പി കെ എസ് മേനോന്‍
സുഖം തേടിപ്പോയവര്‍
പ്രതിദിനം അറുപതുകോടി ഉറക്കഗുളിക ഈ ഭൂമുഖത്ത് വിറ്റഴിയുന്നു. ! അടുത്ത കാലത്ത് കണ്ട ഒരു പത്രവാര്‍ത്തയാണ്. മറ്റു മയക്കുമരുന്നുകളുടെ കണക്കെടുത്താല്‍ ലോക ജനസംഖ്യയുടേതിനേക്കാള്‍ കൂടുതലുണ്ടാകും. തായ്‌ലന്‍ഡില്‍ അഞ്ചു കോടി ജനങ്ങളില്‍ അഞ്ചു ലക്ഷവും മലേഷ്യയില്‍ മൂന്നരകോടി ജനങ്ങളില്‍ മൂന്നു ലക്ഷവും മയക്കുമരുന്നിന് അടിമയാണെന്ന വാര്‍ത്ത കണ്ടു. ഭാരതത്തിലെ കണക്ക് അനുദിനം ആപത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണെന്നതും വ്യക്തം. എങ്കിലും പുതിയ പുതിയ മയക്കുമരുന്നുകള്‍ കണ്ടെത്താനും അവ വിതരണം ചെയ്യാനും ലക്ഷങ്ങള്‍ ചെലവഴ...
തകരുന്ന ദാമ്പത്യ സ്വപ്നങ്ങള്‍
വിവാഹത്തെപ്പറ്റി അമിതമായി സ്വപ്നങ്ങള്‍ ഹൃദയത്തില്‍ താലോലിച്ചിരുന്നയാളാണ് ശിവകുമാര്‍. ഭാര്യ സുന്ദരിയായിരിക്കണം, ആവശ്യത്തിനു പണം വേണം, കുടുംബക്കാരായിരിക്കണം ശിവകുമാറിന് ഗവണ്മെന്റില്‍ സാമാന്യം നല്ല ഒരു ജോലിയുണ്ട്. അതിന്റെ ബലത്തില്‍ മാതാപിതാക്കള്‍ പല ഭേദപ്പെട്ട വീടുകളില്‍ നിന്നും വിവാഹം ആലോചിച്ചു. പക്ഷേ പെണ്ണിനെ കണ്ടു കഴിയുമ്പോള്‍ ശിവകുമാറിന്റെ സ്വപ്നം ഉടയും. പല വീടുകളിലും പെണ്ണുകാണാനെത്തി. പക്ഷെ, എവിടെയും അയാളുടെ സങ്കല്‍പ്പത്തിലെ പ്രിയ സഖിയെ കണ്ടെത്തിയില്ല. അങ്ങനെയിരിക്കെ ഒരു ബ്രോക്കര്‍ ഒരു ആലോചനയ...