ഡി.പ്രദീപ്‌കുമാർ
കാഴ്‌ച
ഗ്രാമത്തിലെ ചായക്കട. 26 വർഷം വിദേശ വിമാനക്കമ്പനിയിൽ ജോലി ചെയ്‌തു തിരിച്ചെത്തിയ എ.കെ.നായരും യു.എസ്.എ., കനഡ, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങി മിക്ക വിദേശരാജ്യങ്ങളും കറങ്ങി എത്തിയ മർച്ചന്റ് നേവിയിലെ ജോയി പുതുപ്പറമ്പനും ബഡായി പറയുകയാണ്. ലോകം ഏറെ കണ്ടത് താനാണെന്നു സ്ഥാപിക്കാൻ കൊണ്ടുപിടിച്ച ശ്രമത്തിലാണ് രണ്ടുപേരും. എങ്ങുനിന്നോ കേറിവന്ന അരക്കിറുക്കനായ അസ്സനിക്ക ഒറ്റ ചോദ്യംഃ “അല്ല, ഇങ്ങള് ആരെങ്കിലും ഇങ്ങളെ തലേന്റെ പിന്നാമ്പുറം കണ്ടിട്ട്‌ണ്ടോ?” അതോടെ ബഡായികൾ അവസാനിച്ചു. ...