പോഞ്ഞിക്കര റാഫി
ക്രിസ്തുവിന്റെ മാതാവ്
പുനര്‍വായന മലയാള കഥാസാഹിത്യത്തിലെ എക്കാലത്തെയും മഹാരഥന്മാരായിരുന്ന പോയതലമുറയിലെ പ്രമുഖകഥാകൃത്തുക്കളുടെ ഏതാനും കഥകള്‍ ഓരോ ലക്കത്തിലായി പ്രസിദ്ധീകരിക്കുന്നു. പുതിയ എഴുത്തുകാര്‍ക്ക് കഥാരചനയില്‍ മാര്‍ഗ്ഗദര്‍ശിയാകാന്‍ ഈ കഥകള്‍ പ്രയോജനപ്പെടും. ഈ ലക്കത്തില്‍ പോഞ്ഞിക്കര റാഫിയുടെ 'ക്രിസ്തുവിന്റെ മാതാവ്’ എന്ന കഥ വായിക്കുക. ഡിസംബര്‍ ഇരുപത്തിനാലാംതീയതിയാണ്. പാതിരാവായി. പള്ളിയില്‍ നിന്നും മണിനാദവും കതിനാവെടികളും ബാന്‍ഡുമേളങ്ങളുമെല്ലാം ഉയര്‍ന്നു. ഓരോ കത്തോലിക്കാകൂടുംബത്തിന്റെയും മുറ്റത്ത് കമ്പുകള്‍ നാട്ടി...