ജോസ് പൂണോളി
കന്ന്യാത്തം
https://youtu.be/8VTg_tXznUc
ചേക്കേറാന്‍ കൂട്ടമായ് ചിറകടിച്ചെത്തീ
ചേതന മുറ്റിയ പരദേശി ചിന്തകൾ,
ഇണചേരാന്‍ മാത്രം ആര്‍ത്തി പൂണ്ടവര്‍
ഇറങ്ങാനിടംതേടിയെൻ വാനിൽ വട്ടമിട്ടു.
മൂടി മറച്ചു ഞാനെൻ മനസ്സിനെ
മൂഢതയുടെ മാറാപ്പിൽ കെട്ടി വെച്ചു,
കല്പിച്ചേകാത്ത ചിന്തകള്‍ക്കയിത്തം കല്പ്പിച്ചു
കന്ന്യാത്തം കളങ്കമേല്ക്കാതെ കാത്തുവെച്ചു.
പകുത്തതിനപ്പുറം പറന്നുവെന്നാല്‍
പാപമാണെന്നും പിന്നെ പാതാളമാണെന്നും
പതിറ്റാണ്ടുകള്‍ പറഞ്ഞും പഠിപ്പിച്ചും
പകര്‍ത്തി വാര്‍ത്തെടുത്തതല്ലേ നമ്മെ നമ്മൾ.
തലമുറകളെത്ര താണ...
ഞാൻ
ഞാന്‍ ഒരു കണികയോടു ഒരുകോടി കണികകള്‍
ഒന്നിച്ചു ചേര്‍ന്നൊരു കോശമായ്
അണ്ഡമായ്, ബീജമായ് പിന്നെ ഞാനുമായി.
പിന്നേയും ശതകോടി കണികകള്‍
എന്നിലെന്നും അടിഞ്ഞുറഞ്ഞിപ്പോൾ
ഈ നിമിഷത്തിലെ ഞാനുമായി.
അറിയുന്നില്ല ഞാനതെങ്കിലും
അടിഞ്ഞും വെടിഞ്ഞും കൂട്ടിക്കിഴിച്ചും
മാറുകയാണ് ഞാന്‍ നിമിഷാന്തരം.
എന്നെ വെടിഞ്ഞകന്നവ നിന്നിലുണ്ട്
നിന്നെ വെടിഞ്ഞകന്നവ എന്നിലും
എന്നിൽ നീയുണ്ട് , നിന്നിൽ ഞാനും.
https://youtu.be/9kCE1eOhpPQ
ചാപിള്ളകൾ എന്ന കവിതാ സമാഹാരത്തിൽ നിന്നും