പൊൻകുന്നം വർക്കി
മോഡൽ
പുനർവായന മലയാള കഥാസാഹിത്യത്തിലെ എക്കാലത്തെയും മഹാരഥന്മാരായിരുന്ന പോയതലമുറയിലെ പ്രമുഖകഥാകൃത്തുക്കളുടെ ഏതാനും കഥകൾ ഓരോ ലക്കത്തിലായി പ്രസിദ്ധീകരിക്കുന്നു. പുതിയ എഴുത്തുകാർക്ക് കഥാരചനയിൽ ഈ മാർഗ്ഗദർശിയാകാൻ ഈ കഥകൾ പ്രയോജനപ്പെടും. പൊൻകുന്നം വർക്കിയുടെ മോഡൽ എന്ന കഥയോടെ ഈ പംക്തിക്ക് തുടക്കമിടുന്നു. ഒന്നാംതരം ഒരു തയ്യൽക്കാരനാണ് സി.പി. ഫ്രാൻസിസ്. വിദേശത്തു പലേടത്തും പോയി പലവിധ തയ്യലുകൾ അയാൾ പഠിച്ചിട്ടുണ്ട്. ടൗവ്വൽ മുതൽ കോട്ടുവരെയുള്ള ഏത് ഉരുപ്പടിയും ഭംഗിയായി തയ്‌ക്കാമെന്നാണ് ഫ്രാൻസിസിന്റെ അഭിമാന...