പി.എൻ. പണിക്കർ
എന്താണ് സൗഹൃദ ഗ്രാമം?
സമാധാനപൂർണ്ണവും സ്‌നേഹത്തിൽ അധിഷ്‌ഠിതവുമായ ഒരു സമൂഹം എന്നത് ഏതു കാലത്തും മനുഷ്യസ്‌നേഹികളായ മഹാത്മാക്കളുടെ ജീവിത ലക്ഷ്യമായിരുന്നിട്ടുണ്ട്. വ്യക്തികൾ തമ്മിൽ ആരോഗ്യകരമായ ബന്ധം നിലനിർന്നാൽ മാത്രമേ കുടുംബജീവിതത്തിൽ ഐശ്വര്യവും സന്തോഷവും ഉണ്ടാവുകയുളളൂ. അങ്ങനെ കുടുംബങ്ങളിൽ സൗഹൃദാന്തരീക്ഷം ഉണ്ടാക്കിയെടുത്ത് അപ്രകാരമുളള കുടുംബങ്ങൾ ചേർന്ന് കൊച്ചുകൊച്ചു സമൂഹങ്ങൾ രാജ്യത്തുടനീളം ഉണ്ടാക്കുകയാണ് ഇന്നാവശ്യം. ഒരു പ്രദേശത്തുളള ശരാശരി 500 വീടുകളെ ഉൾക്കൊളളിച്ചുകൊണ്ട് ചെറിയ ഗ്രാമങ്ങൾക്ക് രൂപം കൊടുക്കുന്നു....