പികെകെ നായര്‍
ഇന്ത്യയിലെ നാണയാവിഷ്‌കരണത്തിന്റെ പ്രമുഖവശങ്ങള്‍
വര്‍ഷംതോറും ഇന്ത്യാഗവണ്‍മെന്റ് പുതിയ നാണയങ്ങള്‍ പുറത്തിറക്കുന്നുണ്ട്. ഇതിന്റെ മുഖ്യ ഉദ്ദേശ്യം ജനങ്ങള്‍ക്ക് ആവശ്യത്തിനുള്ള നാണയ ലഭ്യത കൈവരുത്തുക എന്നുള്ളതാണ്. കൂടാതെ മഹാന്മാരുടെ ഓര്‍മ്മക്കായി പുതിയ നാണയങ്ങള്‍ ഇറക്കുകയും പതിവാണ്. ഉദാഹരണമായി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ജന്മശതാബ്ദി പ്രമാണിച്ച് അഞ്ചുരൂപയുടെയും നൂറുരൂപയുടെയും പ്രത്യേകം പ്രത്യേകം നാണയങ്ങള്‍ പുറപ്പെടുവിച്ചു. ഇതില്‍ അഞ്ചു രൂപാ നാണയം ലീഗല്‍ ടെന്റര്‍ ആയി ഉപയോഗിക്കുമ്പോള്‍ നൂറുരൂപ നാണയം അങ്ങനെ ആയിരിക്കുകയില്ല. കാരണം, നൂറുരൂപാ നാണയം പ്രത്യേ...