പി.ഒ.ജൂഡ്‌സൺ
പെയ്‌തൊഴിയുമൊരു മഴയ്‌ക്കു മുമ്പെ
മഴനനഞ്ഞു കുളിര്‌ന്നൊരു മൂവന്തിനേരത്തു, മനസ്സിലുദിച്ചൊരാ പൗരുഷരൂപം മാരിവില്ലായ് മാനത്ത് തെളിഞ്ഞു വന്നു. മധുവിധുകാല പക്ഷിയായ് വിരുന്നുവന്നു, മദന ചിന്തകളായ് നെഞ്ചിൽ നുരഞ്ഞിടുന്നു മധുരസ്വപ്‌നങ്ങളായെന്നിലുണർന്നിടുന്നു. നീർമഞ്ഞിന്നലകളിൽ നീന്തിനീരാടി, നീലനിശീഥിനിയും മന്ദമണയുകയായ്, നീലവാനത്താഴ്‌വരച്ചോലകളില്, നീലപേടമാനും മേഞ്ഞുതുടങ്ങുകയായ് നീലവിഹായസ്സിന് ചതുരംഗക്കളത്തിൽ നക്ഷത്രജാലങ്ങളും കരുക്കള് നീക്കിതുടങ്ങുകയായ്. നനുത്ത ശിശിരത്തിന് മേനിയിലാകവേ, പൂവായ പൂക്കളെല്ലാമിന്ന് മിഴിയുണരുകയായ് തൊട...