പി.എം.കാദർ
മുഹമ്മദ് അബ്‌ദുറഹിമാൻ സാഹിബിനെ അവഹേളിച്ചത്…...
ധീരദേശാഭിമാനി മുഹമ്മദ് അബ്‌ദുറഹിമാൻ സാഹിബിന്റെ ചരമദിനമായിരുന്നു കഴിഞ്ഞ നവംബർ 23. മതിലകത്തെ രാഷ്‌ട്രീയ-സാംസ്‌കാരിക പ്രവർത്തകനായിരുന്ന അന്തരിച്ച പി.എം.കാദറിന്റെ ഓർമ്മക്കുറിപ്പിൽ നിന്നുളള ഈ പുനഃപ്രസിദ്ധീകരണത്തിന് ഇന്നേറെ പ്രസക്തിയുണ്ടെന്ന് തോന്നുന്നു. കോൺഗ്രസിൽ ഗ്രൂപ്പ് രാഷ്‌ട്രീയം ഇന്നത്തെപ്പോലെ അന്നും നിലനിന്നിരുന്നു. അഖിലേന്ത്യാടിസ്ഥാനത്തിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ കാറ്റ് സ്വാഭാവികമായി കേരളത്തിലും ആഞ്ഞ് വീശി. കേരളത്തിൽ ഇന്നറിയപ്പെടുന്ന കമ്യൂണിസ്‌റ്റു നേതാക്കളെല്ലാം തന്നെ കോൺഗ...