പി.കെ.ശ്രീനിവാസൻ
ആത്മഹത്യ
ഏറെ വർഷങ്ങൾക്കുശേഷം ആദിമ മനുഷ്യൻ ദൈവത്തെ സമീപിച്ചു. ദുഃഖം ഘനീഭവിച്ച ആഗതന്റെ മുഖത്തുനോക്കി ദൈവം ചോദിച്ചു.
“എന്തേ നീ മടങ്ങി വന്നു? നിനക്ക് എല്ലാം ഞാൻ തന്നു. ഭൂമി, ആകാശം, വെളിച്ചം, അഗ്‌നി, ജീവജാലങ്ങൾ, ഭാര്യ, കുഞ്ഞുങ്ങൾ... നീ ചോദിച്ചതെല്ലാം. ഈ വരവിന്റെ ഉദ്ദേശ്യം?”
“സേർ”, ആദിമ മനുഷ്യൻ മുരണ്ടുഃ “ഒരു സമ്മാനം ഞാനന്ന് മനഃപൂർവം എടുക്കാതെ പോയി.”
“അതെന്തേ? എന്തു വേണമെങ്കിലും നിനക്ക് എപ്പോഴും എടുക്കാമല്ലോ. എല്ലാം നിനക്കു വേണ്ടിയുളളതാണ്. എല്ലാം...” ഈശ്വരൻ.
ആദിമ മനുഷ്യൻ ദൈവത്തിന്റ...