പി.എം. ഗിരീഷ്
കഥയിലെ അടയാളവാക്യങ്ങൾ
സ്‌ത്രീപക്ഷ വീക്ഷണം പുലർത്തിക്കൊണ്ട് ലൈംഗിക പ്രമേയങ്ങൾ ആവിഷ്‌കരിക്കാൻ ആർജവം പ്രകടിപ്പിക്കുന്ന കഥാകാരിയാണ് ഇന്ദു മേനോൻ എന്ന് ‘സംഘ്‌പരിവാർ’ എന്ന കഥാസമാഹാരത്തിന്റെ ‘ബ്ലർബി’ൽ പറയുന്ന കാര്യം, ‘ഒരു തരം ലളിതവത്‌കരണ’മാണെന്ന് ഉളളടക്കം തെളിയിക്കുന്നു. മതപ്രത്യയശാസ്‌ത്രത്തെ വാങ്ങ്‌മയം കൊണ്ടു തകർക്കുന്ന സർഗാത്മകമായ ഊർജമാണ് ഇന്ദുമേനോന്റെ ഉൾക്കരുത്ത്. ഒരു ഉദാഹരണംഃ കുട്ടികൾ ചേമ്പിന്റെ വട്ടയിലകൾ പരത്തിവെച്ച് അതിലേക്ക് തൂറുകയായിരുന്നു. ഒരുത്തി കൈയിലെ ഉണക്കച്ചുളളികൊണ്ട് നിലത്ത് അക്ഷരങ്ങളും ചിത്രങ്ങളും വ...