Home Authors Posts by പി.കെ.ഉണ്ണികൃഷ്‌ണൻ

പി.കെ.ഉണ്ണികൃഷ്‌ണൻ

0 POSTS 0 COMMENTS

പിത്തരതി

കരളിൽനിന്നും കണ്ണീരുറയുമ്പോൾ പ്രണയം നീട്ടിയ തീരങ്ങളിൽ നമുക്ക്‌ കാറ്റ്‌ കൊളളാനിറങ്ങാം. നിരാസങ്ങളുടെ വേലിയേറ്റങ്ങളിൽ അവസാനത്തെ മൺതരിയും ഒലിച്ചുപോകുമ്പോൾ മുങ്ങിത്താഴുന്ന ഹൃദയത്തിനായി മറവിയുടെ കച്ചിത്തുമ്പ്‌ നൽകിക. അടഞ്ഞവാതിലുകൾ പോലെ സന്ധ്യയുടെ കറുപ്പ്‌ ദുരൂഹമരണങ്ങളുടെ മേഘങ്ങളിൽ പെയ്‌തിറങ്ങുമ്പോൾ കാറ്റ്‌, കാലപ്പെരുക്കങ്ങളുടെ ചിതയൊരുക്കമാവുന്നു. കണ്ണിൽ, കടന്നക്കൂടിളകുമ്പോൾ ആർദ്ര, സാന്ദ്രാനുകമ്പം നോട്ടമെന്തേ? കരളിൽ, കരിവിഷക്കോളടിക്കുമ്പോൾ കദന, സാന്ത്വന പല്ലവിയെന്തേ? ഒറ്റുകാരന്റെ അടിവസ്‌ത്രത്തിൽ പ...

ജാലം

ഇന്ദ്രിയങ്ങളുടെ നെറുകയിൽ കുഴിച്ചിട്ട ദർശന വിത്തുകൾ പൊട്ടിമുളക്കുന്നതും കാത്ത്‌ വെന്തുനീറുന്ന ഹൃദയങ്ങളുടെ നൊമ്പരപ്പാട്ട്‌.. ഇലനീട്ടിയ മിഴിമരങ്ങളുടെ നാവറുത്ത്‌ ശോണനുറുമ്പുകൾ സദ്യയൊരുക്കി ചലനവേഗങ്ങളുടെ വേരെടുത്ത്‌ ഇത്തിക്കണ്ണികൾ പുടവയാക്കി മണ്ണ്‌- നിരാസത്തിന്റെ കടലായി ജലജീവിതം പ്രാണന്റെ പിടച്ചിലായി കാറ്റനന്തം ശിരോജ്വാലയായി... കൂമ്പടഞ്ഞ വിത്തുകൾ കെട്ടുപോകുവാൻ പോലുമാവാതെ നിത്യ നിഷ്‌ഫല സമസ്യയായി ഐന്ദ്രിക യുദ്ധകാണ്‌ഡങ്ങളിൽ ചീഞ്ഞളിഞ്ഞു കത്തുമ്പോൾ മുരട്ടുകാളകൾ മേയുന്ന ഷണ്‌ഡോന്മത്ത വക്രാധികാര ഭൂമിയിൽ ഒര...

ഗുരു

ഗുരു അഗ്‌നിയാണ്‌ ഹിമ മുടികളേയും സപ്‌തസാഗരങ്ങളേയും ആവാഹിക്കുന്ന അഗ്നിപുഷ്‌പം അധർമ്മ നീതികളുടെ നഗര ദുർഗ്ഗങ്ങൾ ചാമ്പലാക്കുന്ന തൃക്കണ്ണ്‌.... അത്യാചാരങ്ങളെ വിഴുങ്ങുന്ന ത്രികാല താപതാണ്‌ഡവം ഗുരു മോക്ഷമാണ്‌ ജനിമൃതികളിലെ കർമ്മ ബന്ധങ്ങളിൽ നിന്നും കൊഴിഞ്ഞുപോകുന്ന നൊമ്പരമാത്രകൾ... ഇലകളും വേരുകളും ഇടവുമില്ലാത്ത സഞ്ചരിക്കുന്ന വൃക്ഷം വൃത്തത്തിൽ നിന്നും ബിന്ദുവിലേക്കുളള സ്വച്ഛന്ദ നീരസ വിരാമം... ഗുരു ആനന്ദമാണ്‌ കർമ്മത്തിന്റെ ചലനതാളങ്ങളിൽ ധർമ്മബോധ സംഗീതം അടയുന്ന വാതിലിൽ തുറന്ന പ്രതീക്ഷയുടെ അവസാന നിശ്വാസം കണ്ണീ...

സൂക്ഷിക്കുക

കുമാരാ, സൂക്ഷമില്ലാത്തവന്റെ മുതല്‌ നാണമില്ലാത്തവൻ കൊണ്ടുപോകും. മണ്ണുംചാരി നിന്നവൻ പെണ്ണും കൊണ്ടുപോകും കാത്തുസൂക്ഷിച്ച കസ്‌തൂരിമാമ്പഴം കാക്കകൊത്തിപ്പോകും. സൂക്ഷിക്കുക- തിരക്കിൽ പോക്കറ്റടിക്കാരും മാലമോഷ്‌ടാക്കളും നേർജാരന്മാരും ഒറ്റപ്പെടുമ്പോൾ ഭയവും... കണ്ണുപോയാൽ കാലം; കരൾ ആയുസ്സും സൂക്ഷിക്കുക- സ്വരുക്കൂട്ടിയ സ്വപ്‌നങ്ങളിൽ വിഷപ്പാമ്പുകൾ ചുറ്റിപ്പടരുന്നത്‌ ഇണയുടെ കണ്ണീരിൽ വഞ്ചനയുടെ മധുരം കിനിയുന്നത്‌ ചതിയുടെ സൂചിമുനയിൽ ജീവൻ പിടയുന്നത്‌. സൂക്ഷിക്കുക- ഇടതുവശം പോകുക വഴികളിൽ, വശങ്ങളില്ലാതെ ഭ്രാന്തുപ...

ജലബോംബ്‌

ആകാശത്തു നിന്നും ചൊറി ചൊരിഞ്ഞൊരു കരിമലയിറക്കം... മണ്ണിൽ അഗ്നി പ്രളയം... നദികൾ ഒഴുക്കിനെ ഭയന്ന്‌ ഓടിയൊളിക്കുന്നു ദുരിതങ്ങളുടെ കുടക്കീഴിൽ വീണ്ടുമൊരു മഴക്കാലം ഭൂമിയുടെ അർബുദകോശങ്ങളിൽ നിന്നും ചിറകില്ലാത്ത ഈയലുകളുടെ ബഹിരാകാശ യാത്ര മഴയുടെ രതിശയ്യയിൽ ഫലിതമാകുന്ന പ്രണയം ജീവിതം ചവിട്ടിയരക്കപ്പെട്ട തെരുവുകളിൽ മാംസദാഹത്തിന്നറവു കോണിൽ വേട്ടയാടപ്പെട്ട തരുണീവിലാപത്തിൽ മഴയൊരു മഹാമാന രൗദ്രം... ഹരിമുരളിയായ്‌ നെഞ്ചുരുകിയുണരുന്ന രോഷാഗ്നിയായ്‌ കാളീയ ഫണമറുത്തെറിയുന്ന ഖണ്‌ഗമായ്‌ തുടികൊട്ടിയിടിവെട്ടിയിഹയഹം തട്ടിത്തകർ...

ആഗോളാന്തര സന്ദേശങ്ങൾ

തെരുവിലെറിയപ്പെട്ടവന്റെ നൊമ്പരങ്ങളിൽ നെഞ്ചുപറിഞ്ഞ ചോരയുടെ കാറ്റുണ്ട്‌. വഴികളുടെ പാട്ടുകളിൽ ആർക്കും വേണ്ടാത്തവരുടെ ഹൃദയതാളം പിടയുന്നു. വിധിയുടെ വലവീശി ഇരപിടിക്കുന്ന ദൈവങ്ങൾ വിരുന്നിനായ്‌ ചിലന്തി വലവീശി. നിലയുറക്കാത്ത, തലചായ്‌ക്കാത്ത, താളംതെറ്റിയ തെരുവുകൾ കൂലംകുത്തിയൊഴുകി ചോരയും നീരും വിറ്റ വിപ്ലവ വിപണിയിൽ വാണിഭത്തിമിർപ്പ്‌ കാലം കത്തിച്ചാമ്പലായ ഇടനാഴികളിൽ കാൽവെന്തനായയ്‌ക്ക്‌ പൂച്ചയുറക്കം. കണ്ണീര്‌ തുളുമ്പുന്ന തീക്കിണറുകളിൽ നിരാസങ്ങളുടെ വാല്‌മീകഹാസങ്ങൾ... ഒടുവിൽ- വിശപ്പിന്റെ പരാക്രമങ്ങൾ വിഷ...

തീർച്ചയായും വായിക്കുക