൾ ...
കുട്ടിയെ കണ്ട് പഠിക്കാം
അച്‌ഛൻ ഓഫീസിൽ നിന്ന് വന്നപ്പോഴേക്കും കുട്ടികൾ മൂന്നുപേരും ചുറ്റും കൂടി. “അച്‌ഛന് ക്ഷീണം കാണും. മക്കൾ ശല്യം ചെയ്യാതെ!” അമ്മ പറഞ്ഞു. കുട്ടികൾ അത് കേട്ടതായി ഭാവിച്ചില്ല. “അച്‌ഛന് ഇന്നല്ലേ ശമ്പളദിവസം! എനിക്ക് ക്രിക്കറ്റ് ബോൾ കൊണ്ടുവന്നോ?” മൂത്തമകൻ കലേശൻ ചോദിച്ചു. “ഞാൻ സ്‌കൂളിൽ ഡാൻസിന് ചേർന്ന കാര്യം പറഞ്ഞിരുന്നല്ലോ. എനിക്ക് പട്ടുപാവാട വാങ്ങിയോ, അച്ഛാ?” അനിയത്തി ശെൽവിയുടെ ചോദ്യം. “എനിക്ക് പുതിയ പേന വാങ്ങാൻ അച്ഛൻ മറന്നില്ലല്ലോ.” ഇളയവൾ ശിൽപ. “എല്ലാവർക്കും വേണ്ടതൊക്കെ കൊണ്ടുവന്നി...